രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ പഴയ ഭാര്യയുടെ മെസ്സേജ് വീട്ടിലേക്ക് വരണം ഫ്ലാറ്റിൽ ചെല്ലുമ്പോൾ ശാലു തനിച്ചായിരുന്നു എന്ത് നടക്കരുത് എന്ന് ഓർത്തോ അത് സംഭവിച്ചു ശേഷം

EDITOR

വാട്സ് ആപ്പിൽ വന്ന മെസ്സേജ് മനു അദ്ഭുതത്തോടെ നോക്കി ശാലുവിന്റേതാണ്  രണ്ടു വർഷമായി ഒരു മെസ്സേജിലൂടെയോ കാളിലൂടെയോ അവർ ബന്ധപ്പെട്ടിട്ടില്ല കുടുംബ കോടതിയുടെ മുറ്റത്തു കൂടി മകന്റെ കൈയും പിടിച്ച് തലകുനിച്ച് അവൾ നടന്നു പോകുന്നതാണ് അവസാന കാഴ്ച അന്നു പക്ഷേ തനിക്ക് ഒരു വിജയിയുടെ ഭാവം ആയിരുന്നു പിന്നെ എപ്പോഴൊക്കെയോ അവളെയും മോനേയും ഭയങ്കരമായി മിസ് ചെയ്യാൻ തുടങ്ങി പക്ഷേ ഒരു മെസ്സേജ് ചെയ്യാൻ പോലും ഭയമായിരുന്നു 7 വർഷത്തെ പ്രണയത്തിന് ശേഷമാണ് അവർ ഒന്നായത് രണ്ടു പേരുടേയും അറിയുന്ന കുടുംബങ്ങൾ ആയതുകൊണ്ടും രണ്ടു പേരും സ്ഥിര വരുമാനം ഉള്ള ജോലിക്കാരയതു കൊണ്ടും പ്രത്യേകിച്ച് എതിർപ്പ് ഒന്നും ഉണ്ടായില്ല അതു കൊണ്ട് തന്നെ എല്ലാവരുടേയും അനുഗ്രഹാശിസ്സുകളോടെ തന്നെയാണ് വിവാഹിതരായത്. അധികം താമസിയാതെ തന്നെ കിച്ചുമോൻ അവരുടെ ഇടയിലേക്ക് എത്തി.മനോഹരമായ നിമിഷങ്ങളായിരുന്നു അത്.

അവൾ അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല മനുവിനെ കേട്ടിരിക്കാൻ ആയിരുന്നു അവൾക്കു താത്പര്യം ജോലിത്തിരക്കുകൾക്കിടയിലും അവൾ മനുവിന്റെയും മോന്റെയും കാര്യങ്ങൾക്ക് തെ കുറവും വരാതെ സൂക്ഷിച്ചു.മനുവിന് പുതിയ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം വീണയെ അവിടെ വച്ചാണ് അയാൾ പരിചയപ്പെടുന്നത് അതിസുന്ദരിയായ വീണ ജോലി മികവിലും മുന്നിലായിരുന്നു ഓഫീസിൽ പലരും അവളുടെ സാമിപ്യത്തിനായി വെമ്പൽ കൊണ്ടു ഭാര്യയും മകനും ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ മനുവിനോട് അടുത്തത് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ കൂടെ സമയം ചിലവഴിക്കുന്നതിൽ അവൾ അഭിമാനം കൊണ്ടു പക്ഷേ അത് അവിടം കൊണ്ടു നിന്നില്ല.പാർക്കിലും ബീച്ചിലും സിനിമ തിയറ്റേറുകളിലുമായി അവർ സമയം ചെലവഴിച്ചു.കാര്യങ്ങൾ പയ്യെ പയ്യെ ശാലുവിന്റെ കാതിലും എത്തി ഒരു ഷോപ്പിംഗ് മാളിൽ വച്ച് അവൾ അവരെ ഒന്നിച്ചു കാണുകയും ചെയ്തു അവൾ പൊട്ടിത്തെറിച്ചു.ചിലപ്പോഴെക്കെ പൊട്ടിക്കരഞ്ഞു.

