ഭാര്യയുടെ പ്രസവം കാണാൻ ആഗ്രഹം അവൾ വേദന കൊണ്ട് കരയുന്നു അത് കണ്ടു അവളെ ആശ്വസിപ്പിക്കാൻ അടുത്ത് എത്തിയതും ഇതിനു കാരണം ഈ കാലമാടനാണെന്ന് പറഞ്ഞോണ്ട് അവൾ കാല് നീട്ടി ഒരൊറ്റ ചവുട്ടായിരുന്നു ശേഷം

EDITOR

ഭാര്യയുടെ ആദ്യത്തെ പ്രസവമായിരുന്നു.അയാൾ ഒരു വാപ്പ ആവാൻ പോവുകയല്ലേ.
ആ ദിവ്യ മുഹൂർത്തം നേരിട്ട് കാണണം എന്നയാൾക്ക് അതിയായ ആഗ്രഹമുണ്ടായി.
ഇക്ക കാണണ്ട ഇക്കാക്ക് സഹിക്കാൻ കയൂല എന്നൊക്കെ ഭാര്യ പറഞ്ഞെങ്കിലും ഒന്ന് പോടീ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ് എന്നായിരുന്നു അയാളുടെ മറുപടി.ആശുപത്രി സ്റ്റാഫും മുന്നറിയിപ്പ് കൊടുത്തതായിരുന്നു.
അയാളതും മൈൻഡ് ചെയ്തില്ല.അങ്ങനെ പ്രസവത്തിന്റെ ഡേറ്റ് ആവാറായി.
നിറയെ ഹോളുകളുള്ള കൊട്ടയിൽ വസ്ത്രങ്ങളും ഫ്ലാസ്കും ഒക്കെയായി ആശുപത്രിയിലേക്ക് പുറപ്പെട്ടു.അച്ചാർ മാണ്ടേ ന്നുള്ള ഉമ്മാന്റെ ചോദ്യത്തിന് പ്രസവത്തിനാണ് പോണത് ഗൾഫിലേക്കല്ല എന്നാരുന്നു അയാളുടെ മറുപടി.
എങ്കിലും ഒരു വഴിക്ക് പോണതല്ലെന്ന് നിരീച്ച് അയാൾ അച്ചാറും കൂടേ കരുതി.
അത്‌ പിന്നീട് ഉപകാരപ്പെട്ടുവെന്നത് വേറെ കാര്യം.സ്വന്തം കുഞ്ഞിനെ ആദ്യമായി നേരിൽ കാണാൻ പോവുന്നതിന്റെ ത്രില്ല് ഓർത്താവണം അയാളുടെ ഹൃദയം ആനന്ദ നൃത്തം ചെയ്തു തുടങ്ങി.

ആശുപത്രിയിലെത്തി.പരിശോധനകളൊക്കെ കഴിഞ്ഞു ഏകദേശം സന്ധ്യ ആവാറായപ്പോൾ ഭാര്യയെ ലേബർ റൂമിലേക്ക് കയറ്റി.കയറ്റുന്നതിന് മുമ്പ് നാട്ടു നടപ്പെന്നോണം അവളയാളുടെകരതലം പിടിച്ചോണ്ട് വിമ്മി വിമ്മിക്കരഞ്ഞു.
അയാൾ കരഞ്ഞില്ല കാരണം അയാൾ അവൾക്കൊപ്പം അകത്തോട്ട് പോവാൻ നിൽക്കുകയാണല്ലോ.ഭാര്യമാരെ അകത്തോട്ടയച്ചു യാതൊരു വികാരവുമില്ലാതെ പുറത്ത് നിൽക്കുന്ന ഭർത്താക്കന്മാരെ കണ്ടയാൾക്ക് പുച്ഛം തോന്നി.ഒരിത്തിരി സ്നേഹമുണ്ടെങ്കിൽ അവര് ഭാര്യക്കൊപ്പം അകത്തേക്ക് പോയി അവളുടെ വേദനക്ക് ഒരാശ്വാസം പകരൂലേ.കെട്യോക്ക് വേദന തുടങ്ങിയപ്പോ ഒരു സിസ്റ്റർ വന്നയാളെ അകത്തോട്ടേക്ക് വിളിച്ചു.പച്ചയിൽ വെള്ള വരയുള്ള ഉടുപ്പും ധരിച്ചോണ്ടയാൾ അകത്തേക്ക് കയറി.ഭാര്യ കിടന്ന് നിലവിളിക്കുകയാണ്.അത് കണ്ടപ്പോ അയാളുടെ ഹൃദയം തകർന്ന് പോയി.ഞാനവളെ ചെന്നാശ്വസിപ്പിക്കട്ടെ എന്ന് പറഞ്ഞോണ്ടയാൾ അവളുടെ അടുത്തേക്ക് നടന്ന്.അല്ല ഓടുകയായിരുന്നു.ബെഡിനരികെ എത്തിയതും ഇതിനൊക്കെ കാരണം ഈ കാലമാടനാണെന്ന് പറഞ്ഞോണ്ട് അവള് കാല് നീട്ടി ഒരൊറ്റ ചവുട്ടായിരുന്നു.

ഭാഗ്യത്തിന് കേന്ദ്ര സ്ഥാനത്ത് തന്നെയാണ് ചവുട്ട് ചെന്ന് കൊണ്ടത്.എന്റള്ളോ ന്നും വിളിച്ചോണ്ടയാൾ നിലത്തേക്ക് വീണ്.ലേബർ റൂമിൽ ആദ്യമായൊരു പുരുഷന്റെ നിലവിളി ശബ്ദമുയർന്നു കേട്ടതോടെ ആളുകളോടിക്കൂടി.മാറിയ സാഹചര്യത്തിൽ പുരുഷ പ്രസവം എങ്ങാനും സംഭവിച്ചുപോയോന്നുള്ള ആധി ഓടിക്കൂടിയ പല പുരുഷന്മാരിലും ഉണ്ടായിരുന്നു.ഹൗ അങ്ങനെങ്ങാനും സംഭവിച്ചാൽ.ഓർക്കാൻ പോലും വയ്യാ.അപ്പോഴേക്കും ആൾ തിരക്കിനിടയിലൂടെ അയാളേം വഹിച്ചു കൊണ്ടുള്ള സ്‌ട്രെച്ചർ പുറത്തേക്കൊഴുകി വന്നു.കാര്യമറിഞ്ഞതോടെ ആളുകൾ ആശ്വാസത്തോടെ പിരിഞ്ഞു പോയി.പിന്നീടൊരിക്കലും അയാൾക്ക് പ്രസവം നേരിട്ട് കാണണം എന്നുള്ള തോന്നലുണ്ടായിട്ടില്ല.നാളുകൾക്ക് ശേഷമുള്ള ഒരു രാത്രിയിൽ.
കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം അവളയാൾക്കരികിലേക്ക് വന്ന് കിടക്കുമ്പോ അയാളുടെ കാതിലേക്ക് ചുണ്ടുകൾ ചേർത്ത് വെച്ച് കൊണ്ടവൾ ഒരു കുഞ്ഞു സോറി ഇട്ടോടുത്ത്.അവളെ ചേർത്ത് പിടിച്ച് സാരോല്ലെന്ന് പറഞ്ഞോണ്ട് ആശ്വസിപ്പിക്കുമ്പോഴും അയാളുടെ കണ്ണുകൾ അവളുടെ കാലുകൾക്ക് നേരെയായിരുന്നു.ഒരു മുൻ കരുതൽ എപ്പോഴും നല്ലതാണല്ലോ.
✍️ Shahbaz Hasan