ഭർത്താവിന്റെ കർമ്മങ്ങൾക്ക് ശേഷം അത്ര സ്നേഹിച്ച മകൻ കൂട്ടുകാരനോട് പറയുന്ന കേട്ടൂ അമ്മഒരു ബാധ്യത ആണെന്ന് ശേഷം അവൻ പറഞ്ഞത് ആണ് എന്നെ ഞെട്ടിച്ചത്

EDITOR

മകന്റെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന സംഭാഷണങ്ങൾ കേട്ടപ്പോൾ രേഖയുടെ മനസ്സിൽ കുറ്റബോധം പടർന്നു.നീണ്ട മുപ്പത് വർഷത്തെ ജീവിതത്തിൽ എന്താണ് നേടിയത്? അവൾ ചിന്തിച്ചു.അപൂർണമാണ് തന്റെ ജീവിതം താൻ വിതച്ചതാണ് ഇപ്പോൾ കൊയ്യുന്നത്സമൂഹത്തിൽ ഉന്നതസ്ഥാനത്തുള്ള ഉണ്ണി എന്ന പ്രമുഖന്റെ ഭാര്യ ബാങ്കിൽ ജോലി.രണ്ടു കുട്ടികൾ മൂത്തത് രോഹൻ ഡോക്ടർ രണ്ടാമത്തേത് ജാനകി കമ്പ്യൂട്ടർ എഞ്ചിനീയർ,രണ്ടു പേരും അമേരിക്കയിൽ സെറ്റിൽഡ്.ഉണ്ണിയേട്ടനാണെങ്കിൽ പ്രമുഖ സ്ഥാപന ത്തിന്റെ മാനേജിങ് ഡയറക്ടർ.വലിയ വീട് കാറ് എല്ലാം കൊണ്ടും തികഞ്ഞ ഒരു കുടുംബം.എവിടെയാണ് താളപ്പിഴകൾ തുടങ്ങിയത്? അവൾ ഓർത്തെടുക്കുവാൻ നോക്കി.താൻ കുട്ടികളോടൊപ്പം അമേരിക്കയിൽ പോയതോടെയാണ് എല്ലാം തകിടം മറഞ്ഞത്.ഉണ്ണിയേട്ടനെ തനിച്ചാക്കി പോകുവാൻ ത നിക്ക് പ്രയാസമായിരുന്നു ഒരു നേരത്തെ ഭക്ഷണം പോലും സ്വയം എടുത്ത് കഴിക്കുവാൻ മിനക്കേടാത്ത ഉണ്ണിയേട്ടന്റെ നിർബന്ധം കൊണ്ടാണ് താൻ വി ആർ എസ് എടുത്തത് തന്നെ.

പക്ഷെ മകന്റെ നിർബന്ധത്തിന് മുമ്പിൽ താൻ വഴങ്ങി ഉണ്ണിയേട്ടനെ വിളിച്ചപ്പോൾ അദ്ദേഹത്തിനു ജോലി തിരക്ക്!പക്ഷെ തന്റെ ഒരു വാക്ക്.അതാണ് ത ന്നോട് ഉണ്ണിയേട്ടന് അകൽച്ച യുണ്ടാക്കിയത്.എനിക്ക് നിങ്ങളെക്കാൾ വലുത് എന്റെ മക്കളാണ്.ഫോണിലൂടെ കലഹം മൂത്തപ്പോൾ ഉണ്ണിയേട്ടനെ ചൊടിപ്പിക്കുവാൻ താൻ പറഞ്ഞതാണ്.പക്ഷെ അതിൽ പിന്നെ ഉണ്ണിയേട്ടൻ ത ന്നോടുള്ള കലഹം നിർത്തി.
മകന്റെ സ്നേഹ സമീപനം ആസ്വദിച്ചു ജീവിച്ച തനിക്ക് ഉണ്ണിയേട്ടൻ അകലുന്നത് മനസ്സിലായില്ല അമേരിക്കയിൽ പോയതോടെ താൻ മാറിയെന്നാണ് ഉണ്ണിയേട്ടൻ പറയുന്നത്.ആദ്യമൊക്കെ തമാശയായിട്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ താൻ കണക്കിലെടുത്തത്. അമേരിക്കയിൽ മൂന്നു മാസം കഴിയാറായപ്പോൾ മകൻ തന്നെയാണ് തന്റെ വിസ പുതുക്കിയത്.എനിക്ക് തനിച്ച് ഇവിടെ മടുത്തു… അമ്മ ഏതായാലും കുറച്ചു നാൾ കൂടി ഇവിടെ നിൽക്കൂ.അയ്യോ അത് പറ്റുമെന്ന് തോന്നുന്നില്ല… ഉണ്ണിയേട്ടന്റെ കാര്യം നോക്കുവാൻ അവിടെ ആരും ഇല്ല.അച്ഛൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.

