ഫുഡ്ഡുമായി ഫ്ലാറ്റിൽ ചെന്നു ഫോൺ ചെയ്തു ഇത് ആറാംനില ഒന്നു കയറിവരുമോന്നു അവരു ഒരു നില ഇറങ്ങി വരാംന്നു ഞാൻ അഞ്ച് നില എത്തിട്ടും കണ്ടില്ല ശേഷം കണ്ടത് ഹൃദയം തകർക്കും കാഴ്ച

EDITOR

ഡിഗ്രി പഠനത്തിനിടയിൽ പാർടൈമിൽ ഓടാം എന്നുപറഞ്ഞാണ് മകൻ ഓൺലൈൻ ഫുഡ്‌ ഡെലിവറിയുടെ അക്കൗണ്ട് എടുത്തു ഓടാൻ തുടങ്ങിയത്.കുറച്ചുദിവസം ഓടിയപ്പോൾ അവനു മതിയായി അങ്ങനെയാണ് ഞാൻ ആ അക്കൗണ്ടിൽ ഓടി നോക്കിയത്.വല്ല്യ മെച്ചമൊന്നുമില്ലെങ്കിലും തട്ടീം മുട്ടീം പോകും.ഓരോ ഫീൽഡും വ്യത്യസ്തമാണല്ലോ.അതും ഒരറിവാണല്ലോ കൂടുതലും ജനങ്ങളെ അടുത്തു മനസ്സിലാക്കാൻ പറ്റുന്ന ഒരു ഫീൽഡ്.അങ്ങനെയിരിക്കെയാണ് കൊറോണ വന്ന് മൊത്തം ലോക്ഡൗൺ ആകുന്നത്.മൊത്തം ലോക്ക് ആയെങ്കിലും ഓൺലൈൻ ഫുഡ്‌ ഡെലിവറിക്ക് അനുവാദം കിട്ടിറോഡ് മൊത്തം കാലി പോലീസുകാർ പലയിടങ്ങളിലായി നിർത്തിയിട്ടു ചോദ്യം ചെയിതു വിടുന്നു ഡെലിവറി ബൈക്കുകാർക്കു മാത്രം എവിടേം പ്രവേശനം സുഖപരിപാടി എല്ലാവരും വീട്ടിൽനിന്നും ഒന്നു പുറത്തിറങ്ങാൻ കൊതിക്കുമ്പോ ഫുഡ്‌ ഡെലിവറിയുടെ ബാഗും ടീ ഷർട്ടും ഇട്ടുകൊണ്ട് കാലി റോഡിലൂടെ മുഖ്യമന്ത്രിയുടെ പ്രത്യേക അനുവാദത്തോടെ പോലീസ്പ്രൊട്ടക്ഷനിൽ അഞ്ചാറുമാസം സുന്ദരമായ ജോലി.

ഇടപ്പള്ളിയിൽ നിന്നും പത്തുമിനിട്ടുകൊണ്ട് തൃപ്പൂണിത്തുറയിലും കാക്കനാടും എത്തുന്നു.അവിടുന്ന് അതേ ടൈമിൽ തിരിച്ചു ഇടപ്പള്ളിയിലും എത്തുന്നു.ഇപ്പോഴും കൊറോണക്ക് മുൻപും ഒന്നരമണിക്കൂറിലും എത്താത്ത സ്ഥലങ്ങളാണ് ഇതെന്ന് ഓർക്കണം എവിടെയെങ്കിലും ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ ആ ഏരിയ കണ്ടയിന്മെന്റ് സോൺ ആക്കി അടച്ചിട്ടിരുന്നു.പലയിടത്തും ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാട്ടിരുന്നെങ്കിലും അതൊക്കെ തരണം ചെയിതുകൊണ്ടാണ് ഫുഡ്‌ സപ്ലൈ ജനങ്ങൾക്ക്‌ പുറത്തേക്കിറങ്ങാൻ പറ്റാതായതോടെ പച്ചക്കറികളും പലചരക്കു സാധങ്ങളുംകൂടി ഈ ബാഗിൽ എത്തിക്കണം എന്ന ഓർഡർകൂടിയായി… ചിലപ്പോൾ ഹെവിലോഡ് ആയിരിക്കും.ലുലുവിൽ നിന്നുമൊക്കെ ഓർഡർ അടിച്ച് ക്യു നിന്ന് സാധനം ചെക്കുചെയ്ത് വണ്ടിയിൽ പലയിടത്തായി വെച്ചു കെട്ടി ഒരു വിധം ബാലൻസ് ചെയ്തു നീങ്ങുമ്പോഴായിരിക്കും..കോൾ വരുന്നത്.ഹലോ ഡെലിവറിചെയ്യുന്ന ആളല്ലേ.. ലോക്കേഷൻ അതിൽ കാണിക്കുന്നതല്ല രണ്ടുമൂന്നു കിലോമീറ്റർ മാറ്റമുണ്ട് ആ ലോക്കേഷനിൽ എത്തീട്ടു വിളിക്കണേ ഒറിജിനൽ അപ്പോൾ അയച്ചു തരാം

