ഇന്നലെ ഓഫീസിൽ പ്രായമായൊരാൾ വന്നു എന്നെ പോലും ഞെട്ടിച്ചു അയാൾ എന്റെ മുന്നിൽ പൊട്ടി കരഞ്ഞു കാരണം കേട്ടപ്പോ എനിക്കും ഷോക്കായി

EDITOR

വളരെ വിഷമം തോന്നിയ ഒരു അനുഭവം ഞാൻ പങ്കുവെയ്ക്കുന്നു ഞാൻ ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്നു ഇന്നലെ ഒരു കസ്റ്റമർ എന്നെ കാണാനായി വന്നിരിന്നു അവരുടെ ആവശ്യം എന്നത് കുറഞ്ഞ ചിലവിൽ ഒരു സ്ഥലം വാങ്ങി വീട് വെയ്ക്കുക എന്നതായിരുന്നു.എന്റെ ജോലിയുടെ ആദ്യ ഘട്ടം എന്നത് അവരെ കുറിച്ച് അറിയുക എന്നതായിരുന്നു കണ്ടാൽ ഒരു 55 വയസ്സൊക്കെ തോന്നിക്കും ഞാൻ സാർ എന്ന് വിളിച്ചു സംബോധന ചെയ്തപ്പോ തിരിച്ചുള്ള മറുപടി എന്നെ സാർ എന്ന് വിളിക്കണ്ട നമ്മളൊക്കെ പാവപ്പെട്ടവരാണ് എന്നായിരുന്നു.. ഞാൻ ഒന്ന് ചിരിച്ചു. വീണ്ടും സംസാരിക്കാൻ തുടങ്ങി 15വർഷമായി വാടക വീട്ടിലായിരുന്നു താമസം.. ഒരു സ്ഥലം വാങ്ങി വീട് വെയ്ക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.. ഞാൻ അവരുടെ ജോലിയെ കുറിച്ച് ചോദിച്ചപ്പോൾ ഒരു സാധരണ പ്രൈവറ്റ് കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുപോകുന്നു എന്ന് പറഞ്ഞു കുറഞ്ഞ സാലറിയേ ഉള്ളു.

വർഷങ്ങളയിട്ട് അതെ സാലറി തന്നെയാണ് കിട്ടിപോരുന്നത്.. ചോദിച്ചുവാങ്ങാനുള്ള കഴിവൊന്നും എനിക്കില്ല മോളെ. നമ്മൾ പണിയെടുക്കൂന്നു കിട്ടുന്നതും വാങ്ങി വീട്ടിലേക്ക് പോരുന്നു … ഒരു മകനുണ്ട് അവനും ജോലിയെന്നുണ്ട് പ്രൈവറ്റ് കമ്പനിയിൽ തന്നെയാണ് അവന്റെ സാലറി ചോദിച്ചപ്പോ അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല അവൻ സത്യം ഒന്നും പറയാറില്ല അവന്റെ പ്രായം അതല്ലേ വീട് നോക്കുന്നത് ഞാൻ ആണ്… ഭാര്യ പണിക്കുപോകുന്നുണ്ടായിരുന്നു അവൾ ഇപ്പൊ അറ്റാക്ക് വന്ന് കിടക്കുവാണ് അവളൊരു പാവാണ്‌ മോളെ എന്നും പറഞ്ഞു അയാൾ ഒറ്റകരച്ചിൽ.ഞാൻ ആകെ ഇല്ലാതായപോലെ ആയിപോയി…ഞാൻ എന്നെ നോർമലാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.നടക്കുന്നില്ല.. ഒരു മിനിറ്റ് ഞാൻ ഒരു call ചെയ്തുവരാന്നും പറഞ്ഞു എന്റെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി കണ്ണുനീർ പിടിച്ചു നിക്കാൻ പറ്റിയില്ല..5മിനിറ്റിനു ശേഷം . മുഖത്ത് നോർമൽ ഭാവം വരുത്തി ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അകത്തേക്ക് കയറി അവരുടെ അടുത്തിരുന്നു.ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവരോടു പറഞ്ഞു കുറഞ്ഞ ചിലവിൽ നമുക്ക് വീട് വെയ്ക്കാം.

പക്ഷെ നിങ്ങളുടെ സാലറിയിൽ ലോൺ amount വളരെ കുറവായിരിക്കും കിട്ടുന്നത് മകന്റെ സാലറിയും കൂടെ ചേർത്ത് നമ്മുക്ക് നല്ലൊരു തുക ലോൺ ആയി എടുക്കാമെന്ന് ഞാൻ അവരോടു പറഞ്ഞു തിരിച്ചുള്ള മറുപടി ഇതായിരുന്നു അവൻ എന്നോട് അധികം സംസാരിക്കാറില്ല മോളെ ഒരു വീട്ടിലേക്ക് ഒരു സഹായവും ചെയ്യാറില്ല ഇപ്പോഴത്തെ കുട്ടികളല്ലേ തല്ലി നന്നാക്കാൻ പറ്റില്ലല്ലോ .എന്തോ പ്രതീക്ഷകളും നഷപെട്ട ഒരു അച്ഛന്റെ കണ്ണുനീർ നോക്കിനിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു. എങ്കിലും വേണ്ട സഹായം ഞാൻ അവർക്ക് ചെയ്തുകൊടുക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു. വീട്ടിൽ പോയി മകനുമായി സംസാരിച്ചു അവനെയും കൂട്ടി വരാമെന്ന് പറഞ്ഞു അവർ ഇറങ്ങി എല്ലാം നല്ലരീതിയിൽ നടക്കട്ടെ എന്ന് ഞാനും പ്രാത്ഥിച്ചു എന്തോ മനസ്സിന് ഒരു പ്രയാസം പോലെ ജോലി കഴിഞ്ഞു നേരെ എന്റെ വീട്ടിലേക്ക് പോയി പുറത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനെ കണ്ടപ്പോ അറിയാതെ കണ്ണിന്നു വെള്ളം വന്നു.

എന്തുപറ്റി എന്ന ചോദ്യത്തിന് കണ്ണിൽ കരട് കയറി എന്ന് ഉത്തരം പറഞ്ഞു നേരെ അടുക്കളയിലേക്ക് കയറി മോന് ചോറ് കൊടുത്ത് tv യിൽ തുറന്ന് ഞാൻ ഇരുന്ന് മനസ്സ് എവിടെയൊക്കെ പറന്നുപോകുന്നുണ്ടായിരുന്നു…. ഇന്നത്തെ തലമുറയുടെ അവസ്ഥ ആലോചിക്കുമ്പോ വളരെ വിഷമം ഉണ്ട് വളർത്തി വലുതാക്കി ചിറകുകൾ നൽകിയവരെ മറന്ന് ഉയർന്നു പറക്കുമ്പോ.അല്ലെങ്കിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് വഴിയിൽ കിടക്കുമ്പോ.ഇതൊക്കെ കണ്ടുനിൽക്കുന്ന അച്ഛനമ്മമാരുടെ അവസ്ഥ ചിന്തിക്കുവാൻ കഴിയില്ല..ഇന്ന് മക്കൾക്ക് വേണ്ടി പലരും കോടതിയും ജയിലും കയറി ഇറങ്ങി നടക്കുന്നു എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി 2വയസ്സ് മാത്രം പ്രായമുള്ള എന്റെമകൻ തറയിലിരുന്ന് കാറുകൊണ്ട് കളിക്കുന്ന അവനെ നോക്കി ഞാൻ മെല്ലെയൊന്ന് ഒന്ന് നെടുവീർപ്പിട്ടു.
ആവണി ജയപ്രകാശ്