ചെക്കന് പെണ്ണ് കിട്ടാതെ ആകുമ്പോ ചില വീട്ടുകാരുടെ അടവ് ആണ് സ്ത്രീധനം വേണ്ട പെണ്ണിനെ മാത്രം മതി എന്നുള്ളത് ഇന്ന് കണ്മുന്നിൽ കണ്ട കാര്യം പറയാം

  0
  3520

  ഞങ്ങളുടെ നാലഞ്ച് വീടുകൾക്ക് അപ്പുറത്ത് ഒരു കുടുംബം താമസിച്ചിരുന്നു. അവർക്ക് ഒരു മകൻ ഉണ്ടായിരുന്നു. ചെറിയ ചെറിയ ജോലികൾ ചെയിതു ജീവിക്കുന്ന ഒരാൾ, പുള്ളിക്ക് കല്യാണം കുറെ ആലോചിച്ചു ഒന്നും നടക്കാതെ വന്നപ്പോൾ സ്ത്രീധനം ഒന്നും വേണ്ട,പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു ചെറുപ്പത്തിൽ അച്ഛൻ മരിച്ച അമ്മ മാത്രം ഉള്ള കാര്യമായ ബന്ധുക്കൾ ഇല്ലാത്ത ഒരു പെണ്ണ് കൊച്ചിനെ കല്യാണം കഴിച്ചു.അവർക്ക് ആദ്യത്തെ കുട്ടി ഉണ്ടാകുന്ന വരെ വല്യ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. ആദ്യ കുട്ടി ഉണ്ടായി കുറച്ചു കഴിഞ്ഞപ്പോൾ ആണ് ആ പയ്യന്റെ അപ്പന്റെ ചേട്ടന്റെ മകൻ നല്ല സ്ത്രീധനം മേടിച്ചു കല്യാണം കഴിച്ചത്. അതോടെ ഈ പെണ്ണ് കൊച്ചിന്റെ കഷ്ടകാലം ആരംഭിച്ചു. വീട്ടിൽ നിന്നും കാശ് കൊണ്ടു വാ എന്ന് പറഞ്ഞു ബഹളം ആയി, അതു അടി ആയി , ഇതിനിടയിൽ നാട്ടുകാർ ഇടപെട്ടു. അതോടെ ഈ പെണ്ണ് കൊച്ചിനെ സഹായിക്കാൻ വന്നവർ ഇവളുടെ സമ്പന്ദകാർ ആണെന്ന് പറഞ്ഞു ഈ പെണ്ണ് കൊച്ചിനിട്ട് അമ്മയുടെയും മകന്റെയും വക മാറി മാറി അടി ആയി.

