താൻ ഏറെ ആഗ്രഹിച്ചു സമ്മാനം കിട്ടിയ സൈക്കിൾ തനിക്ക് വേണ്ടെന്നും പകരം അതിന്റെ പൈസ വാങ്ങി ഇ മകൾ ചെയ്തത് ഏതു കഠിന ഹൃദയന്റെയും മനസ് നിറയ്ക്കും

EDITOR

സമ്മാനം കിട്ടിയ സൈക്കിൾ തനിക്ക് വേണ്ടെന്നും പകരം അതിന്റെ പൈസ വാങ്ങി അച്ഛൻെറ കൂട്ടുകാരൻെറ ക്യാൻസർ രോഗിയായ ഭാര്യയ്ക്ക് ചികിത്സയ്ക്കായി നൽകിയ കൊച്ചുമിടുക്കിയായ ദേവികയുടെ വീട്ടിലെത്തി ചെറുതുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിന്ദുലാലും സംഘവും അനുമോദിച്ചപ്പോൾ അവൾ മനസ്സു തുറന്നു. കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞു.പൈങ്കുളം പുത്തൻപുരയിൽ രാജൻേറയും ചിത്രയുടേയും മകളായ ദേവികയ്ക്ക് സൈക്കിൾ ഒരു സ്വപ്നമായിരുന്നു. രണ്ടുകിലോമീറ്ററോളം നടന്ന് ബസ് സ്റ്റോപ്പിലെത്തി ബസ്സ് കയറിവേണം ചേലക്കര ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെത്താൻ. ഒരു സൈക്കിൾ വേണമെന്നകാര്യം പലപ്പോഴായി അച്ഛനോട് സൂചിപ്പിച്ചിരുന്നു. വീട്ടിലെ പ്രതികൂല സാഹചര്യങ്ങളിൽ ദേവികയ്ക്ക് സൈക്കിൾ എന്നത് ഒരു സ്വപ്നം മാത്രമായി.

ഒരു ദിവസം ഉച്ചയ്ക്ക് ദേവിക ക്ളാസ്സിലിരിക്കുമ്പോഴണ് സ്കൂൾ ഓഫീസിലേക്ക് വിളിപ്പിച്ചത്. അടുത്ത സൂപ്പർ മാർക്കറ്റിൽ നിന്നും സ്കൂൾ ബാഗ് വാങ്ങിയിരുന്ന ദേവികയ്ക്ക് ഒരു സമ്മാനകൂപ്പണും ബാഗിനൊപ്പം ലഭിച്ചിരുന്നു. അതിലെ ഒന്നാം സമ്മാനമായ സൈക്കിൾ ദേവികയ്ക്കാണ് ലഭിച്ചത്. സ്കൂളിലെ അഡ്രസ്സ് തന്നതിനാൽ സ്കൂളിലേക്ക് അവർ സമ്മാനവിവരം അറിയിക്കാൻ എത്തിയതായിരുന്നു.
ദേവികയ്ക് വിശ്വസിക്കാനായില്ല. വീട്ടുകാരെ വിവരം അറിയിച്ചോളൂ സൈക്കിൾ വാങ്ങാൻ കടയിലേക്ക് വരണം എന്നും കടക്കാർ അറിയിച്ചപ്പോൾ ദേവിക ഹെഡ്മിസ്ട്രസ്സിനോട് പറഞ്ഞു. സിസ്റ്റർ എനിക്കു സൈക്കിൾ വേണ്ട. എനിക്ക് അതിൻെറ പൈസ കിട്ടിയാൽ ഉപകാരമാകും. ഇതുകേട്ടപ്പോൾ ഹെഡ്മിസ്ട്രസ്സും മറ്റുള്ളവർക്കും അതിശയമായി.സിസ്റ്റർ എൻെറ അച്ഛൻെറ കൂട്ടുകാരൻെറ ഭാര്യ ക്യാൻസർ രോഗിയാണ്. അവർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നകാര്യം അച്ഛൻ വീട്ടിൽ പലപ്പോഴുമായി പറയാറുണ്ട്.

എനിക്ക് സ്കോളർഷിപ്പ് കിട്ടുന്ന പൈസ ചികിത്സയ്ക്കായി കൊടുക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. സ്കോളർഷിപ്പ് തുക വൈകുമെന്ന് അറിഞ്ഞപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അവരെ സഹായിക്കമെന്ന്. അതുകൊണ്ടാണ് സിസ്റ്റർ.ഇതു കേട്ട ടീച്ചർമാരുടേയും മറ്റുള്ളവരുടേയും കണ്ണുകൾ നിറഞ്ഞു. അവർ ദേവികയെ അഭിനന്ദിച്ചു. വീട്ടിലേക്ക് വിവരം അറിയിച്ചപ്പോൾ ദേവികയുടെ അച്ഛനും മകളുടെ തീരുമാനത്തിൽ ഏറെ സന്തേഷമായി. സൈക്കിളിൻെറ തുക അടുത്ത ദിവസം തന്നെ അച്ഛൻെറ കൂട്ടുകാരന് കൈമാറുകയും ചെയ്തു.ഈ വാർത്ത ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫൈസൽ എൽ.എ യും ശ്രീദീപ് എം എന്നിവർ അറിയുകയും സ്റ്റേഷനിലറിയിച്ച്.

ആ കൊച്ചു മിടുക്കിയുടെ സന്മനസ്സിനും സത്പ്രവൃത്തിക്കും അനുമാദനവുമായി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിന്ദുലാലും അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുഭാഷ് ഇ.വി, എന്നിവരും ജനമൈത്രി ബീറ്റ് ഓഫീസർമാർ സഹിതം ദേവികയുടെ വീട്ടിലെത്തി. ദേവികയ്ക്ക് ഉപഹാരം നൽകി ആദരിച്ചു.ദേവികയുടെ സത്പ്രവൃത്തി അറിഞ്ഞവർ നേരിട്ടും അല്ലാതേയും പല സമ്മാനങ്ങളും ദേവികയ്ക്കു നൽകി. അമ്പതിനായിരത്തിലധികും രൂപയും ഒൻപതു സൈക്കിളുമാണ് പിന്നീട് ദേവികയ്ക്ക് ലഭിച്ചത്. ദേവിക കൂടുതൽ തുക കൂട്ടുകാരൻെറ അച്ഛന് ചികിത്സയ്ക്കായി നൽകി. ബാക്കിയുള്ള പണവും സൈക്കിളുകളും ചാരിറ്റി പ്രവർത്തിനങ്ങൾക്കു വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നും ആ കൊച്ചു മിടുക്കി പറഞ്ഞു. സദ് പ്രവൃത്തിയിലൂടെ മാതൃകയായ ദേവികയ്ക്ക് തൃശ്ശൂർ സിറ്റി പോലീസിൻെറ അഭിനന്ദനങ്ങൾ.