ചെന്നൈ എന്ന മഹാനഗരത്തിൽ ഡ്രൈവർ ആയ ഇദ്ദേഹം ചെയ്തത് ഒരിക്കലും മറക്കില്ല ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യം കുറിപ്പ്

EDITOR

മനു രാജ് രവീന്ദ്രൻ നായർ എഴുതുന്നു പ്രിയ സുഹൃത്തുക്കളെ ഞാൻ ഇപ്പോൾ ഇതു എഴുതുമ്പോൾ നല്ല സന്തോഷത്തിലാണ് എന്നാൽ ഇന്നലെ (27/10/2022) വൈകിട്ട് 5:30 മുതൽ 6:00 മണി വരെ ഉള്ള സമയം ഞാൻ അനുഭവിച്ച വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. സഹോദരിയുടെ മകളുടെ എക്സാം സംഭമായ കാര്യവുമായിആണ് ചെന്നൈയിൽ എത്തിയത് അവിടെ നിന്ന് എക്സാം കഴിഞ്ഞു നുഗംബക്കത്തു നിന്ന് ഒരു യൂബർ വിളിച്ചു യാത്ര തുടങ്ങി 7:45 ആയിരുന്നു കൊല്ലത്തേക്കുള്ള ട്രെയിൻ ഞാനും സഹോദരിയും മകളും മകളുടെ കൂട്ടുകാരിയും അമ്മയും കൂടി TN 05 BK 0797 എന്ന TOYOTA Etios വാഹനത്തിൽ ആയിരുന്നു യാത്ര ഞാൻ TOYOYO ഷോറൂമിലാണ് വർക്ക്‌ ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ പുള്ളി വണ്ടിയെ പറ്റി ഉള്ള കാര്യങ്ങൾ എക്കെ സംസാരിച്ചു അറിയാവുന്ന തമിഴ് മലയാളം വാക്കുകൾ കൂട്ടിയോജിപ്പിച്ചു പോകും വഴി ആ വണ്ടിയുടെ ഡ്രൈവറോഡ് ഞാൻ ചോദിച്ചു ഇവിടെ അടുത്താണോ മറിനാ ബീച്ച് പുള്ളി അതേ എന്ന് പറഞ്ഞു സമയം ഉള്ളതിനാൽ ഞാൻ പുള്ളിയോട് അങ്ങോട്ട്‌ പോകാൻ പറഞ്ഞു 5:30 ആയപ്പോൾ എന്നെ പുള്ളി അവിടെ എത്തിച്ചു 240 കൊടുത്തു.

ഞാൻ കാറിൽ നിന്നു ഇറങ്ങി നടക്കാൻ തുടങ്ങി ബീച്ച്ലേക്ക് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് കാറിൽ നിന്ന് ബാഗുകൾ എടുത്തില്ല എന്ന കാര്യം ആകെ പരിഭ്രാധനായി ഞാൻ ഓടി ചെന്ന് അവിടെ നിന്ന പോലീസിനോട് സഹായം അഭിയാർഥിച്ചു എന്നാൽ അവർക്കു എന്നെ സഹായിക്കാൻ ആകില്ല എന്നും അവിടെ യൂബർ ഓഫീസിൽ പോയി അന്നെഷിക്കാനും ആണ് പറഞ്ഞത് അവിടെ നിന്ന് ഞാൻ യൂബറിലേക്ക് വിളിച്ചു കിട്ടുന്നതെ ഇല്ല നിരാശനായ ഞൻ ആകെ തളർന്നു മകളുടെയും കൂട്ടുകാരിയുടെയും പാസ്പോർട് സർട്ടിപിക്കറ്റുകൾ ക്യാഷ് ആദാർ തിരിച്ചു പോകാൻ ഉള്ള ടിക്കറ്റ് എല്ലാം ആ ബാഗുകൾ ആയിരുന്നു ആകെ വിഷമിച്ചു യൂബറിന്റെ ഓഫീസിലേക്ക് പോകാൻ ഞാൻ വീണ്ടും ഒരു യൂബർ കൂടി ബുക്ക്‌ ചെയിതു 10മിനിറ്റുകാൽകകം വണ്ടി വന്നു ഞാൻ ആ വന്ന ഡ്രൈവറോട് കാര്യങ്ങൾ പറഞ്ഞു 15 കിലോമീറ്റർ ദൂരെ ഉള്ള ഓഫീസിൽ ലേക്ക് പോകാം എന്ന് പറഞ്ഞു അങ്ങനെ അവിടെ നിന്ന് പോകാൻ തുടങ്ങി 5 കിലോമീറ്റർ പിന്നിട്ടപ്പോൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ അമ്മയുടെ ഫോണിലേക്കു ഒരു കാൾ വന്നു ഞങളുടെ ബാഗ് നഷ്ടപെട്ട വണ്ടിയുടെ ഡ്രൈവർ ആയിരുന്നു വിളിച്ചത് പുള്ളി അവിടെ ഞങ്ങകെ കാത്തു നിൽക്കുന്നു ഡോക്യുമെന്റ് എടുത്തു നോക്കിയപ്പോൾ ആണ് നമ്പർ കിട്ടിയത് എന്ന്.

ജീവൻ തിരിച്ചു കിട്ടിയ പ്രീതിയിതി ആയിരുന്നു ഞാൻ അഞ്ചു പേർക്കും ഉടൻ തന്നെ അവിടെ എത്തി പുള്ളിയെ കണ്ടു ജീവിതത്തിൽ ആദ്യമായി ഇങ്ങനെ ഒരു സംഭവം ആ മഹാ നഗരത്തിൽ എത്രയും സത്യസന്ധനും മനുഷ്യ ഗുണങ്ങൾ ഉള്ളതുമായ ഒരു മനുഷ്യനെ ഞാൻ കണ്ടു പേര് രാജു കുറ്റിത്തടിയും പകുതിയോളം നരച്ച മുടിയും നിറഞ്ഞ പുഞ്ചിരിമായി നിന്ന ആ മനുഷ്യനെ ഇങ്ങനെ ഇനി എന്റെ ജീവിതത്തിൽ മറക്കും ഇനി മുതൽ എന്ന് ഞാനോ എന്റെ ഫാമിലിയോ സുഹൃത്തുക്കളെ ചെന്നൈയിൽ എത്തിയാൽ ഏതു പാതിരക്കു നിസംശയം വിളിക്കാവുന്ന ഒരു വ്യക്തിയെ എനിക്ക് കിട്ടി നമ്മുടെ സ്വന്ധം രാജു വേട്ടൻ പുള്ളിയുടെ നമ്പർ കൂടി ഞാൻ ഇവിടെ കൊടുക്കുന്നു എന്റെ എല്ലാം സുഹൃത്തുക്കൾക്കും ചെന്നൈയിൽ എത്തിയാൽ വിളിക്കാം വിശ്വാസത്തോടെ വിളിച്ചു എവിടെയും പോകാം കൂട്ടിനു ഒരാൾ ഉണ്ട് എന്ന വിശ്വാസത്തിൽ ഞങ്ങളെ തിരിച്ചു സുരക്ഷിതമായി ട്രെയിനിൽ കയറ്റി വീട്ടിട്ടാണ് രാജുവേട്ടൻ അവിടെ നിന്ന് പോയത് മറക്കില്ല രാജുഏട്ടാ ഈ ഓർമ്മകൾ മരിക്കുന്ന കാലംവരെ രാജു യേട്ടൻ ചെന്നൈ +917397475168