ഗൾഫിൽ എത്തിയ ഉപ്പ പറഞ്ഞ ആഗ്രഹം ഡാൻസ്ബാർ കാണണം ഭാര്യക്ക് അത് ഇഷ്ടപ്പെട്ടില്ല ഉപ്പ പണ്ട് പണം എല്ലാം കളഞ്ഞത് ഇങ്ങനെ എന്ന് കരുതി പക്ഷെ സത്യാവസ്ഥ കണ്ണ് നിറച്ചു

EDITOR

ഇങ്ങളെ ഫോണിൽ കിട്ടണില്ലാന്ന് പറഞ്ഞു ഉപ്പ വിളിച്ചിരുന്നല്ലോ? ജോലി കഴിഞ്ഞു ഫ്ലാറ്റിലെത്തിയ അവനോടു ഭാര്യ ഷെമി പറഞ്ഞപ്പോഴാണ് ഉപ്പാടെ മിസ്സ്ഡ് കാൾ കണ്ടു തിരിച്ചു വിളിച്ചില്ല എന്നോർമ്മ വന്നത്ഫോണെടുത്ത് ഉപ്പാടെ നമ്പർ ഡയൽ ചെയ്തു
ഹലോഅപ്പുറത്ത് ഉപ്പ ഫോണെടുത്തു ഉപ്പ ഞാനാണ് വിളിക്കാൻ പറ്റിയില്ല ബിസി ആയിരുന്നു,എനിക്ക് തോന്നി നാളെ വിസ്സ കിട്ടും ഞാൻ നാസറിന്റെ ട്രാവെൽസ്സിലേക്ക് മെയിൽ അയച്ചോളാം, മറ്റന്നാൾ രാവിലെ ആണ് ഫ്ലൈറ്റ്, എയർപോർട്ടിൽ ഞാനും ഷെമിയും മക്കളും ഉണ്ടാകും ഒക്കെ മോനെ,ഞാൻ വന്നു കയറിയതെ ഉള്ളു കുളിക്കട്ടെഎന്നാൽ ശരി ഷെമിയോട് എന്തെങ്കിലു ഇവിടെ നിന്ന് കൊണ്ടു വരേണ്ടതുണ്ടെങ്കിൽ പറയാൻ പറയൂ എല്ലാം ഇവിടെ കിട്ടും, ഉപ്പ ഒന്നും കെട്ടിവലിച്ച് കൊണ്ടു വരണ്ട നിങ്ങൾടെ ഉപ്പാക്ക് ഇപ്പൊ ഇങ്ങനെ ഒരു പൂതി തോന്നാൻ?ഭക്ഷണം വിളമ്പുന്നതിനിടയിൽ ഷെമി ചോദിച്ചുഅറിയില്ല ഉമ്മ പോയപ്പോൾ ഒറ്റക്കായത് കൊണ്ടായിരിക്കും …?എന്നാലും പതുനാൽപ്പത് വർഷം ദുബായിൽ ജോലി ചെയ്ത ആൾക്ക് ദുബായ് കാണണമെന്ന് പറയാൻ കാരണം “?