എത്ര കൂടുതൽ ഓടിയാലും അവരുടെ അടുത്തെത്തിച്ചാൽ ഒരു താങ്ക്സ് പോലും പറയാത്തവരാണ് ഭൂരിഭാഗം പേരും.കൂടുതൽ ഓടിയതിന് കമ്പനിക്ക് ഉത്തരവാദിത്വം ഇല്ല.കൂടുതൽ കത്തിയ പെട്രോളും സമയവും നമുക്ക് നഷ്ടംഒരു പത്തു ശതമാനം ആളുകൾ നന്ദിവാക്ക് പറയാറുണ്ട്.. അഞ്ജുശതമാനം പേർ മനസ്സിലാക്കി പൈസയും തരാറുണ്ട്.ചിലപ്പോൾ പത്തോ അമ്പതോ കൂടുതൽ തരുന്നവരുമുണ്ട്.ആ രൂപയൊക്കെ കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.ശെരിക്കും അവരാണ് ദൈവം എന്നു തോന്നുന്ന നിമിഷം.പിന്നീട് എത്ര കാലം കഴിഞ്ഞാലും ആ ജോലി നിർത്തിയാലും ആ വീടും ആ മുഖവും മനസ്സിൽ തെളിഞ്ഞു വരും.ചില പതിനഞ്ചുo ഇരുപതും നിലയുള്ള ഫ്ലാറ്റുകളിൽ മുകളിൽ കയറി അവരുടെ വീടിന്റെ അകത്തു വെച്ചുകൊടുക്കണം കൊറോണയും കൂടിയായതോടെ അവർ മുഖത്തേക്കും കൂടി നോക്കില്ല.ചിലർ നമ്മുടെ മുന്നിൽ വെച്ചുതന്നെ അതിന്റെ മുകളിലേക്ക് സാനിറ്റയ്സറും മറ്റു പലതും പൂശും.എത്ര പേർ വീട്ടിലുണ്ടായാലും ഒരാൾ പോലും താഴേക്ക് ഒന്നുവന്നു വാങ്ങിക്കൊണ്ടു പോകില്ല.

ഒരിക്കൽ കലൂർ ഭാഗത്തേക്ക് ഒരു ഫുഡ്‌ ഓർഡർ കൊണ്ടു പോകുന്ന വഴിക്ക് കസ്റ്റമർ വിളിച്ചിട്ട്.ചേട്ടാ അരപ്പാക്കെറ്റ് വിൽസ് (സിഗരറ്റ് വാങ്ങിക്കൊണ്ടു വരണേ ക്യാഷ് ഇവിടെ വരുമ്പോൾ തരാം “കൊണ്ടുചെന്നപ്പോൾ അവന്റെ കയ്യിൽ കാശില്ല ഗൂഗിൾ പേചെയ്യാമെന്നായി അപ്പോഴേക്കും അടുത്ത ഓർഡർ അടിച്ചുഫോൺ നമ്പർ വാങ്ങി അവൻ പോയിട്ടു രണ്ടുകൊല്ലമായി ഇതുവരെ ആ പൈസ അക്കൗണ്ടിൽ കേറിയിട്ടില്ല.അങ്ങനെ എത്രയെത്ര കഥകളുണ്ടാകും ഓരോ ഡെലിവറിബോയിക്കുംഒരിക്കൽ ഒരു പ്രൊഫസർ അയാളുടെ കോളേജ് ലോക്കേഷൻ വെച്ചിട്ട് അഞ്ചുകിലോമീറ്റർ മാറിയുള്ള വീടിന്റ അഡ്രസ്സും വെച്ചു.ലോക്കേഷനിൽ ചെന്ന് ഫോൺ ചെയ്തപ്പോൾ അഡ്രസ് നോക്കിവരണം എന്നായി അയാൾ നിശ്ചിതസമയവും അതിനു പുറമെ ഒരുമണിക്കൂറും വേസ്റ്റായി അയാളുടെ വീട്ടിൽ എത്തിച്ചപ്പോൾ ക്രൂരമുഖത്തോടെ അയാൾ പറയുകയാ.നിനക്കൊന്നും എഴുത്തും വായനയും അറിയില്ലേ അതിൽ വെണ്ടക്കാ അക്ഷരത്തിൽ ആണല്ലോ എഴുതിയിരിക്കുന്നത് അഡ്രസ്സ്വെറുദേ അയാളുടെ ടൈം വേസ്റ്റാക്കിന്ന് എന്നിട്ടും അയാളോട് താഴ്ന്നു കെഞ്ചി പറഞ്ഞു.സാർ ഫൈവ് സ്റ്റാർ റേറ്റിംഗ് ഇടണേ കാരണം ഇവന്മാർ ഞങ്ങൾക്ക് തരുന്ന മാർക്കിന്റെ (റേറ്റിങ്ങിന്റെ )അടിസ്ഥാനത്തിൽ ആണ് പിന്നീടുള്ള ഓർഡറുകൾ കിട്ടുന്നത്

