വീട് പണിയിൽ ഇങ്ങനെ ഒരു എഗ്രിമെന്റ് വെച്ചാൽ ചിലപ്പോ കോണ്ട്രക്ടർ കണ്ടം വഴി ഓടും വച്ചില്ലെങ്കിൽ നമ്മൾ കണ്ടം വഴി ഓടേണ്ടി വരും എന്റെ അനുഭവം കുറിപ്പ്

EDITOR

വീടു പണിയാൻ കൊടുത്തു, പകരം വയറു നിറയെ പണി വാങ്ങിയ വ്യക്തിയാണ്‌ ഞാന്‍.എനിയ്ക്ക് പറ്റിയത് നിങ്ങള്‍ക്ക് പറ്റാതിരിയ്ക്കാന്‍ താഴെ പറയുന്ന ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി.എഗ്രിമെന്റ് ഇതാണ്‌ വീടുപണിയുടെ നട്ടെല്ല്. ഇതാണ്‌ മാജിക്ക് ബട്ടന്‍.MOST IMPORTANT: Agreement സ്റ്റാമ്പ് പേപ്പറില്‍ എഴുതി നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റർ ചെയ്യാത്ത /White paper അഗ്രീമെന്റ് നു നിയമത്തിന്റെ കണ്ണില്‍ ഒരു വിലയും ഇല്ല.എഗ്രിമെന്റില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിരിയ്ക്കണം.

1.ഓരോ പണിയുടേയും വിശദവിവരങ്ങള്‍ ഉദാ. പ്ലംബിങ്ങ് ആണെങ്കില്‍ പൈപ്പ് ഇന്ന ബ്രാന്‍ഡ്, ടാപ്പ് ഇന്ന ബ്രാന്‍ഡ്, ഹോട്ട് വാട്ടര്‍/കോള്‍ഡ് വാട്ടര്‍ ടാപ്പുകള്‍ ഉണ്ടെങ്കില്‍ അത്.തുടങ്ങി എല്ലാ വിവരങ്ങളും. മൂന്നാമത് ഒരാൾക്ക് വായിച്ചാൽ മനസ്സിലാകുന്ന തരത്തിൽ വ്യക്തമായി എഴുതണം.2. Definition of Done (DoD) – ഒരു പണി ‘തീര്‍ന്നു’ എന്നതിന്റെ നിര്‍‌വ്വചനങ്ങള്‍ ആണിത്. ഉദാഹരണത്തിനു – ടാപ്പ് തുറന്നാല്‍ വെള്ളം വരണം, എവിടേയും ലീക്ക് പാടില്ല – തുടങ്ങിയവയാകും പ്ലംബിങ്ങ് തീര്‍ന്നു എന്നതിന്റെ നിര്‍‌വ്വചനം. ഇത് വ്യക്തമായി അഗ്രീമെന്റില്‍ രേഖപ്പെടുത്തണം.3. Approver -പണി തീര്‍ന്നു എന്ന് കോണ്ട്രാക്റ്റര്‍ പറഞ്ഞു എന്നതുകൊണ്ടായില്ല. അതുകൊണ്ട് ഇരു പാര്‍ട്ടികള്‍ക്കും സമ്മതനായ മൂന്നാമത് ഒരു എഞ്ചിനീയറേ / ആര്‍ക്കിടെക്റ്റിനെ കൊണ്ടു വന്ന് പണി യഥാര്‍ത്ഥത്തില്‍ എഗ്രിമെന്റില്‍ പറഞ്ഞ പോലെ ‘തീര്‍ന്നോ’ എന്ന് പരിശോധിപ്പിയ്ക്കുകയും, അയാള്‍ തീര്‍ന്നു എന്ന് സര്‍ട്ടിഫൈ ചെയ്യാതെ കാശു കൊടുക്കില്ല എന്നും വ്യവസ്ഥ വയ്ക്കുക.പറഞ്ഞ പോലെ പണി തീര്‍ന്നാല്‍ മാത്രം കാശ്‌’ എന്ന വ്യവസ്ഥ കൊണ്ടുവരുന്നതാണ്‌ എന്തുകൊണ്ടും നല്ലത്. Make it more objective than subjective. Always define the completion status ‘measurable’
.
4.Time & Penalty Clause- വളരെ വളരെ പ്രധാനപ്പെട്ട കാര്യം: പണി തീര്‍ക്കാന്‍ കോണ്ട്രാക്റ്റര്‍ ആവശ്യപ്പെടുന്നതിലും 10% സമയം അധികം കൊടുക്കുക. എന്നിട്ടും തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പണി തീരുന്നത് വരെ ഓരോ ആഴ്ചയും – ഒരു ലക്ഷം രൂപ. ഉചിതമായ ഒരു തുക എന്ന് തിരുത്തി വായിയ്ക്കുക നിങ്ങള്‍ക്ക് പെനാല്‍റ്റി ആയി തരണം എന്നും വ്യവസ്ഥ വയ്ക്കുക. ഇതിനു കൊണ്ട്രാക്റ്റര്‍ സമ്മതിയ്ക്കുന്നില്ലെങ്കില്‍ അയാള്‍ നിങ്ങളെ പറ്റിയ്ക്കും എന്ന് ഉറപ്പാണ്‌. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അത്ര ആത്മവിശ്വാസമുള്ളവര്‍ മാത്രമേ, ഇങ്ങനെ ഒരു clause വയ്ക്കാൻ സമ്മതിയ്ക്കൂ. അതുകൊണ്ട് ധൈര്യമായി ഈ പോയന്റിനു വേണ്ടി വാദിച്ചോളൂ അതിനു സമ്മതിയ്ക്കാത്തവരെ എഴയലത്ത് അടുപ്പിയ്ക്കരുത്.മേലെ പറഞ്ഞ നാലു പോയന്റുകള്‍ അഗ്രിമെന്റിൽ ഉണ്ടെങ്കില്‍ പിന്നെ ടെന്‍ഷന്‍ വേണ്ട. പണി കൃത്യമായി തീര്‍ക്കുക എന്നത് കോണ്ട്രാക്റ്ററുടെ ബാധ്യത ആയിക്കോളും.

