നിങ്ങളുടെ മക്കളുടെ വിവാഹ ശേഷം ജീവിതത്തിന്റെ അവസാനഭാഗം മക്കളോടൊപ്പം ജീവിക്കാം എന്ന് മോഹിക്കരുത് അത്പോലെ കൊച്ചുമകളിൽ നിങ്ങൾക്ക് ഒരു അവകാശവും ഇല്ല എന്നുള്ള കാര്യം മറക്കരുത്

EDITOR

മക്കളെ ജോലിക്കാരാക്കി, വിവാഹിതരാക്കി ഉദ്യോഗത്തിൽ നിന്ന് വിരമിച്ച മുതിർന്ന പൗരന്മാർ താഴെ പറയുന്ന പത്ത് കല്പനകൾ അനുസരിച്ചാൽ ജീവിതത്തിന്റെ ബാക്കി ഭാഗം ആസ്വാദ്യവും രുചികരവും .ആയിരിക്കും. ഇത് ഒരു പൊതു അഭിപ്രായമാണ്. എല്ലാവരും ഇങ്ങനെയാണ് എന്നൊന്നും അർത്ഥമില്ല.
1)ജീവിതത്തിന്റെ അവസാനഭാഗം മക്കളോടൊപ്പം ജീവിക്കാം എന്ന് മോഹിക്കരുത്, ചിന്തിക്കരുത്. (നിങ്ങളുടെ സർവ്വ സ്വാതന്ത്രവും നഷ്ടപ്പെടും )2)നിങ്ങളുടെ പേരക്കിടാങ്ങളിൽ നിങ്ങൾക്ക് ഒരു അവകാശവും ഇല്ല എന്നുള്ള കാര്യം മറക്കരുത്.മക്കളെ വളർത്തുന്നതിൽ മകനോ മകൾക്കോ ഒരു ഉപദേശവും നൽകരുത്. നിങ്ങളുടെ ഉപദേശവും അനുഭവസാക്ഷ്യങ്ങളും അവർ ഒരിക്കലും പരിഗണിക്കില്ല.

3)അകന്നിരിക്കുക ബന്ധങ്ങൾ എപ്പോഴും മധുരമുള്ളതായിരിക്കും. എന്റെ കുട്ടികൾ എന്ന് ആവശ്യമില്ലാതെ വേവലാതിപ്പെടേണ്ട. അവർ ചിറക് വളർന്ന പറവകളായി എന്ന് തിരിച്ചറിഞ്ഞ് മനസ്സമാധാനത്തോടെ ഇരിക്കുക.4)ആസ്തിയില്ലാത്തവനുള്ളതല്ല ഈ ലോകം. കയ്യിൽ കാശില്ലെങ്കിൽ മക്കളിൽ നിന്ന് സ്നേഹമോ ബഹുമാനമോ തീർച്ചയായും ലഭിക്കില്ല. സ്വന്തം സ്വത്തുക്കൾ നീക്കിയിരുപ്പ് മുതലായവ മരണം വരെ ഭാഗിച്ച് കൊടുക്കരുത്. മുഴുവൻ പങ്ക് വെച്ചാൽ അവസാനം നിങ്ങൾ പെരുവഴിയിലാകും.5)ജീവിതകാലം മുഴുവൻ അവരുടെ നന്മയ്ക്ക്, ഉയർച്ചയ്ക്ക് വേണ്ടി പല ബുദ്ധിമുട്ടുകൾ വിഷങ്ങൾ നിങ്ങൾ നേരിട്ടിട്ടുണ്ടാവും. ആ കാര്യങ്ങൾ ആവർത്തിച്ച് പറയരുത്. നിങ്ങൾ നിങ്ങളുടെ കടമ ചെയ്തു… അത്രതന്നെ.6)കൂട്ടുകുടുംബ വ്യവസ്ഥ മറന്നുപോയ ഒരു തലമുറയിലാണ് നാം ജീവിക്കുന്നതെന്ന് മറക്കരുത്. വേണ്ടിവന്നാൽ വർഷത്തിലൊരിക്കൽ പാരിതോഷികങ്ങളുമായി അവരെ കാണാൻ പോവൂ, ഒന്നോ രണ്ടോ ദിവസം സന്തോഷത്തോടെ താമസിക്കൂ. കൂടുതൽ കൂടെ നിൽക്കരുത്.

7)മരുമക്കളുടെ മുന്നിൽ നിങ്ങൾ (ഭാര്യ ഭർത്താവിനെ, ഭർത്താവ് ഭാര്യയെ) കുറ്റപ്പെടുത്തി സംസാരിക്കരുത്. നിങ്ങളിൽ ഒരാൾ മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിച്ചാൽ ഉടൻ പ്രതികരിക്കണം. മക്കളുടെ വീട്ടിലേക്ക് പോകുമ്പോൾ നിങ്ങൾക്കാവശ്യമുള്ള മരുന്നുകൾ സോപ്പ് ചീർപ്പ് മുതലായ വ്യക്തിപരമായ അവശ്യസാധനങ്ങൾ തീർച്ചയായും കൊണ്ടുപോകണം.8)മക്കളുടെ ആഡംബര ജീവിതത്തെ വിമർശിക്കരുത്. സമ്പാദ്യം കരുതിവെക്കണമെന്ന് ഉപദേശിച്ച് അപമാനിതരാകരുത്. അവരുടെ ജീവിതം നിങ്ങളുടെ ജീവിതത്തെപ്പോലെ ദുരിതപൂർണമല്ല. അവരുടേത് ആധുനിക കോർപ്പറേറ്റ് ജീവിതമാണ്. നിങ്ങൾ ആയിരം രൂപയെ വളരെ വലുതായി കണ്ടു. അവർ ലക്ഷങ്ങളുമായി നിത്യം ഇടപഴകുന്നവർ.9)അധികം സ്നേഹം, ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നത് മോശമാണ്. അവരുടെ മക്കളെ എങ്ങനെ വളർത്തണം എന്നവർക്കറിയാം. അവരെ ഒരിക്കലും ഉപദേശിക്കരുത്.10)നിങ്ങളെക്കാളും അറിവിലും ബുദ്ധിയിലും അവർ മികച്ചവരാണെന്ന കാര്യം മനസ്സിലാക്കുക. എത്ര അറിവുണ്ടെങ്കിലും അനുഭവമുണ്ടെങ്കിലും സ്വയം വിഡ്ഢിയാണെന്ന് നടിച്ചോളൂ. എങ്കിലേ സംതൃപ്തമായി ജീവിക്കാൻ സാധിക്കുകയുള്ളൂ. അധികം ഉപദേശിക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല. ഉന്നത വിദ്യാഭ്യാസമുണ്ടെങ്കിലും, ഉന്നത പദവിയിൽ നിന്ന് വിരമിച്ചതാണെങ്കിലും അവർക്ക് മുന്നിൽ നിങ്ങൾ വെറും ചോദ്യചിഹ്നങ്ങൾ.. തലയാട്ടുന്ന പാവകൾ മാത്രം. ജീവിതത്തിന്റെ സായാഹ്നം സന്തോഷകരമാക്കാൻ ഈ പത്ത് കല്പനകൾ പ്രയോജനപ്പെടും.

എഴുതിയത് :: ബിനു തോമസ്