നാളെ കഴിഞ്ഞു വരുമ്പോൾ നേരിട്ട് ചോദിച്ചോളൂ അവൻ കൈ കഴുകാൻ എഴുന്നേറ്റു
എന്റെ ഉപ്പയും ഉമ്മയും എത്ര നാളായി ആഗ്രഹിക്കുന്നു ഇങ്ങോട്ട് വരാൻ…?”അതിനു മറുപടിയായി അവൻ ഒന്നു ചിരിച്ചുനിങ്ങളുടെ ഉപ്പ കാണാത്തതൊന്നും അല്ലല്ലോ ദുബായ്,, പക്ഷേ എന്റെ ഉപ്പയും ഉമ്മയും വിമാനത്തിൽ പോലും കേറിയിട്ടില്ല”
അവളുടെ വാക്കിൽ പരിഭവം നിറഞ്ഞിരുന്നുനോക്കാം അവൻ ടവ്വൽ കൊണ്ടു മുഖം തുടച്ചുകൊണ്ടു പറഞ്ഞുഎയർപോർട്ടിൽ വന്നിറങ്ങിയ ആദ്യ ദിവസം തന്നെ ഉപ്പ ദുബായ് ആദ്യമായി കാണുന്ന പോലെ ചുറ്റും നോക്കുന്നത് കണ്ട് അവൻ അത്ഭുതപെട്ടു,ആകെ മാറിയല്ലേ ഉപ്പ ദുബായ്..?മകന്റെ ചോദ്യത്തിന് പകരമായി ആയാളൊന്ന് ചിരിച്ചു കൊണ്ടു തലയാട്ടികാറിൽ ഫ്ലാറ്റിലേക്ക് പോകുമ്പോഴും അയാൾ ചുറ്റും കാണുന്ന കെട്ടിടങ്ങളും കടകളും നോക്കികൊണ്ടിരുന്നു.നിങ്ങളുടെ ഉപ്പ നമ്മുടെ ഫ്ലാറ്റിൽ വന്നു കേറുമ്പോഴും, റൂമൊക്കെ കാണുമ്പോഴുമൊക്കെ ആകെ അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നല്ലോ..ആണോ?”ഇനി നമ്മൾ ഇത്രയും സൗകര്യത്തിൽ കഴിയുന്നത് കണ്ട്….?അതിനു മറുപടി പറയാതെ അവൻ പുതപ്പെടുത്ത് പുതച്ചു

രാവിലെ ഓഫിസിൽ പോകാൻ റെഡിയായി ഇറങ്ങുമ്പോഴേക്കും ഉപ്പ റെഡിയായി നിൽക്കുന്നുണ്ടായിരുന്നുഎന്നെ ദുബായ് മാളിൽ ഇറക്കോ? തിരിച്ചു വരുമ്പോൾ കൂടെ കൂട്ടിയാൽ മതി ഷെമി ഒരു ചിരിയോടെ അവനെ നോക്കിഉപ്പാക്ക് എന്തെങ്കിലും ആവശ്യമുള്ളത് വാങ്ങിച്ചോ, നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കൊണ്ടു പോകാനുള്ള സാധനങ്ങളൊക്കെ ഷെമിയെ കൂടെ കൂട്ടി വന്നു വാങ്ങിക്കാം, ഉപ്പാടെ കയ്യിൽ കുറച്ചു ദിർഹം വെച്ച് കൊടുക്കുമ്പോൾ അവൻ പറഞ്ഞു അയാൾ അതിനു മറുപടി പറയാതെ ദുബായ് മാളിലേക്ക് കയറിപ്പോയി അത് കണ്ടു അവൻ അത്ഭുതത്തോടെ നോക്കി ഉപ്പ ഒന്നും വാങ്ങിയില്ലേ,? വൈകീട്ട് ഉപ്പ കാറിൽ കയറുമ്പോൾ അവൻ ചോദിച്ചു അയാൾ പോക്കറ്റിൽ നിന്ന് ഒരു അത്തറിന്റ കുപ്പി എടുത്തു കാണിച്ചു അത്തറാണോ?രണ്ട് വർഷം കൂടി ലീവിന് വരുമ്പോൾ അന്റെ ഉമ്മ ആകെ ആവശ്യപ്പെടാ ഈ അത്തറാ, അവിടെ കണ്ടപ്പോൾ വാങ്ങിച്ചു
വാങ്ങിച്ചതിനു ശേഷാ ഓർത്തത് ഓള് ഇല്ലാന്നുള്ളത് ഉപ്പാടെ കണ്ണ് നിറയുന്നത് കാണാതിരിക്കാൻ അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

