ഇനി ഭർത്താവിന്റെ എച്ചിൽ പാത്രം കൂടെ മോൾ ആണ് കഴുകേണ്ടത് എന്ന് അമ്മായിഅമ്മ പറഞ്ഞപ്പോ മീരക്ക് പന്തികേട് മനസിലായി അടിവസ്ത്രം പോലും തനിയെ കഴുകാത്തവർ ശേഷം

EDITOR

അഖിൽ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റപ്പോൾ മീരയും ഭക്ഷണം മതിയാക്കി എഴുന്നേറ്റു.അവൾ കഴിച്ച പാത്രം എടുത്തപ്പോൾ അഖിലിന്റെ അമ്മ പറഞ്ഞു അവന്റെ പാത്രം കൂടി എടുത്തോളൂ.ഇനി അതു നിന്റെ കടമയാണ്.മീര അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.നീ എന്താ നോക്കണേ?ഭർത്താവ് കഴിച്ച പാത്രം കഴുകേണ്ടത് ഭാര്യയുടെ ജോലി ആണ്.ഗായത്രി ദേവി ചിരിച്ചു കൊണ്ടാണ് പറയുന്നത്.
ഇത്രയും ദിവസം ആരാണ് അഖിൽ കഴിച്ച പാത്രങ്ങൾ കഴുകിയിരുന്നത്?ചെറിയ പുഞ്ചിരിയോടെ തന്നെ മീര ചോദിച്ചു.അതു ഞാൻ ആണ് ചെയ്തു കൊണ്ടിരുന്നത്.
ഇനി ഞാൻ അതു ചെയ്യേണ്ടതില്ലല്ലോ.അതു നിന്റെ അവകാശം അല്ലെ?ആ അവകാശം എനിക്ക് വേണ്ട അതു അമ്മ തന്നെ എടുത്തോളൂ.അതുപറഞ്ഞു മീര തന്റെ പാത്രം വാഷ്ബെസനിൽ കൊണ്ടു പോയി വൃത്തിയായി കഴുകി യഥാസ്ഥാനത്തു വെച്ചു.ഗായത്രി ദേവിയുടെ മുഖം ഒന്നു ഇരുണ്ടു.വിവാഹം കഴിഞ്ഞ ആദ്യത്തെ ദിവസം തന്നെ ഒരു കല്ലുകടി ആണല്ലോ?അവർ മനസ്സിൽ ഓർത്തു.

തന്റെ വരവും പ്രതീക്ഷിച്ചു അക്ഷമനായി ഇരിക്കുന്ന അഖിലിനെ കണ്ടു മുറിയിൽ കയറി മീര വാതിൽ അടച്ചു.താൻ എന്താ വെറും കയ്യോടെ?അഖിൽ ചോദിച്ചു.
കയ്യിൽ പാലിന്റെ ഗ്ലാസുമായി വരുന്ന വധുവിനെ ചിത്രമായിരുന്നു അഖിലിന്റെ മനസ്സിൽ എന്നു മനസ്സിലായപ്പോൾഅതെല്ലാം സിനിമയിൽ!മീര തമാശ രൂപേണ പറഞ്ഞു.ആ ലൈറ്റ് അണച്ചേക്ക്?അഖിൽ പറഞ്ഞു.നിനക്ക് ഇത്ര വേഗം ഉറക്കം വരുന്നുണ്ടോ?ഇവൾ എന്താ ഇങ്ങനെ പറയുന്നത്.അഖിൽ അവളെ മിഴിച്ചു നോക്കി.
അവളുടെ മുഖത്ത് ആദ്യരാത്രിയുടേതായ യാതൊരു പരിഭ്രമവും കാണുന്നില്ല.
എന്താ നീ എന്നെ ഇങ്ങനെ നോക്കണേ?ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ്.അല്ല എന്നു ഞാൻ പറഞ്ഞില്ല അൽപ്പം കുസൃതിയോടെ മീര പറഞ്ഞു.അവൻ പുഞ്ചിരിയോടെ അവളെ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു.അഖിൽ ഞാൻ നിന്നോട് പറഞ്ഞത് ഓർമയുണ്ടല്ലോ?എന്ത്എന്റെ കോഴ്സ് കംമ്പ്ലീറ്റ് ആയിട്ടു മതി നമുക്ക് ഒരു കുഞ്ഞ് എന്നുള്ളത്.