ഞാൻ ശോഭന അപ്പച്ചിയോട് പറഞ്ഞിട്ടുണ്ട് അപ്പച്ചി അച്ഛന്റെ കാര്യങ്ങൾ നോക്കിക്കൊള്ളും.മകൻ തന്നെ സമാധാനിപ്പിച്ചുമകന്റെ സ്നേഹത്തിനു മുൻപിൽ തനിക്ക് നിരസിക്കുവാൻ സാധിച്ചില്ല.മകനെ ഒറ്റക്ക് പരിചരിക്കുന്നതിൽ താൻ ആനന്ദം അനുഭഹിച്ചിരുന്നു എന്നുള്ളതാണ് സത്യംഉണ്ണിയേട്ടന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല.നീ ഇവിടേക്ക് വരൂ ഞാൻ മടുത്തു.അവൻ അവിടെ തനിയെ നിന്നു കൊള്ളും അല്ലെങ്കിൽ അവൻ ഒരു വിവാഹം കഴിക്കട്ടെ.ഉണ്ണിയേട്ടന്റെ ന്യായം അതായിരുന്നു പക്ഷെ മകനെ തനിച്ചാക്കി പോകുവാൻ തനിക്ക് സാധിച്ചില്ല.നീണ്ട മൂന്നു വർഷങ്ങൾ!ഒരു ദിവസം നാട്ടിൽ നിന്നും ഫോൺ വന്നു.ഉണ്ണിയേട്ടൻ തങ്ങളുടെ മുറിയിൽ മരിച്ചു കിടക്കുന്നുമരണം നടന്നു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് പുറം ലോകം വിവരമ റിയുന്നത്. ഉണ്ണിയേട്ടന്റെ ഓഫീസിൽ നിന്നും ആൾക്കാർ വന്നു വാതിൽ ചവിട്ടി പൊളിച്ചപ്പോൾ ദുർഗന്ധം ആ വീട് മുഴുവനും നിറഞ്ഞിട്ടുണ്ടായിരുന്നു.തന്റെ നൈറ്റിയിൽ കെട്ടിപ്പിടിച്ചായിരുന്നു ഉണ്ണിയേട്ടന്റെ കിടപ്പ്.

മൃതദേഹം കണ്ടവർ പറഞ്ഞതാണ്.ശരിക്കും ഉണ്ണിയേട്ടൻ ഇപ്പോൾ മ-  രിക്കേണ്ട ആളാണോ? താനല്ലേ ഉണ്ണിയേട്ടന്റെ മ- ര- ണത്തിനു കാരണം.ഈ വീട് വിൽക്കുവാൻ നമുക്ക് ഏർപ്പാടാക്കാം.അല്ലെങ്കിൽ നല്ല പാർട്ടികൾ വന്നാൽ വാടകക്ക് കൊടുക്കാം..വെറുതെ പൂട്ടിയിട്ടാൽ വീട് നശിക്കും.ശവദാഹം കഴിഞ്ഞപ്പോൾ നേരാങ്ങള ത പറഞ്ഞു.താൻ വെറുതെ തലയാട്ടി.ഒരു കണക്കിന് മ- രിച്ചത് നന്നായി എത്രകാലമാണ് ഇവിടെ തനിച്ചു കഴിയുക മക്കളെ വിട്ട് അവൾ വരില്ല.കുറച്ചു കാലമായി നല്ല കുടിയായിരുന്നു…. അവൾ ഇല്ലല്ലോ സർവ്വ സ്വാതന്ത്ര്യം അല്ലെ?ആരൊക്കെയോ അടക്കം പറയുന്നത് താൻ കേട്ടു.താനുള്ളപ്പോൾ വല്ലപ്പോഴും തന്റെ അനുവാദത്തോടെ മാത്രം മദ്യപിക്കുന്ന ഉണ്ണിയേട്ടൻ..ഉണ്ണിയേട്ടൻ വിട്ടുപോയതിലുള്ള സങ്കടത്തിനിടയിലും മകന്റെ ഒപ്പം ഇനി ദീർഘ കാലം അമേരിക്കയിൽ ജീവിക്കാമെല്ലോ.അതോർത്തപ്പോൾ തനിക്ക് കുറച്ചാശ്വാസം തോന്നി.മര- ണന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു.ചടങ്ങുകൾ തീരുന്നതിനു മുൻപ് തന്നെ ജാനകി അമേരിക്കക്ക് പോയി.ഇത്തവണ പോകുന്നതിനു മുൻപ് എല്ലാവരെയും കണ്ടു യാത്ര പറയണം.താൻ തീരുമാനിച്ചു ഇനി എന്നാണ് തിരിച്ചു വരുന്നതെന്ന് അറിയില്ലല്ലോ.രോഹന്റെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള ചിരി കേട്ടപ്പോൾ താൻ ചെവി വട്ടം പിടിച്ചു.