ഓരോ ദിവസവും ഉപ്പ ഓരോ മാളുകൾ കയറിയിറങ്ങുകയായിരുന്നുഒരു ദിവസം കോർണിഷിൽ പോയപ്പോൾ ഉപ്പ കടൽത്തീരത്ത് കുട്ടികളെ പോലെ ഓടി നടക്കുക്കുകയായിരുന്നുശ്രദ്ധിച്ചു നോക്കിയപ്പോൾ ഉപ്പ ആരോടോ സംസാരിക്കും പോലെ ഒറ്റയ്ക്ക് സംസാരിക്കുന്നുഇങ്ങള്ടെ ഉപ്പാക്ക് എന്തെങ്കിലും ബുദ്ധിയില്ലായ്മ വല്ലതും..?”ഷെമിയുടെ വാക്കുകൾ അയാളിലും ഒരു സംശയം ഉയർത്തി വ്യാഴാഴ്ച രാത്രിയാണ് ഉപ്പ ഡാൻസ് ബാർ കാണാൻ ആഗ്രഹം പറഞ്ഞത്നിങ്ങളുടെ ഉപ്പ ഗൾഫിൽ ഉണ്ടായിരുന്ന കാലത്ത് കിട്ടിയ കാശിൽ പകുതി ഇവിടെ അടിച്ചു പൊളിക്കുകയായിരുന്നുവെന്ന് തോന്നുന്നു ഷെമി അത് പറഞ്ഞപ്പോൾ ശരിയാണെന്നു അയാൾക്കും തോന്നി,ഉപ്പ മൂന്നോ നാലോ വർഷം കൂടുമ്പോളൊക്കെയാണ് നാട്ടിൽ വരാറുണ്ടായിരുന്നത്അന്ന് രാത്രി കരാമയിലെ ഡാൻസ് ബാർ കാണാൻ കൊണ്ടു പോയെങ്കിലും ഉപ്പ അകത്തു കേറിയില്ലഅകത്തു കേറാൻ തിക്കും തിരക്കും കൂട്ടുന്നവരെയും ഡാൻസ് ബാറിനു ചുറ്റും നിൽക്കുന്ന പെണ്ണുങ്ങളെയും ഉപ്പ നിർവികാരനായി നോക്കി നിൽക്കുന്നത് കണ്ടു ഉപ്പാട് ചെറിയ രീതിയിൽ അവന് അനിഷ്ടം തോന്നി തുടങ്ങി

വെള്ളിയാഴ്ച സോനപ്പൂരിൽ പോണെന്നു പറഞ്ഞപ്പോൾ അവിടെ ഒന്നും അങ്ങനെ കൊള്ളൂല ഉപ്പ ,ഫുൾ ലേബർ തൊഴിലാളികൾ താമസിക്കുന്ന കച്ചറ സ്ഥലമാണ് എന്നൊക്ക പറഞ്ഞു നോക്കിയെങ്കിലും ഉപ്പ വാശി പിടിച്ചു,സോനപ്പൂരിലെ ലേബർ ക്യാമ്പിന്റെ ഗേറ്റിനു മുൻപിൽ ഒരു നിമിഷം ഉപ്പ നോക്കി നിന്നുപിന്നെ പതിയെ ഗേടറ്റിനടുത്തേക്ക് ചെന്നപ്പോൾഗേറ്റ് കീപ്പർ പാകിസ്താനി ബയ്യ ഉപ്പാനെ ഒന്ന് സംശയത്തോടെ നോക്കി, പിന്നെ ഓടിവന്നു കെട്ടിപിടിക്കുന്നത് കണ്ടാണ് അവൻ കാറിൽ നിന്നിറങ്ങിയത്അബുക്കാ..എല്ലാവരും അബൂക്കാ എന്ന് വിളിച്ചു ഉപ്പാനെ വന്നു കെട്ടിപിടിച്ചു.അവർ ഉപ്പാനെ ക്യാമ്പിനകത്തേക്ക് കൂട്ടികൊണ്ട് പോയി
അവനും അകത്തു കയറി, ലേബർ ക്യാമ്പ് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അകത്തേക്ക് കയറുന്നതു,അവൻ ചുറ്റും നോക്കിആകെ കിട്ടുന്ന വെള്ളിയാഴ്ച യൂണിഫോംമും വസ്ത്രങ്ങളും അലക്കുന്ന ചിലർചിലർ ചീട്ടു കളിച്ചിരിക്കുന്നു,
ചിലർ മുറിയിൽ ഇരുന്നു വീട്ടിലേക്ക് വീഡിയോ കാൾ ചെയ്യുന്നു കുളിക്കാനും, പ്രാഥമിക കർമ്മങ്ങൾക്കുമായി ബക്കറ്റുമായി ബാത്‌റൂമിനു മുൻപിൽ ഊഴമനുസരിച്ചു കാത്തിരിക്കുന്നു ചിലർ, ആകെ ബഹളമയം

