പഴയ മെത്തക്ക് രണ്ടായിരം രൂപ വരെ ലഭിക്കും എന്ന് പറയുമ്പോ പലരും വീഴും ശേഷം പുതിയ ബെഡ് 7000 രൂപയ്ക്ക് തരാം എന്ന് പറയുന്നു ശേഷം സംഭവിക്കുന്നത്

EDITOR

ഇത്തരം ആളുകളിൽനിന്നു ബെഡ് (mattress) വാങ്ങിച്ചു പറ്റിക്കപ്പെട്ട ഒരാളാണ് ഞാനും.ഇവരുടെ കച്ചവട രീതി:കാഴ്ച്ചയിൽ നല്ല ഭംഗിയും ഈടും തോന്നിപ്പിക്കുന്ന ബെഡുമായി അടുത്ത കവലയിൽ തമ്പടിക്കുന്ന ഇവർ ഓരോത്തരായി പരിസരത്തെ വീടുകളിലേക്ക് കയറിവരുന്നു. ഇതിൽ പ്രമുഖ കമ്പനികളുടെ (ഡ്യൂപ്ലിക്കേറ്റ്) ബെഡും കാണാം.ആദ്യം നമ്മോടിവർ ഒരു വില പറയുന്നു. വില കുറയുമോ എന്ന് ചോദിച്ചാൽ 6 മാസത്തെ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ തരാം എന്ന് പറയുന്നു. അങ്ങിനെയെകിൽ അല്പം വില കൂടുമെന്നും. ഒരു വർഷം, ഒന്നര വർഷം, രണ്ടു വർഷം.നമ്മുടെ ആവശ്യപ്രകാരമുള്ള ഇൻസ്റ്റാൾമെന്റ് കാലാവധി തരാമെന്നു പറയുന്നു. അങ്ങിനെയെങ്കിൽ നേരത്തെ 5000 രൂപ വില പറഞ്ഞ ബെഡിന്റെ വില 7000 മോ അതിനു മുകളിലോ ആകുന്നു. പക്ഷെ പകുതി പണം (ഉദാ: 3500) അഡ്വാൻസായി കൊടുക്കണം. ബാക്കി വരുന്ന 3500 രൂപ മാസ തവണയായോ, രണ്ടോ മൂന്നോ തവണകളായോ രണ്ടു വർഷകൊണ്ട് കൊടുത്തു വീട്ടിയാൽ മതി എന്നും പറയുന്നു.

(ഇത് ആർക്കും ആകർഷകമായി തോന്നും. കാരണം രണ്ടുവർഷം സമയമുണ്ട്, അതിനിടയിൽ ബെഡിന് വല്ല കേടുപാടുകളും വരുമോ എന്ന് മനസ്സിലാക്കുകയും ചെയ്യാം) അങ്ങിനെ 3500 പ്രകാരം നമ്മൾ നമ്മുക്ക് ആവശ്യമുള്ളത്ര ബെഡുകൾ വാങ്ങുന്നു.ഏതാനും ദിവസങ്ങൾക്കുള്ളിലോ, ഒന്നോ രണ്ടോ മാസത്തിനുള്ളിലോ ബെഡ് കേടാകുന്നു. അടുത്ത തവണ പണം പിരിക്കാൻ വരുന്നവനേയും കാത്തു നമ്മളിരിക്കുന്നു.പക്ഷെ, അവൻമാരെ പിന്നെ ആ വഴിക്ക് കാണുകയേ ഇല്ല. അവർതന്നെ വിസിറ്റിങ് കാർഡിലെ നമ്പറിൽ വിളിച്ചാൽ ആളെ കിട്ടുകയുമില്ല.വെറും 500 രൂപയിൽ കുറവ് ചെലവ് വരുന്ന വസ്തുവാണ് നമുക്ക് 3500 രൂപക്ക് തന്നിരിക്കുന്നത് എന്ന സത്യം അപ്പോഴാണ് നമ്മൾ മനസ്സിലാക്കുക.ഞാൻ വഞ്ചിക്കപ്പെട്ടതും ഈ രീതിയിലാണ്.

തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽനിന്നും പുറംതള്ളുന്ന പാഴ് വസ്തുക്കൾകൊണ്ട് നിർമിക്കുന്നതാണ് ഈ ബെഡ്. ആ സംസ്ഥനങ്ങൾക്കു പുറമെ, പാലക്കാട്, കോഴിക്കോട് ജില്ല അടക്കം കേരളത്തിലെ പല ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇത്തരം നിർമാണ യൂണിറ്റുകൾ രഹസ്യമായി പ്രവൃത്തിക്കുന്നതായി അറിയാം.മാത്രമല്ല,നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഇത്തരം കച്ചവടങ്ങൾക്കായി വരുന്നവർ മിക്കവരും ‘മോഷണം, പിടിച്ചുപറി, പോക്കറ്റടിപോലുള്ള ക്രിമിനൽ കേസുകളിൽ പെട്ടവരും, പക്കാ ക്രിമിനലുകളുമാണ്.നാടിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുള്ള മാല പൊട്ടിക്കൽ കേസുകളിലും മോഷണ ക്കേസുകളിലുമെല്ലാം ഇതുപോലുള്ള കച്ചവടക്കാരാണ് കൂടുതലും പ്രതികളായിട്ടുള്ളത്.ബെഡ് കച്ചവടം എന്ന വ്യാജേനെ ഉൾ പ്രദേശങ്ങളിലെ വീടുകളിലെ അവസ്ഥയും, മോഷണമോ പിടിച്ചുപറിയോ നടത്തി രക്ഷപ്പെടാനുള്ള ഊട് വഴികളും നിരീക്ഷിച്ചതിനുശേഷം വീട്ടിൽ ആളില്ലാത്ത സമയത്തോ, രാത്രിയിലോ വീട് കയറി മോഷണം നടത്തുന്ന വമ്പൻ മാഫിയകളും ഈ കൂട്ടത്തിലുണ്ട്.അതുകൊണ്ട് സൂക്ഷിക്കുക:വീടുവീടാന്തരം നടന്നു ഇതുപോലുള്ള കച്ചവടം നടത്തുന്നവരെ വീടിന്റെ നാലയലത്തുപോലും അടുപ്പിക്കരുത് എന്ന കാര്യം.

മറ്റൊരു അനുഭവം ഇങ്ങനെകൈയും വീശി വരും മെത്ത കച്ചവടം.അടുത്ത കാലത്ത് രാവിലെ മുതൽ രണ്ട് മണി 5 പേര് മെത്ത വേണോന്ന് ചോദിച്ചു വന്നു.പഴയതുണ്ടോ ഇല്ലെന്നും പുതിയത് വേണ്ടെന്നും പറഞ്ഞു. നാലാമത്തെ ആൾ തിരിച്ചു ചോദ്യം പിന്നെ ഞാൻ എങ്ങനെ ജീവിക്കും. ആ ഉത്തരവാ ദിത്വം ഞാൻ ഏറ്റെടുത്തിട്ടില്ലെന്ന് ഞാൻ പറഞ്ഞു. അവൻ വഴക്കായി. അപ്പോൾ തന്നെ അടുത്ത ആൾ വന്നു പഴയതുണ്ടോ. ഞാൻ പറഞ്ഞു ഇനിയും പഴയതായി ഞാൻ മാത്രമേ ഉള്ളൂ എന്ന്. അതോടെ പോയി. ഞാൻ പോലീസിൽ വിളിച്ചു പറഞ്ഞു പിന്നീട് ഇതുവരെ കച്ചവടക്കാരെ കണ്ടിട്ടില്ല. പഴയത് ഉണ്ടെങ്കിൽ gate കടന്ന് വീട്ടിൽ കയറാം. പിന്നെ വാങ്ങി ഇല്ലെങ്കിൽ ഇവിടെ തൂങ്ങും എന്ന് പറഞ്ഞു പേടിപ്പിക്കുക. പുതിയത് വാങ്ങിയരെ പഴയത് പിന്നെ എടുത്തോളാം എന്ന് പറഞ്ഞു പോയിട്ട് പിന്നെ ആൾക്കാരെ കണ്ടിട്ടില്ല Nb:ഈ പറഞ്ഞതിനർത്ഥം, ഇങ്ങിനെ കച്ചവടം നടത്തുന്ന എല്ലാവരും ഇത്തരക്കാരാണ് എന്നല്ല

കടപ്പാട് : Abuhamood Shabil