വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് മനുവിന്റെ കാമുകി എന്നറിഞ്ഞപ്പോൾ അവന്റെ കൂട്ടുകാരെല്ലാം എതിർത്തു അവൾ നിന്നെ മനപ്പൂർവം വീഴ്ത്തി എടുത്തതാ

EDITOR

വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് മനുവിന്റെ കാമുകി എന്നറിഞ്ഞപ്പോൾ അവന്റെ കൂട്ടുകാരെല്ലാം എതിർത്തു.അവൾ നിന്നെ മനപ്പൂർവം വീഴ്ത്തി എടുത്തതാ.അവർ പറഞ്ഞു ചിരിക്കാൻ തുടങ്ങി.മനുവും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഫേസ്ബുക്ക് വഴിയാണ് അവൻ പ്രിയയെ പരിചയപ്പെട്ടത് ഒരുപാട് കവിതകളും കഥകളും ഒക്കെ ഉള്ള അക്കൗണ്ട് ആയിരുന്നു അവളുടെ.ആദ്യം ഒന്നും പ്രിയ അവനു മറുപടി കൊടുക്കില്ലായിരുന്നു പക്ഷെ എന്നോ മുതൽ അവളും സംസാരിച്ചു തുടങ്ങി.പതിയെ അവർ തമ്മിൽ നല്ല സൗഹൃദം ആയി.പിന്നെ അതു പ്രണയം ആയതും ആദ്യം പറഞ്ഞതും മനു തന്നെ ആയിരുന്നു.പക്ഷെ അപ്പോൾ ഒന്നും താൻ വിവാഹിത ആണെന്ന് അവൾ പറഞ്ഞതെ ഇല്ലായിരുന്നു.ഒടുവിൽ അറിഞ്ഞപ്പോൾ ഉള്ളിൽ വിഷമം തോന്നി.അവളോട്‌ മിണ്ടാതെ ഇരുന്നു.പക്ഷെ പറ്റിയില്ല.എന്നോടെന്തെ താൻ ഒന്നും പറഞ്ഞില്ല.?മനുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.പ്രിയക്കും പറയാൻ ഉണ്ടായിരുന്നു ഒരുപാട് ഒത്തിരി പഠിക്കാൻ ആഗ്രഹിച്ചിട്ടും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പകുതി വഴിയിൽ ഉപേക്ഷിച്ച സ്വപ്നങ്ങളെ കുറിച്ച് .

നല്ല ജീവിതം വാഗ്ദാനം ചെയ്തു ഒടുവിൽ വിവാഹം കഴിച്ച അന്ന് മുതൽ മനസിനും ശരീരത്തിനും മുറിവുകൾ മാത്രം സമ്മാനിച്ച അവളുടെ ഭർത്താവിനെ കുറിച്ച് അവളുടെ വസ്ത്രങ്ങൾ കത്തിക്കുമ്പോഴും ദിവസങ്ങളോളം ഭക്ഷണം കൊടുക്കാതെ പൂട്ടി ഇടുമ്പോളും സന്തോഷിക്കുന്ന അയാളുടെ മനസിനെ കുറിച്ച് അവൾക്ക് അയാളോടുള്ള സ്നേഹവും വിശ്വാസവും ഭയത്തിനും വെറുപ്പിനും വഴി മാറിയത്.ഒടുവിൽ അയ്യാൾ ഗൾഫിൽ പോയി എന്നിട്ടും അയ്യാൾ അയക്കുന്ന വായിക്കാൻ അറക്കുന്ന അശ്ലീല ചുവയുള്ള ഫോൺ സന്ദേശങ്ങളും ശബ്ദരേഖകളും കേട്ടപ്പോൾ മനുവിന്റെ കണ്ണും നിറഞ്ഞു പോയി.പ്രിയയുടെ വീട്ടുകാർക്കും പറയാൻ ഉള്ളത് പ്രാരാബ്ധങ്ങളുടെ കഥകൾ ആയിരുന്നു മോളോട് എന്തു ഉണ്ടായാലും അവിടെ കടിച്ചു തൂങ്ങാൻ ആണ് അവർ ഉപദേശിച്ചത്.അവൾക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ആ താലി അവൾക്ക് കുരുക്കായി മാറി.ഒരു പാവം കുട്ടി ആണമ്മേ അവൾ തന്റെ അമ്മയോട് പ്രിയയെ കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണിൽ അവളോടുള്ള സ്നേഹത്തിന്റെ ആഴം ആ സ്ത്രീക്കു തിരിച്ചറിയാമായിരുന്നു.

പിറ്റേന്ന് അമ്മ തന്നെ ആണ് പ്രിയയെ വിളിച്ചു സംസാരിച്ചത്.എന്റെ മകൻ എനിക്ക് ജീവനാണ് ഇപ്പോൾ നീ അവന്റെ ജീവനാണ് ഒന്നും പേടിക്കണ്ട മോളെ ഞങ്ങൾ കൂടെ ഉണ്ട്‌ മനുവിന്റെ അമ്മ ഒരു അഡ്വക്കേറ്റ് ആയിരുന്നു.അവർ തന്നെ ആണു അവളോട്‌ അയ്യാളെ ഡിവോഴ്സ് ചെയ്യാൻ പറഞ്ഞതും എല്ലാത്തിനും സഹായിച്ചതും.ഡിവോഴ്സ് കഴിഞ്ഞു ഉടനെ തന്നെ പ്രിയയും മനുവും കല്യാണം കഴിച്ചു.പിന്നീട് അവരുടെ ജീവിതം മുഴുവൻ നിറങ്ങൾ ആയിരുന്നു പ്രിയ പഠിക്കാൻ കാനഡയിൽ ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നു. വൈകാതെ മനുവും അവളുടെ അടുത്തേക്ക് പറന്നു.കാനഡയിലെ തണുപ്പിൽ പ്രിയയെ കെട്ടിപ്പിടിച് കിടക്കുമ്പോൾ അവരുടെ കണ്ണിൽ പുതിയ പ്രതീക്ഷകൾ ആയിരുന്നു പരസ്പരം ചുംബിച്ചുകൊണ്ട് അവർ കൈമാറിയത് വറ്റാത്ത സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കണികകൾ ആയിരുന്നു

എഴുതിയത് : ഗായത്രി