അതിനടിയിലൂടെ അവൻ നടന്ന് ഉപ്പ നിൽക്കുന്നിടത്തേക്ക് ചെന്നുഞങ്ങൾ ഇന്നലെ കൂടെ പറഞ്ഞേയുള്ളൂ അബുക്കാടെ വെള്ളിയാഴ്ച ബിരിയാണിയെ കുറിച്ച്, അതൊരു ഒന്ന് ഒന്നര ബിരിയാണി ആയിരുന്നു കൂട്ടത്തിൽ പ്രായം ചെന്നൊരാളാണ് പറഞ്ഞത്
അതിനെന്താ ഇന്ന് ഞാനുണ്ടാക്കാംപിന്നെ ഉപ്പയും ക്യാമ്പിലെ ആൾക്കാരും കൂടെ ബിരിയാണി ഉണ്ടാക്കുന്നതാണ് കണ്ടത് നാട്ടിലെ വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ ഒരിക്കൽ പോലും അവനെ ആർക്കും പരിചയപെടുത്താഞ്ഞത് മനപ്പൂർവം ആണെന്ന് തോന്നി,ഉപ്പ ലീവിന് വരുന്ന പെരുന്നാളിന് ഉമ്മ വിളമ്പി തരുന്ന ബിരിയാണിയുടെ സ്വാദ് വീണ്ടും നാവിലെത്തിയപ്പോളാണ്ഉപ്പാടെ ബിരിയാണിയെ കുറിച്ച് ഇവര് പറഞ്ഞത് സത്യം ആണെന്ന് മനസിലായത്,എന്റെ ഒരു ഡ്രസ്സ്‌ ഇവിടെ ഉണ്ടായിരുന്നു..?അബുക്കാടെ പെട്ടിയും ഡ്രെസ്സും അവിടെ തന്നെ ഉണ്ട്അവർ ഉപ്പാനെ ഒരു കുഞ്ഞു മുറിയിലേക്ക് കൊണ്ടു പോയിമൂന്നു ബെഡ്ഡുകൾ ഇട്ടിരുന്ന ആ മുറിയുടെ ഒരു മൂലയിൽ വെച്ചിരുന്ന പഴയ ഗൾഫുകാരുടെ കള്ളി തുകൽ പെട്ടി ഉപ്പാക്ക് കാണിച്ചു കൊടുത്തുഉപ്പ ലീവിന് വരുമ്പോൾ കൊണ്ടു വരാറുള്ള പെട്ടി അവന് ഓർമ്മ വന്നു,

തുറക്കുമ്പോൾ അത്തറിന്റെയും ബ്രൂട്ട് സ്പ്രേയുടെയും,പുതിയ തുണിത്തരങ്ങളുടെയും മണമുള്ള പെട്ടി,ഉപ്പ ഗൾഫിൽ നിന്നും വന്നതിന്റ മൂന്നാം ദിവസം അമ്മായിമാരും,മാമമാരും, അവരുടെ മക്കളും എല്ലാവരുടെയും മുൻപിൽ ഉപ്പ തുറക്കുന്ന ആ പെട്ടി.ഉമ്മയുടെ മരണമറിഞ്ഞു ഉപ്പ പെട്ടെന്ന് വന്ന അന്ന് മാത്രമാണ് ഈ പെട്ടി കാണാഞ്ഞത്ഒരു മൂലയിൽ വെച്ചിരുന്ന പെട്ടി ഉപ്പ തുറന്നു,അതിൽ ഒരു യൂണിഫോം, കെട്ടിടംപണിക്കു ലേബേഴ്സ് ഇടുന്ന ഒന്ന്.ഉപ്പ അതെടുത്തു ഒന്ന് നിവർത്തി നോക്കി പിന്നെ ഒരു ചൈനീസ് തുണിയുടെ സാരി ഉമ്മാക്ക് വേണ്ടി വാങ്ങി വെച്ചിരുന്നത് ആണെന്ന് അവനു മനസിലായി,അത് എടുത്തു നോക്കുമ്പോൾ ഉപ്പയുടെ കണ്ണു നിറഞ്ഞിരുന്നു,അവൻ സങ്കടം സഹിക്കാതെ മുറി വിട്ടിറങ്ങി യൂണിഫോം ഇട്ട് പുറത്തിറങ്ങിയ ഉപ്പ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചുഎങ്ങനെ ഉണ്ട്?”
ഉപ്പയെ ഒന്ന് നോക്കിയ അവൻ ഉപ്പയെ ചേർത്തു പിടിച്ചു പൊട്ടികരഞ്ഞുഉപ്പ അവന്റെ മുടിയിഴകളിൽ തലോടി അവന്റെ കണ്ണ് തുടച്ചു.എല്ലാവരും ഉപ്പയെ കെട്ടിപിടിച്ചു യാത്ര ചോദിച്ചു ഗേറ്റിനു പുത്തിറങ്ങിയ ഉപ്പ ഒരു പബ്ലിക് ടെലഫോൺ ബൂത്ത്‌ കണ്ടു അങ്ങോട്ട് പോയിഇതിപ്പോഴും ഉണ്ടോ എന്ന് അവിടെയുള്ള ഹിന്ദിക്കാരനോട് ചോദിച്ചു