  ഇതിനിടയിൽ മകൾക്ക് പണം ഒപ്പിക്കാനായി അമ്മ താമച്ചിരുന്ന വീട് കിട്ടിയ വിലക്ക് വിറ്റ് ഈ അമ്മയ്ക്കും മകനും കൊടുത്തെങ്കിലും അവർക്ക് ആർത്തി തീർന്നില്ല, ഇതിനിടയിൽ ഈ പെണ്ണ് കൊച്ചിന് പ്രേമേഹം പിടിപെട്ടു. അതോടെ അമ്മ മകനോട് പറഞ്ഞു,ഇവളെ ചികിത്സക്കണ്ട, ഈ അസുഖംക്കാരി മരിച്ചു പോയാൽ നല്ല സ്ത്രീധനം മേടിച്ചു അമ്മ നിന്നെ വേറെ കെട്ടിക്കാം.അതോടെ വേറെ പെണ്ണ് കിട്ടുമല്ലോ എന്ന് വിചാരിച്ചു ഈ പെണ്ണിന് ഭക്ഷണം പോലും കൊടുക്കാതെ ആയി. അതോടെ ഈ പെണ്ണ് കൊച്ചും അതിന്റെ കൊച്ചും കൂടി പുള്ളികാരിയുടെ അമ്മയുടെ കൂടെ വാടക വീട്ടിലോട്ട് താമസം മാറി.ഇതിനിടയിൽ അമ്മ മ- രിച്ചു, ആ നാട്ടുകാർ ഈ പെണ്ണിനെയും കൊച്ചിനെയും കുട്ടിയെയും അനാഥ അലയത്തിൽ ആക്കി, അവിടെ കിടന്നു ഇവരും മരിച്ചു, കുട്ടി ഒരു ബാധ്യത ആണെന്ന് പറഞ്ഞു ഇവർ ഏറ്റു എടുത്തില്ല.അപ്പോഴേക്കും നമ്മുടെ നാട്ടിലെ ട്രെൻഡ് മാറി തുടങ്ങിയിരുന്നു. പെണ്ണ് കൊച്ചുങ്ങൾക്ക് പഠിച്ചു ജോലി ആയി തുടങ്ങി, അവർ ജോലി ഉള്ള ആളുകളെ കൂടുതൽ ആയി തെരഞ്ഞെടുക്കാൻ തുടങ്ങി. അതോടെ ഭാര്യനെ നോക്കാത്ത ഈ പയ്യന് പെണ്ണ് കിട്ടാത്ത അവസ്ഥ ആയി, കല്യാണം എവിടെ എലും ശെരി ആയി വരുമ്പോൾ ആരേലും ഈ കഥ പറയും, അതോടെ അസുഖം വരുമ്പോൾ ഇട്ടിട്ട് പോകില്ല എന്ന് ചോദിച്ചു ആ കല്യാണം മാറി പോകും.

  ഇപ്പോൾ ആ പയ്യനും അമ്മയും എന്നും വഴക്ക് ആണ്, അമ്മ കാരണം ജീവിതം പോയി എന്ന്, ഒരു സന്ധ്യ ഒക്കെ ആയി കഴിഞ്ഞാൽ ആളുകൾക്ക് ഇപ്പോൾ അതിലെ പോകാൻ പറ്റാത്ത അവസ്ഥ ആണ്.എന്റെ അപ്പൻ ചോദിക്കാറുണ്ട്, എന്തിനു ആണ് ഈ ആളുകൾ സ്ത്രീധനം മേടിച്ചു കല്യാണം കഴിക്കുന്നത്, കല്യാണം കഴിഞ്ഞാൽ ഈ പെണ്ണുങ്ങൾ ഒരു മകൾ ആണേലും സ്വന്തം വീട്ടിൽ ആണോ നിൽക്കുന്നത്, പയ്യന്റെ വീട്ടിൽ ആണ് നിൽക്കുന്നത്, പെണ്ണ് കുട്ടികൾ ജോലിക്ക് പോവാത്തത് ഒന്നുകിൽ പയ്യന്റെ മാതാപിതാക്കളെ നോക്കാൻ, അല്ലേൽ കുട്ടികളെ നോക്കാൻ ഈ കാരണം കൊണ്ട് അല്ലാതെ ആരും ജോലിക്ക് പോകാതെ നിൽക്കുന്നില്ല, കുട്ടികൾ ഉണ്ടായാലും പെണ്ണിന്റെ അപ്പന്റെ പേര് അല്ല ഇടുന്നത്, അങ്ങനെ ഉള്ളപ്പോൾ ജീവിതകാലം മുഴുവൻ ചിലവിന് കൊടുക്കുന്നത് ഞങ്ങൾ ആണെന്ന് പറഞ്ഞു ആണുങ്ങൾ സ്ത്രീധനം മേടിക്കുന്നത് എന്തിനാണ് , പെണ്ണ് അടങ്ങി ഒതുങ്ങി അടിമയെ പോലെ നിൽക്കണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് എന്ന്.
  അറിഞ്ഞും അറിയാതെയും എത്രെയോ പെണ്ണ് കുട്ടികൾ ഭർത്യ വീട്ടിൽ നിശബ്ദമായി തേങ്ങുന്നു.അവർക്ക് ഒരു നല്ല കാലം വരാൻ എത്ര ദൂരം നാം സഞ്ചാരിക്കേണ്ടിയിരിക്കുന്നു.

  കടപ്പാട്