വഴക്ക് കൂടിയതോടെ ഉറങ്ങുന്നത് രണ്ടു മുറിയിലായി അതു മനു വീണയോട് കൂടുതൽ അടുക്കാൻ കാരണമായി.വിവാഹമോചനം നേടി നമുക്ക് ഒരുമിക്കാം എന്ന വീണയുടെ ആശയത്തോട് യോജിക്കാൻ മനുവിന് അധിക സമയമൊന്നും വേണ്ടി വന്നില്ല അവളുടെ സാരിത്തുമ്പ് കഴുത്തിൽച്ചുറ്റി നടന്ന മനുവിന് ശാലുവിനേയും കിച്ചുമോനേയും പിരിയുന്നത് വലിയ വിഷമം ഒന്നും ഉണ്ടാക്കിയില്ല.വിവാഹ മോചനത്തിനു ശേഷവും മനു അവളെക്കുറിച്ചു അന്വേഷിച്ചിരുന്നു മോന്റെ സ്കൂളിൻ്റെ അടുത്തു തന്നെ യുള്ള ഒരു സ്കൂളിലേക്ക് അവൾ മാറി കല്യാണം ഒന്നും കഴിച്ചിട്ടില്ലവിറയാർന്ന വിരലുകളോടെ അവൾക്കു മറുപടി കൊടുത്തു.ചെറിയ തോതിൽ കുശലാന്വേഷണങ്ങൾക്ക് ശേഷം അവൾ പറഞ്ഞു.എനിക്കൊന്നു കാണണം. ഭയങ്കരമായി മിസ് ചെയ്യുന്നു.മനുവിന് മനസ്സിൽ ഒരു മഞ്ഞ് ചെയ്യുന്നതു പോലെ തോന്നി.അയാൾ അങ്ങോട്ട് പറയാൻ ആഗ്രഹിച്ച കാര്യം രണ്ടു മൂന്ന് ലൗ ഇമോജി അയച്ചതിനു ശേഷം അവൾ ഇങ്ങനെ എഴുതി.കഴിഞ്ഞ ആഴ്ച പിറന്നാളിൻ്റെ അന്ന് FB യിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഇട്ടിരുന്ന നീല ഷർട്ട് ഇല്ലേ… അതു ഇട്ടു വരണം പണ്ടു പ്രണയിച്ചു നടക്കുമ്പോഴും അവൾക്ക് അങ്ങനെ ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു അയാൾ FB യിൽ പോയി ഫോട്ടോ എടുത്തു നോക്കി പ്രിയ പത്നിയുടെ പിറന്നാൾ സമ്മാനം എന്നായിരുന്നു ഷർട്ടിനുള്ള തന്റെ ക്യാപ്ഷൻ.

മനു ഫ്ലാറ്റിൽ ചെല്ലുമ്പോൾ ശാലു തനിച്ചായിരുന്നു.സ്ലീവ് ലെസ്സ് ഡ്രെസ്സിൽ അവൾ കൂടുതൽ സുന്ദരിയായി മനുവിന് തോന്നി നിറഞ്ഞ കണ്ണുകളുടെ അവൻ അവളെ കെട്ടിപ്പിടിച്ചു അവൾ പതിയെ പതിയെ അവന്റെ ഷർട്ടിന്റെ ബട്ടണുകൾ ഒരോന്നായി അഴിച്ചു മാറിൽ തല ചേർത്തു നിന്നു എനിക്ക് ഇങ്ങനെ ഒരു ഫോട്ടോ വേണം എന്നും കണ്ടോണ്ട് ഇരിക്കാൻ അവനേയും കെട്ടിപ്പിടിച്ച് മാറിൽ തല വെച്ച് നിൽക്കുന്ന മനോഹരമായ ഒരു ചിത്രം അവൾ മൊബൈലിൽ പകർത്തി പുറത്ത് എന്തോ ശബ്ദം കേട്ടപോലെ തോന്നി ജോലിക്കാരി വന്നു എന്ന് തോന്നുന്നു മനു വേഗം പൊക്കോ ഞാൻ പറയുന്ന ഒരു ദിവസം വന്നാൽ മതി.മനു മനസ്സില്ലാ മനസ്സോടെ ഫ്ലാറ്റ് വിട്ടു പുറത്തേക്കു ഇറങ്ങി മനു പോയതോടെ ശാലു തന്റെ ഡയറി എടുത്തു മറിച്ചു നോക്കി അതിൽ വീണ എന്നു എഴുതി ഒരു നമ്പർ എഴുതി വച്ചിട്ടുണ്ടായിരുന്നു മൊബൈലിൽ സേവ് ചെയ്യാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതി വച്ചത്.വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അർദ്ധനഗ്നയായി നിൽക്കുന്ന മനുവിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആ ഫോട്ടോ ആ നമ്പറിലേക്ക് അയച്ചു.കൂടെ ഒരു വോയ്സ് മേസ്സേജും.

ഇപ്പൊ ഒരു സുഖം തോന്നുന്നില്ലേ സ്വന്തം ഭർത്താവ് സുഖം തേടി മറ്റൊരുവളെ തേടിപ്പോയി എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു സുഖം രണ്ടു വർഷം മുമ്പു എനിക്കും ഇങ്ങനെ ഒരു സുഖം.തോന്നിയിട്ടുണ്ട് പിന്നെ ഈ ഫോട്ടോ പഴയതാണ് എന്നൊക്കെ പറഞ്ഞ് ഭർത്താവ് പിടിച്ചു നിൽക്കാൻ ശ്രമിക്കും.പക്ഷേ നിങ്ങൾ പ്രണയപൂർവം ഭർത്താവിന് കഴിഞ്ഞ ആഴ്ച പിറന്നാളിന് വാങ്ങി കൊടുത്ത ഷർട്ട് ആണ് ഇട്ടിരിക്കുന്നേ.പിന്നെ ഫോട്ടോയിൽ ഡേറ്റും സമയവും ഉണ്ട്. രണ്ടു മണിക്കൂർ ഇവിടെ ഉണ്ടായിരുന്നു.അപ്പൊ പിന്നെ ഒന്നും ഇല്ല ഇനി നീയായി നിന്റെ ഭർത്താവ് ആയി.നിങ്ങടെ പാട് ആയി.വാട്സ് ആപ്പിൽ നീല ടിക് വന്നതോടെ ശാലു ആ നമ്പർ ബ്ലോക് ചെയ്തു അപ്പോൾ അവളുടെ മുഖം പ്രവചനാതീതം ആയിരുന്നു ഒരു പകവീട്ടിയതിൻ്റെ വന്യഭാവമോ അതോ