മൊബൈൽ വന്നെങ്കിലും ഇപ്പോളും ചിലരൊക്കെ ഇത് തന്നെയാണ് ഉപയോഗിക്കുന്നത്”ഹിന്ദിക്കാരൻ മറുപടി പറഞ്ഞുഉപ്പ ഫോൺ എടുത്തു നമ്പർ കറക്കി അന്നൊക്കെ നാട്ടിലേക്ക് ഉമ്മാക്ക് വിളിക്കുന്ന തൊട്ടപ്പുറത്തെ ഉമ്മർക്കടെ വീട്ടിലെ നമ്പർ ആണെന്ന് അവനു മനസിലായിആ ഫോൺ ഇപ്പോൾ ഇല്ലെന്ന് ഉപ്പാക്ക് അറിഞ്ഞൂടെ..?കാറിലിരിക്കുമ്പോൾ അവൻ ചോദിച്ചുമ്മ് ഓരോ വെള്ളിയാഴ്ചയും അലക്കലും തിരുമ്മലും കഴിഞ്ഞു ഈ നമ്പറിൽ വിളിക്കുമ്പോൾഇങ്ങക്ക് സുഖല്ലേന്ന്” നേർത്ത സങ്കടവും സ്നേഹവും നിറച്ചു ചോദിക്കുന്ന നിന്റെ ഉമ്മാടെ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖമുണ്ടല്ലോഓരോ ഗൾഫുകാരനും അന്ന് കിട്ടുന്ന ലോകത്തിലേറ്റവും വലിയ സന്തോഷം അതായിരുന്നു.ഇന്ന് ഫോൺ എടുത്തു അവളിപ്പോൾ ഇല്ലന്നറിഞ്ഞിട്ടും വിളിച്ചപ്പോൾ ,ചിലപ്പോ ഇങ്ങക്ക് സുഖല്ലേന്ന് ഒന്ന് കേട്ടാലോ എന്ന് വെറുതെ ഞാനൊന്ന് കൊതിച്ചു പോയി.ഉപ്പ പൊട്ടി പൊട്ടി കരഞ്ഞു
എന്തു പറഞ്ഞു ഉപ്പാനെ അശ്വസിപ്പിക്കണം എന്നവന് അറിയില്ലായിരുന്നു
നാല്പതു വർഷം ദുബായിൽ ജോലി ചെയ്തിട്ടും എയർപോർട്ടിൽ നിന്ന് ക്യാമ്പ്, ക്യാമ്പിൽ നിന്നു മരുഭൂമിയിലെ ജോലി സ്ഥലം,ആകെ കിട്ടുന്ന വെള്ളിയാഴ്ച ഉടുപ്പുകൾ കഴുകലും മറ്റുമൊക്കയായി പോകും ഇത്രയും വർഷത്തിനിടയിൽ ദുബായിൽ ഉണ്ടായിട്ടും, നിന്റെ ഉപ്പ മാളുകളും കടൽതീരങ്ങളും കണ്ടത് ഈ പ്രാവശ്യം വന്നിട്ടാണ്.

