ഒരു കടയില്‍ നിന്ന്‌ ഞങ്ങള്‍ക്ക് കിട്ടാനുള്ള പണം വാങ്ങാന്‍ പോയി പണം ചോദിച്ചപ്പോ അയാൾ ഒരു പൊട്ടിക്കരച്ചിൽ കാര്യം അറിഞ്ഞപ്പോ ശരിക്കും വിഷമം ആയി

EDITOR

ഇന്നലെ ഒരു കടയില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടാനുള്ള പണം വാങ്ങാന്‍ പോയിരുന്നു. ഉച്ചവരെയായിട്ടും കൈനീട്ടം പോലും കച്ചവടമായില്ലെന്ന് പുള്ളി പറഞ്ഞു. അങ്ങനെ സംസാരിച്ച് സംസാരിച്ച് അയാള്‍ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു. ഞാനും ധര്‍മ്മസങ്കടത്തിലായി. പൈസ ഞാന്‍ പിന്നീട് വാങ്ങിക്കോളാം എന്ന് പറഞ്ഞ് അയാളുടെ തോളില്‍ തട്ടി. ആ പ്രായമുള്ള മനുഷ്യന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു….
നാട്ടില്‍ ഒരുപാടു പലചരക്കു കടക്കാരുടെയും തുണിക്കച്ചവടക്കാരുടെയും ഫാന്‍സി, ചെരുപ്പ് , ഹാര്‍ഡ് വെയര്‍ എന്നുവേണ്ട സകലമാന ചെറുകിട സ്ഥാപനങ്ങളുടെയും അവസ്ഥയാണിത്.എത്രയെത്ര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്. മിക്ക സ്ഥാപനങ്ങളിലും ജോലിക്കാരെ കുറച്ചു തുടങ്ങി പണത്തിന്‍റെ ലഭ്യത വളരെ കുറഞ്ഞു. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറവാണ്.ഇതിനിടയിലാണ് പാവം പ്രവാസികളൂടെ തിരിച്ചുവരവ്. കയ്യിലുള്ള പണം മുഴുവന്‍ ഉപയോഗിച്ച് ആഢംബരത്തില്‍ ബേക്കറിയോ ഹോട്ടലോ തുടങ്ങും. രണ്ടോ മൂന്നോ മാസം പോലും വേണ്ട അടച്ചുപൂട്ടാന്‍.

എത്രയെത്ര നേര്‍ക്കാഴ്ചകളാണ് ദിവസേന കാണുന്നത്.മോട്ടോര്‍ ടാക്സി മേഖല അതിലേറെ കഷ്ടമാണ്…
എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയല്ലേ.സര്‍ക്കാര്‍ ജോലിക്കാര്‍ക്കോ സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലിയുള്ളവര്‍ക്കോ ഇതൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലാവണമെന്നില്ല ഒരു സമൂഹത്തിന്‍റെ സ്പന്ദനം അറിയുന്നത് മാര്‍ക്കറ്റുകളിലാണ്.സ്വന്തമായി തുടങ്ങാന്‍ പറ്റുന്ന ഒരുപാടു സംരംഭങ്ങളെപറ്റി പലര്‍ക്കും പറഞ്ഞു കൊടുത്തിട്ടുള്ള ആളാണ് ഞാന്‍ ഇപ്പോള്‍ പേടിയാണ് സ്വന്തമായി ഒരു ബിസിനസ്സ് വിജയിപ്പിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ഇപ്പോള്‍.പല ബാങ്കുകളും ലോണ്‍ കൊടുക്കുന്നത് നിര്‍ത്തി. പലരുടെയും തിരിച്ചടവ് മുടങ്ങുന്നു.വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വന്നപ്പോള്‍ ചെറുകിട വ്യാപാരമേഖല സ്തംഭിച്ചമട്ടാണ്.ആ  ത്മഹത്യയുടെ വക്കിലാണ് പലരും.നൂറു രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ പോലും വലിയ ഷോപ്പിങ്ങ് മാളുകളിലേക്ക് പോകുമ്പോള്‍ സ്വന്തം നാട്ടില്‍ നമ്മളെ മാത്രം വിശ്വസിച്ചു തുടങ്ങിയ ചെറിയ കടകളെ അവഗണിക്കരുതേ.ചിലപ്പോള്‍ ഒരുരൂപ കൂടുതല്‍ ആയിരിക്കും എങ്കിലും എപ്പോഴെങ്കിലും ഒന്നു കേറണം വാങ്ങാന്‍ പറ്റുന്ന എന്തെങ്കിലും വാങ്ങണം ചെറുകിട വ്യാപാരമേഖലയിലുള്ള ഒരു വലിയ സമൂഹത്തെ കയ്യൊഴിയരുത്.