നാട്ടിൽ ഒരുപാട് ഭൂസ്വത്തു കൂടിയ കാർ എട്ട് മുറിയുള്ള വീടൊക്കെയുള്ള ആ മനുഷ്യനെ ഗൾഫിലെ ജോലി സ്ഥലത്തു കണ്ടപ്പോ ശരിക്കും ഞെട്ടി കാരണം

EDITOR

കിഷോർ അവൻ നാട്ടിൽ നിന്നും ആദ്യമായി സൌദിയിലെത്തിയതാണ്
അവന്‍റെ ഒരു ബന്ധു നൽകിയതാണ് വിസ അയാളുടെ വീട്ടിൽ നിന്നും കുറച്ച് മസാലപ്പൊടികളൊക്കെ കൊടുത്തയച്ചിട്ടുണ്ട് അത് വെള്ളിയാഴ്ച അവിടെ കൊണ്ട്കൊടുക്കണം എന്നെയും കൂടെ ക്ഷണിച്ചു ഖമീസിൽ നിന്നും വളരെ അകലെ താഇഫിലെ ഏതോ ഗ്രാമത്തിലാണയാൾ വെള്ളിയാഴ്ച രാവിലെ തന്നെ ഫോണിൽ ലൊക്കെഷനൊക്കെ ഇട്ട് ഞങ്ങള്‍ യാത്ര പുറപ്പെട്ടു പുറപ്പെട്ടത് മുതൽ കിഷോർ പപ്പേട്ടനെന്ന അവന്‍റെ ബന്ധുവിനെ കുറിച്ച് വാചാലനായി നാട്ടിലെ വലിയ പണക്കാരനാണയാൾ ഒരുപാട് ഭൂ സ്വത്തുണ്ട് വലിയ ബംഗ്ലാവ് എട്ട് മുറികളുണ്ട് വീട്ടിൽ താമസിക്കാൻ ഭാര്യയും രണ്ട് മക്കളും മാത്രം ഒരു ഇന്നോവയും ഒരു യാരിസും ഉണ്ട് വീട്ടിൽ അതിന്റെ ഡ്രൈവര്‍ ആയിരുന്നു കിഷോർ പപ്പേട്ടൻ നാട്ടിൽ വരുമ്പോഴൊക്കെ വിസയുടെ കാര്യം സൂചിപ്പിക്കാറുണ്ടെങ്കിലും അയച്ചു തരുമെന്ന് കരുതിയിരുന്നില്ല എന്നാലും അദ്ദേഹത്തിന് സ്വന്തമായുള്ള കൺസ്ട്രക്ഷൻ കമ്പനിലെ വിസ കിട്ടാത്തതിൽ അവനു വിഷമം സാധനങ്ങള്‍ പപ്പേട്ടൻ ഖമീസിൽ വരുമ്പോൾ എടുത്തോളാം എന്ന് പലവട്ടം പറഞ്ഞതാ കിഷോർ അങ്ങോട്ട് കൊണ്ടു കൊടുക്കാമെന്ന് നിർബന്ധിച്ചോണ്ട് മാത്രാ അദ്ദേഹം അങ്ങോട്ട് പോവാൻ അനുവദിച്ചത്