അതു അതിന്റെ വഴിക്കു നടക്കട്ടെ.കുഞ്ഞിനെ നമുക്ക് ദൈവം തരുന്നതാണ്.
പഠനം എപ്പോൾ വേണമെങ്കിലും നടക്കും.അതു ശരിയാവില്ല അഖിൽ.
ഈ കോഴ്‌സ് ഒരു വർഷം കൂടിയുണ്ട്.അതു പൂർത്തിയാകാതെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ട.വിവാഹം നിശ്ചയിച്ചിട്ട് മൂന്നുമാസം അധികമായി.അതുകൊണ്ട് മീരക്ക് അഖിലിനോട് ഒരു അകൽച്ച ഫീൽ ചെയ്തിരുന്നില്ല.ഒരു ഇച്ഛഭംഗത്തോടെ അഖിൽ അവളിൽ നിന്നു കൈ അയച്ചു.അഖിലിന്റെ പിണക്കം കാര്യമാക്കേണ്ടെന്നു മീര തീരുമാനിച്ചു.അഖിലിന്റെ മുഷിഞ്ഞ വസ്ത്രം അഴിച്ചു വെച്ചതിൽ നിന്നു അടിവസ്ത്രം മാത്രം ഒഴിവാക്കി ബാക്കി എല്ലാം വാഷിങ് മെഷീനിൽ തന്റെ വസ്ത്രത്തിന്റെ കൂട്ടത്തിൽ കഴുകാൻ ഇട്ടു.രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ അഖിൽ ഉണങ്ങിയ അടിവസ്ത്രം തിരയുന്നത് അവൾ കണ്ടു.മീരേ എന്റെ അണ്ടർവയർ ഒന്നും കാണുന്നില്ല.അഖിൽ അതൊന്നും വാഷ് ചെയ്തിട്ടില്ലല്ലോ?അതെന്താ മീരേ നീ അതു ചെയ്യാതിരുന്നത്.അഖിൽ നിനക്ക് ഇതു പറയാൻ നാണമാകുന്നില്ലേ?നിന്റെ അടിവസ്ത്രം കഴുകേണ്ടത് നീ അല്ലെ അതു മറ്റൊരാളെ കൊണ്ടു ചെയ്യിക്കുന്നതിലും മോശം കാര്യം മറ്റെന്തുണ്ട്.അഖിൽ തന്റെ അടിവസ്ത്രങ്ങൾ ഒന്നൊന്നായി കഴുകുന്നത് കണ്ടിട്ട് ഗായത്രി ദേവി പറഞ്ഞു ഇവൾ ഇവിടെ വാഴുന്ന ലക്ഷണമില്ല.

മീരയുടെ വീട്ടിലേക്ക് വിരുന്നു ചെന്നപ്പോൾഹാർദ്ദവമായ സ്വീകരണം ആണ് ലഭിച്ചത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ മീരയുടെ സഹോദരൻ മഹേഷ്‌ താൻ കഴിച്ച പാത്രവുമായി എഴുന്നേറ്റപ്പോൾ അഖിലിന് കുറച്ചു ടെൻഷൻ തോന്നി.അഖിൽ കുറച്ചു സമയം കൂടി ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടു ഇരുന്നു.മഹേഷ്‌ താൻ കഴിച്ച പാത്രം വൃത്തിയായി കഴുകി ഒരിടത്തു വെക്കുന്നത് കണ്ടു.മീരയുടെ അച്ഛനും അതുപോലെ ചെയ്യുന്നത് കണ്ടു.അഖിൽ എഴുന്നേറ്റ് തന്റെ പാത്രം എടുക്കാൻ ഭാവിച്ചപ്പോൾ മീര അതു തടഞ്ഞു.വേണ്ട അതു ഞാൻ കഴുകി കൊള്ളാം.അഖിലിന് എന്തോ അതിൽ ഒരു അപമാനം തോന്നി.ഇവരുടെ സംസ്കാരം ആണ് ശരി എന്ന് അവനു തോന്നി.വേണ്ട ഞാൻ കഴുകി വെക്കാം.അച്ഛനും മഹേഷിനും ആകാമെങ്കിൽ എന്തുകൊണ്ട് എനിക്കുമായിക്കൂടാ.പിന്നെ മീര അഖിലിനെ തടഞ്ഞില്ല.തന്റെ അടിവസ്ത്രങ്ങൾ കഴുകാൻ മീര ഭാവിച്ചപ്പോളും അഖിൽ പറഞ്ഞു ഞാൻ അതു കുളിക്കുമ്പോൾ വാഷ് ചെയ്തോളാം.ഇനിയും എനിക്ക് നിന്നിൽ ഏറെ പഠിക്കാനുണ്ട്.താൻ കണ്ടു വളർന്നു വന്നത് പുരുഷമേധാവിത്ത ത്തിന്റെ ഏകാധിപത്യ സംസ്കാരമാണ്.അതുകൊണ്ടാണ് തനിക്കു തുടക്കത്തിൽ മീരയെ മനസ്സിലാക്കാൻ കഴിയാതിരുന്നത്.മീര കണ്ടു വളർന്നത് സ്ത്രീ -പുരുഷ സമത്വത്തിന്റെ സംസ്കാരമാണ്.മാറേണ്ടത് തന്റെ കാഴ്ചപ്പാടുകൾ ആണ് നല്ല ദാമ്പത്യത്തിന് താൻ ഇനിയും ഏറെ മനസ്സിലാക്കാനുണ്ട്.
തുടക്കം ഇതുപോലെ തന്നെ ആകട്ടെ.

എഴുതിയത് : കൃഷ്ണദാസ്