പിന്നെ പണി തുടങ്ങി, കുറച്ച് കഴിയുമ്പോള്‍ സ്വാഭാവികമായും കോണ്ട്രാക്റ്ററും നമ്മളും തമ്മില്‍ മാനസികമായ ഒരു അടുപ്പം വരും. ഇത് വലിയ കെണി ആണ്‌ അതില്‍ വീഴരുത്.കാര്യം സൗഹൃദമൊക്കെ നല്ലതുതന്നെ. പക്ഷെ വീടുപണി അത് അഗ്രീമെന്റ് അനുസരിച്ച് വേണം എന്ന് വാശിപിടിയ്ക്കുക. അല്ലെങ്കിൽ സൗഹൃദം മറയാക്കി കാശു മുഴുവൻ നേരത്തെ അവർ വാങ്ങിയെടുക്കാനും നമ്മൾ പറ്റിയ്ക്കപ്പെടാനും സാധ്യത ഉണ്ട് അഗ്രിമെന്റില്‍ പറഞ്ഞ പണികള്‍ വൃത്തിയായി തീര്‍ത്തു തന്നാല്‍ നമ്മള്‍ പറഞ്ഞ കാശു കൃത്യമായും കൊടുക്കണം (ബാങ്ക് വഴി ) എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അത് കൂടാതെ ഓണര്‍ എന്ന നിലയ്ക്ക് നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ സമയത്ത് തീര്‍ത്ത് കൊടുക്കണം

ഇതും അഗ്രിമെന്റിൽ പറഞ്ഞിരിയ്ക്കണം – (നനയ്ക്കല്‍, സെപ്റ്റിക്ക് ടാങ്കിനു കുഴിയെടുക്കല്‍) തുടങ്ങിയവ. പണി തുടങ്ങിക്കഴിഞ്ഞാൽ agreed പ്ലാനിൽ നിന്ന് ഒരു കാരണവശാലും വ്യതിചലിയ്ക്കരുത്.Better to have another agreement if there are bigger changes.Prasanth (Fb/prasravi)Hope this helpsUpdate:ഈ പ്രക്രിയ കൊണ്ട്രാക്ടരെ പ്രതിസ്ഥാനത്ത് നിർത്താനല്ല, മറിച്ചു ഇരു കൂട്ടരുടെയും താല്പര്യങ്ങൾ ഒരു പോലെ സംരക്ഷിയ്ക്കാനാണ് എന്ന് മനസ്സിലാക്കുക.An agreement is always bilateral, and its built on mutual trust.വീട് എടുക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുമെന്നു തോന്നി.ഫേസ്ബുക്കിൽ കണ്ടതാണ്.ഷെയർ ചെയ്തു വെച്ചേക്കൂ.