ഉച്ചയോടെ പപ്പേട്ടന്റെ റൂമിന് മുന്നിലെത്തി ഇടിഞ്ഞ് പൊളിയാറായ ഒരു അറബി വില്ല പരിസരമൊക്കെ ആകെ വൃത്തിയില്ലാതെ കിടക്കുന്നു പുറത്ത് പഴകിയ സോഫയിൽ ആര്യവേപ്പിന്റെ തണലിലിരുന്ന് അദ്ദേഹത്തിന്റെ ജോലിക്കാരായ പാക്കിസ്ഥാനികളും ബംഗാളികളും കലപില കൂട്ടുന്നു.അർബാബ് കിദർഹെ എന്ന ചോദ്യത്തിന് ഒരു പാക്കിസ്ഥാനി റൂമിലേക്കുള്ള വഴി കാണിച്ചുതന്നു
റൂമിന്റെ വാതിൽ തുറന്നുകിടന്നത് കൊണ്ട് അകത്തേക്ക് കയറി ഒരു പഴയ ഇരുമ്പു കട്ടിലിൽ അതാ വിയർത്ത് കുളിച്ച് നമ്മുടെ കോടീശ്വരനായ പപ്പേട്ടൻ ഞങ്ങളെ കണ്ടതും എഴുനേറ്റ് തോർത്തുകൊണ്ട് ദേഹമെല്ലാം തുടച്ചിട്ട് പറഞ്ഞു ഇവിടെ പൊതുവെ തണുപ്പായതിനാൽ ഏസി വച്ചിട്ടില്ലാന്ന് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞപ്പോഴാണ് ഇരിപ്പിടം നോക്കിയത് കുറേ സിമന്റുചാക്കുകൾ അട്ടിയിട്ടിട്ടുണ്ട് ആ റൂമിൽ അതാണ് ഇരിപ്പിടം നാട്ടിലെ കോടീശ്വരൻ കിടക്കുന്നത് സിമന്‍റ് ചാക്കുകളും അർബാന(ഉന്തുവണ്ടി)യും കൈക്കോട്ടും പിക്കാസും സൂക്ഷിക്കുന്ന റൂമിൽ സംസാരമൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ച് പോകാമെന്ന് അദ്ദേഹം നിർബന്ധിച്ചപ്പോൾ ആവാമെന്ന് കരുതി

കൈകഴുകാൻ ബാത്രൂമിൽ കയറിയപ്പോൾ അതിന്റെ വൃത്തി കണ്ട് ചർദ്ദിച്ചില്ലെന്നേ ഉള്ളൂ കഴുകിയിട്ട് മാസങ്ങളായിക്കാണും കൈകഴുകി ഹാളിലേക്ക് പ്രവേശിച്ചപ്പോൾ അവിടെയും സിമന്‍റ് മയം കിടത്തിവെച്ച ഒരു പഴയ ഫ്രിഡ്ജിനു മുകളിൽ ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡി പരിപ്പ് കറിയും പച്ചരിച്ചോറും കുറ്റം പറയരുതല്ലൊ പപ്പേട്ടൻ പപ്പടം കാച്ചിയിട്ടുണ്ട് ചോറുണ്ട് പെട്ടന്നു തന്നെ അവിടുന്ന് പുറപ്പെട്ടു
തിരുകെ വരുമ്പോൾ കിഷോർ മൌനിയായിരുന്നു എന്‍റെ ചിന്തകള്‍ മുഴുവൻ പപ്പേട്ടനെ കുറിച്ചായിരുന്നു എന്തിനു വേണ്ടിയിയാൾ ജീവിക്കുന്നു വീട്ടിൽ എട്ട് ബാത്ത് അറ്റാച്ച്ഡ് എസി റൂം രണ്ട് വണ്ടി പോരാത്തതിന് ഭാര്യക്ക് ആക്റ്റീവ എന്നിട്ടും ഈ മനുഷ്യനെന്തേ ഇങ്ങിനെ നാട്ടിലെ സ്വത്തുക്കൾ നോക്കിനടത്താൻ പോലും നല്ലൊരാളില്ല അഞ്ച് കടമുറികൾ വാടകക്ക് കൊടുത്തിട്ടുണ്ട് എന്നൊക്കെ കിഷോർ പറഞ്ഞതും കൂടെ ഓർക്കുമ്പോൾ എനിക്കയാളെ തിരിച്ച് പോയി തെറിവിളിച്ച് രണ്ടെണ്ണം പൊട്ടിച്ച് നാട്ടിലേക്ക് കയറ്റിവിടാനാണ് തോന്നിയത്ഫൈസൽ ബാബു.
(നിങ്ങള്‍ക്ക് അയാളെ എന്തു ചെയ്യാനാണ് തോന്നുന്നത് എന്ന് കമൻ്റിലൂടെ പ്രതീക്ഷിക്കുന്നു.
അനുഭവത്തിൽ നിന്നാണ്)