ചെറുപ്പം മുതൽ ആകാശത്ത് കാണുന്ന ഫോട്ടോയാണ് റോക്കറ്റ് പോകുന്നു എന്നാണ് പറയുന്നത് പക്ഷെ 90 % ആളുകൾക്കും സത്യവാസസ്ഥ ഇന്നും അറിയില്ല

EDITOR

ചെറുപ്പം മുതലേ ആകാശത്ത് ഇടക്കിടെ കാണുന്ന ഫോട്ടോയാണ് ചുവടെ.. റോക്കറ്റ് പോകുന്നു എന്നാണ് സാധാരണ പറയാറ്… ശരിക്കും ഇത് റോക്കറ്റ് തന്നെ ആണോ? എവിടെ നിന്ന് എവിടേക്ക് എന്ത് ആവശ്യാർത്ഥം ആണ് ഇത് അയക്കപ്പെടുന്നത്?? യുദ്ധ സമയത്ത് അയക്കുന്ന റോക്കറ്റും ഇതും ഒന്ന് തന്നെ ആണോ ??

ജെറ്റ് വിമാനം എന്നാൽ ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനം എന്നാണ്. ഈ ജെറ്റ് എഞ്ചിൻ കാരണം വിമാനങ്ങൾക്ക് വളരെ ഉയർന്നു പറക്കാനാവും. 30000 മുതൽ 41000 അടി വരെ ഉയരെയാണ് commercial വിമാനങ്ങൾ സാധാരണ പറക്കാറുള്ളത്. (പ്രൈവറ്റ് ജെറ്റുകൾ അതിലും ഉയരത്തിലാണ് പറക്കാറ്). ഇത്രയും ഉയരെ വായുവിനു സാന്ദ്രത (density) വളരെ കുറവാണ്. ഈ സാന്ദ്രത കുറഞ്ഞ വായു അകത്തേക്കെടുത്ത് അത് compress ചെയ്ത് മർദ്ദം കൂട്ടി, ഇന്ധനവുമായി ചേർത്ത്, അത് കത്തുന്നത് വഴിയാണ് വിമാനത്തിന് thrust ലഭിക്കുന്നത്.ഈ കത്തലിന്റെ ഫലമായി ഉണ്ടാകുന്ന exhaust ഉയർന്ന താപനിലയിലും പുറത്തെ വായു വളരെ താഴ്ന്ന താപനിലയിലുമായതിനാൽ (-40 to -60°C), പെട്ടെന്ന് തണുക്കുകയും, ബാഷ്പം ഘനീഭവിക്കുകയും (condensation) ചെയ്യും. തൽഫലമായുണ്ടാകുന്ന “മേഘ”ങ്ങളാണ് ആ കാണുന്ന വെള്ള വരകൾ. കോൺട്രെയിൽസ് (contrails) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.അന്തരീക്ഷത്തിൽ ആർദ്രത ഉണ്ടെങ്കിൽ മാത്രമേ contrails ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് എല്ലായ്‌പോഴും വിമാനങ്ങൾ പോകുമ്പോൾ വെള്ളവരകൾ കാണാത്തത്. ചെറുപ്പത്തിൽ എല്ലാവരും വിചാരിക്കുന്നത് ഈ വരകൾ ഉണ്ടാക്കുന്നത് ജെറ്റ് വിമാനങ്ങളും, അല്ലാത്തത് വേറെ വിമാനങ്ങളും എന്നായിരുന്നു.

എഴുതിയത് : ജിതിൻ വേണുഗോപാൽ