അവന്റെ ക്ലോസ് ഫ്രണ്ട് ഷാൻ വന്നിട്ടുണ്ടെന്ന് തനിക്ക് മനസ്സിലായി.അമ്മയുടെ കാര്യങ്ങൾ നീ തീരുമാനിച്ചോ?ഷാൻ രോഹനോട് ചോദിക്കുന്നത് താൻ കേട്ടു.രോഹൻ എന്താണ് പറയുന്നത് എന്ന് കേൾക്കുവാൻ തനിക്ക് ആകാംഷ തോന്നി.ഓ മൈ ഗുഡ്നെസ്സ് .. മൂന്നു വർഷമാണ് ഞാൻ സഹിച്ചത്.എല്ലാ കാര്യങ്ങളിലും ഇടപെടുംമാത്രമല്ല പൂജക്ക്‌ അമ്മയെ ഒട്ടും ഇഷ്ടമല്ല.ഈ അച്ഛൻ എങ്ങനെയാണോ അമ്മയെ ടോളെറേറ്റ് ചെയ്തത്…?തന്റെ ഹൃദയത്തിൽ കനലുകൾ വാരിയിട്ടുകൊണ്ടുള്ള രോഹന്റെ വാക്കുകൾ താൻ കേട്ടു.പൂജ… ഇടക്കിടക്ക് മോന്റെ ഫ്ലാറ്റിൽ വരുന്ന കൊച്ചു മിടുക്കി.അവളെ താൻ സ്വന്തം മകളെപ്പോലെയാണെല്ലോ കണ്ടത്.അമ്മ ഇവിടെ തനിച്ചു നിൽക്കുമോ?ഷാൻ ചോദിക്കുന്നുതത്കാലം ഒരു സെർവെന്റിനെ വെക്കാം.പിന്നെ ഇവിടെയും ഇപ്പോൾ നല്ല ഓൾഡേജ് ഹോംസ് ഉണ്ട്.തന്റെ മകൻ തന്നെയാണോ പറയുന്നതെന്ന് തനിക്ക് സംശയം തോന്നി.ആ സ്വരത്തിൽ ഒരു അപരിചിതത്വം തനിക്ക് തോന്നി.ഉണ്ണിയേട്ടന്റെ ശാപം ഫലിച്ചിരിക്കുന്നുഅവളിൽ നിന്നും ഒരു ദീർഘനിശ്വാസം പുറത്തേക്ക് വന്നു രേഖയുടെ മനസ്സിൽ ശൂന്യത പടർന്നു കയറി കഴിഞ്ഞിരുന്നു .നീണ്ട മുപ്പത് വർഷത്തെ നേട്ടങ്ങൾ എല്ലാം ഒലിച്ചു പോയെന്നുള്ള സത്യം അവൾ മനസ്സിലാക്കി.രേഖ സാവകാശം ബെഡ് റൂമിലേക്ക് നടന്നു.ഉണ്ണിയേട്ടന്റെ ഒരു ജ്യൂബ്ബ അലമാരിയിൽ നിന്നും വലിച്ചെടുത്തു ബഡ്‌ഡിൽ അവൾ വിരിച്ചു.ആ ജ്യൂബയുടെ സമീപം അതിനെ തലോടിക്കൊണ്ട് സ്വയം മറന്നു കിടന്നപ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി ഉണ്ണിയേട്ടൻ അവളെ മാടിവിളിക്കുന്നതായി അവൾക്ക് തോന്നി.
അനിൽ കോനാട്ട്