ഇപ്പോഴും ആ നിയമമൊക്കെ നിലവിലുണ്ടോന്ന് അറിയില്ല. ഞാൻ നിർത്തിയിട്ടു ഒന്നരവർഷം കഴിഞ്ഞു ഉണ്ടെങ്കിൽ ഓൺ ലൈൻ കമ്പനിക്കാർ ഒന്നു ശ്രദ്ധിക്കണേ.പട്ടിണികിടക്കാതിരിക്കാനാണ് ഓരോരുത്തരും ഈ തൊഴിലിന് ഇറങ്ങുന്നത് ദയവുചെയ്ത് കസ്റ്റമറുടെ കാലുപിടിക്കുന്ന ഒരു ഗതികേട് ഒരു ഡെലിവറി ബോയ്ക്കും വരുത്തരുത്. പൊരിവെയിലിൽ ചോര നീരാക്കുന്നവരാണ് അവർ
ഒരു ഫുഡ്‌ ഓർഡറുമായി ഒരു ഫ്ലാറ്റിന്റെ താഴെചെന്നു ഫോൺ ചെയ്തപ്പോൾ.ചേട്ടാ ഇത് ആറാം നിലയിൽ B2വിലാണ് ഒന്നു കയറിവരുമോ ഞാനും കുറച്ചു ഇറങ്ങിവരാം.ഇവിടെ ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല മാന്യമായ സംസാരം.”ഓ അതിനെന്താ വരാല്ലോ മൂന്നും നാലും നില കയറിയിട്ടും അയാൾ ഇറങ്ങിവന്നിട്ടില്ല അഞ്ചാമത്തെ നിലയിലേക്ക് കാലെടുത്തുവച്ചപ്പോൾ ഒരാൾ നിരങ്ങി നിരങ്ങി ഇറങ്ങിവരുന്നു ഇരു കാലുകളും ചുരുണ്ടുകൂടിയിരിക്കുന്നു.കയ്യിനും എന്തൊക്കെയോ വൈകൃതങ്ങൾ ഉണ്ട് ജന്മനാ ഉള്ളതാണെന്ന് തോന്നുന്നു.ഞാൻ അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു “ഇങ്ങു തന്നേക്ക് ഞാനാണ് ഓർഡർ ചെയ്തത്

അത് കേട്ടത്തോടെ എന്റെ നെഞ്ചു പിടച്ചു.അയ്യോ ഞാൻ കയറി വരുമായിരുന്നല്ലോ എന്തിനാ ഇറങ്ങിവന്നത് അതു സാരമില്ല ഒരു നിലയല്ലേ ഇറങ്ങിയുള്ളൂ.ദാ ഇതു വെച്ചോളൂ എന്ന് പറഞ്ഞു ഒരു നൂറിന്റെ വൈലറ്റ്നോട്ട് മടക്കി എന്റെ നേരെ നീട്ടി ഒരുനിമിഷം എന്റെ കണ്ണിൽ ഇരുട്ടുകയറി.കണ്ണുനിറഞ്ഞതുകൊണ്ടാണോ എന്തോ കാണുന്നതെല്ലാം വൈലറ്റ്കളർ.ഏയ്യ് വേണ്ട വേണ്ട ഞാൻ കൊണ്ടാക്കാംഎന്നുപറഞ്ഞു ആ കയ്യിൽ പിടിച്ചു ഞാൻ മുകളിലേക്ക് നടക്കൻ ശ്രമിച്ചു.അതു സാരമില്ല ഞാൻ പതുക്കെ പൊക്കോളാം ദാ ഇതു വെച്ചോ ന്നും പറഞ്ഞു ആ രൂപ വീണ്ടും നീട്ടി.വേണ്ട എന്നുപറഞ്ഞു ആ കൈയിപിടിച്ചു കയറിപ്പൊക്കോളാൻ പറഞ്ഞു.തിരിഞ്ഞു നോക്കി തിരിഞ്ഞുനോക്കിഞാൻ പടികളിറങ്ങി.ഇതും മനുഷ്യൻ തന്നെയാണല്ലോ.ദൈവം എനിക്കു നൽകിയ അനുഗ്രഹങ്ങളിൽ നന്ദി പറഞ്ഞു കൊണ്ട് അടുത്ത ഓർഡറിനായി ഫോൺ റീ സ്റ്റാർട്ട്‌ ചെയിതുവെച്ചു
സിദ്ധിഖ് മർഹബ