ഞാൻ കേറിയിറങ്ങിയ ഓരോ മാളിലും, നീ താമസിക്കുന്ന ഫ്ലാറ്റിലും, ഞാൻ വർഷങ്ങൾക്ക് മുൻപ് ചുട്ട് പൊള്ളുന്ന വെയിലത്തു,തിളയ്ക്കുന്ന സിമന്റ് ചാക്കുമായി കേറിയിട്ടുണ്ട് പലതവണ,അതായിരുന്നു ഉപ്പാടെ ജോലി.ലേബർ കാമ്പും സൈഗ്റ്റും പോകുമ്പോഴും വരുമ്പോഴും കാണുന്ന എയർപോർട്ടും മാത്രമേ ഉപ്പ കണ്ടിട്ടുള്ളു
ഡാൻസ് ബാറിനെ കുറിച്ച് ഓളോട് ആരോ പറഞ്ഞു കേട്ടിട്ട് അവളൊരിക്കൽ എന്നോട് ചോദിച്ചു അതൊക്ക ശരിയാണോ എന്ന്ഞാനും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു…
അവൾ എന്റെ കൂടെ എപ്പോഴും ഉണ്ടെന്ന് എനിക്ക് അറിയാം അവൾക്ക് ഞാൻ അതൊക്ക ഈ വരവിനു കാണിച്ചു കൊടുക്കുകയയായിരുന്നുമറ്റുള്ളവർക്ക് അത് ചിലപ്പോൾ എനിക്ക് ഭ്രാന്താണെന്ന് തോന്നിയേക്കാം.എയർപോർട്ടിലേക്ക് തിരിച്ചുള്ള യാത്രയിലാണ് ഉപ്പ അതൊക്ക പറഞ്ഞത്എന്നെ മോനാണ് എന്ന് ഉപ്പ ആരോടും പറഞ്ഞില്ലല്ലോ..?തെല്ലു വിഷമത്തിലാണ് അവൻ ഉപ്പയോട് ചോദിച്ചത്
“ഇത്രയും വലിയ ജോലിയിൽ ഇരിക്കുന്ന നീ, ലേബർ ക്യാമ്പിൽ കെട്ടിടം പണിക്ക് സിമന്റ് ചുമന്നിരുന്ന അബുക്കാന്റെ മോനാണെന്ന് പറയുന്നത് അനക്ക് ഒരു കൊറച്ചിൽ ആകെണ്ടാന്ന് കരുതി

എന്റെ ഉപ്പ സിമന്റ് ചോന്ന് പണിത കെട്ടിടത്തിന്റെ ഓഫിസിലെ ഏറ്റവും വലിയ പൊസിഷനിൽ ആണ് ഞാനിരിക്കുന്നത് എന്ന് പറയാൻ എനിക്ക് സന്തോഷമുള്ളൂ ഉപ്പ..ഉപ്പ അവന്റ ശിരസിൽ ഒന്ന് തലോടിഅവിടെ ഒറ്റയ്ക്ക്ല്ലേ ഉപ്പാക്ക് എന്റെ കൂടെ നിന്നൂടെ?ചെക്ക് ഇൻ ചെയ്യാൻ പോകും മുൻപ് അവൻ ഒന്നുകൂടെ ഉപ്പാട് ചോദിച്ചു
ഞാൻ ഒറ്റക്കാല്ലോല്ലോരണ്ട് മൈലാഞ്ചി ചെടികൾക്ക് താഴെ എന്നെയും കാത്തു ഒരാൾ കിടപ്പില്ലേ,നിന്റെ ഉമ്മ!,ആയുസ്സിന്റെ കുറച്ചു ദിവസം മാത്രം ഒരുമിച്ചു താമസിച്ച ഓൾടെ ഖബറിനടുത്ത് എല്ലാ ദിവസവും ചെന്നില്ലെങ്കിൽ ഓൾക്ക് സങ്കടാവും..”
അതും പറഞ്ഞ് അവന്റ നെറ്റിയിൽ ഉമ്മ വെച്ചു ബാപ്പ പടിയിറങ്ങുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നുഉമ്മാടെ കാലിനടിയിൽ മാത്രമല്ല സ്വർഗ്ഗം ഉപ്പ കൊണ്ട വെയിലിന്റെ വിയർപ്പിലും സ്വർഗ്ഗത്തിന്റെ മണമുണ്ട്

എഴുതിയത് : ഷാനു സമദ്