ഹോട്ടൽബിൽ കൊടുത്ത സമയം ടിപ്പ് കിട്ടുമെന്ന പ്രതീക്ഷയോടെ ഒളികണ്ണിട്ട് വൈറ്റർ മാറിനിന്നു പക്ഷെ അവിടെ സംഭവിച്ചത് ഹൃദയം നിറച്ചു

EDITOR

കഴിഞ്ഞ ദിവസം ഒരു ഹൈക്ലാസ്സ്‌ വെജിറ്റേറിയൻ ഹോട്ടലിൽ ഫാമിലിയുമായി ഫുഡ്‌ കഴിക്കാൻ കയറി.സാമാന്യം തിരക്കുണ്ട് ക്ലീൻ ആയിക്കിടക്കുന്ന ടേബിൾ കണ്ടപ്പോ അതിനടുത്തേക്ക് ചെന്നു ചെയറിൽ ഇരുന്നു.ദാഹശമനിയിട്ട നിറം വൈലറ്റായ ചൂടുവെള്ളം ഒരുപയ്യൻ കൊണ്ടുവെച്ചു…ഓപ്പോസിറ്റ് ടേബിളിൽ വേറൊരു ഫാമിലി കഴിക്കുന്നുണ്ട്.ടേബിളിന്റെ മുകളിൽനിന്നും നല്ല പുൽതൈലത്തിന്റെ വാസന വരുന്നുണ്ട് ഞങ്ങൾ ഓർഡർ ചെയിത മസാലദോശ വന്നപ്പോഴേക്കും ഓപ്പോസിറ്റ് ഇരുന്നവർ കഴിച്ചുകഴിഞ്ഞു.അവരുടെ കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി കൈകഴുകിവന്നു.അപ്പോഴേക്കും വെയ്റ്റർ ഡയറിയിൽ മടക്കി വളരേ എളിമയോടെ ബിൽ കൊണ്ടുകൊടുത്തുസർ.. ബില്ല് “അദ്ദേഹം പേഴ്സിൽ തപ്പി എന്നിട്ട് അദ്ദേഹത്തിന്റെ മകനോട് ഫോണും ബില്ലും കൊടുത്തിട്ട് ഗൂഗിൾപേ ചെയ്യാൻ ആവശ്യപ്പെട്ടു.മകൻ ബില്ലുമായി ക്യാഷ്കൗണ്ടർ ലക്ഷ്യമായി പോയി.

ബില്ലുകൊടുത്തിട്ട് എന്തെങ്കിലും ടിപ്പ് കിട്ടുമെന്ന പ്രതീക്ഷയോടെ ഒളികണ്ണിട്ട് വൈറ്റർ മാറിനിന്നു നോക്കുന്നുണ്ട്.ടിപ്പായി എത്രയോ രൂപ പേഴ്സിൽ നിന്നും അയാൾ ആ ഡയറിയിലേക്ക് വച്ചു മടക്കിവച്ചപ്പോഴാണ്.ടേബിൾ ക്ലീൻ ചെയ്യുന്ന ബോയ് ക്‌ളീനിംഗ് ട്രേയുമായി ആ ടേബിളിന് അരികിലേക്ക് വന്നത് ടിപ്പ് മടക്കിവെക്കുന്നത് ആ പയ്യൻ കാണുകയും ചെയ്തു വേഗം അദ്ദേഹം പോക്കറ്റിൽ നിന്നും പേഴ്സെടുത്തു അതിൽനിന്നും രൂപയെടുത്ത് ആ പയ്യനും കൊടുത്തു അപ്പോഴേക്കും വെള്ളം വെക്കുന്ന പയ്യൻ ചില്ലുഗ്ലാസ് എടുക്കാൻ വന്നു വീണ്ടും പേഴ്‌സെടുത്തു ആ പയ്യനും എന്തോ കൊടുത്തു ഇതിനിടയിൽ വെയ്റ്റർ വന്ന് ഡയറിയെടുത്തുകൊണ്ടുപോയി.. കിട്ടിയ പൈസ പോക്കറ്റിൽ തിരുകി എന്നിട്ട് അടുത്ത കസ്റ്റമറെ ലക്ഷ്യമാക്കി പോയി. ഞാൻ ഇതൊക്ക ശ്രദ്ധിക്കുന്ന വിവരം ഇവരാരും അറിയുന്നുമില്ല.അദ്ദേഹവും കുടുംബവും ഹോട്ടൽ വിട്ടുപോയി.

വെയ്റ്റർക്ക് കിട്ടും എന്നുള്ള പ്രതീക്ഷയുണ്ടായിരുന്നത് കൊണ്ട് ആ സന്തോഷം മുഖത്തു കണ്ടില്ല.പക്ഷേ മറ്റു രണ്ടുപേർക്കും അത് അപ്രതീക്ഷിതമായിരുന്നു.അവരുടെ മുഖത്തെ ആ പ്രകാശം കണ്ടാൽ അത് മനസ്സിലാകും.ആ കുരുന്നു മനസ്സുകളുടെ ആ പ്രകാശം മാത്രം മതിഅദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രകാശം നിറയാൻ.ഇതുപോലെ അപ്പ്രതീക്ഷിതമായി സഹായങ്ങൾ നൽകാനുള്ള ആ വലിയ മനസ്സിനെ ഞാനും ഒരുപാട് എന്റെ മനസ്സിൽ അഭിനന്ദിച്ചു.ഹോട്ടൽ ഹൈക്ലാസ്സ്‌ ആണെങ്കിലും ഈ പിള്ളേർ വല്ല്യ പാണക്കാരുടെ മക്കളൊന്നുമല്ലല്ലോ. അതുകൊണ്ടാണല്ലോ ഇതുപോലുള്ള തൊഴിലുകൾ ചെയ്യുന്നത്.ഒരാളുടെ മനസ്സുനിറക്കാൻ ഒരുപാടു രൂപയൊന്നും വേണ്ടന്നേ.
സിദ്ധിഖ് മർഹബ.