രണ്ട് വർഷം ഗൾഫിൽ ജോലി ചെയ്ത് നാട്ടിൽ വരാൻ ഒരു രൂപ കയ്യിൽ ഇല്ലല്ലോ എന്ന ചിന്ത നിങ്ങളെ അലട്ടുമ്പോൾ ദൈവദൂതനെ പോലെ ഒരാൾ മുന്നിൽ വന്നു കടത്താമോ എന്ന്

EDITOR

ഇപ്പൊ നമ്മുടെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന രണ്ടു വിഷയങ്ങൾ ആണ് സ്വർണ്ണ കടത്തും അത് പോലെ ഹെൽമെറ്റിലെ ക്യാമറ നിരോധിച്ചതും .രണ്ടു വിഷയത്തിലും രണ്ടു സുഹൃത്തുക്കൾ എഴുതിയ ജെനുവിൻ പോസ്റ്റുകൾ പങ്കുവെക്കുന്നു ആദ്യമായി പ്രിയ പ്പെട്ട പ്രവാസി യുവാക്കളോട്‌,ഒന്നും രണ്ടും വർഷം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് വരാൻ സമയമാകുമ്പോൾ കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയ വിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ടവരെ കാണാനുള്ള കൊതി മൂത്ത് എല്ലാം മറന്ന് നിങ്ങൾ ചതിയിൽ പെടുന്നു , സ്വർണ്ണ കള്ളക്കടത്ത് സംഘം നിങ്ങളെ ഏൽപിച്ച സ്വർണം നഷ്ടപ്പെടുകയോ സിനിമയിൽ കാണുന്നത് പോലെ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്താൽ നിങ്ങളുടെ അവസ്ഥയും പന്തിരിക്കര ഇർഷാദിന്റെതായിരിക്കും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല, കൊടിയ

പീഠ  നങ്ങൾക്ക് ശേഷം മ  രണം , മരിച്ചു കഴിഞ്ഞാൽ അന്ത്യവിശ്രമം പോലും നിങ്ങൾക്ക് അനുവദനീയമല്ല,ഇർഷാദിനും സംഭവിച്ചത് അതാണ് ,സ്വണക്കടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടി മുങ്ങിമരിച്ച ഇർഷാദിനെ മേപ്പയ്യൂരിലെ ദിപുവാണെന്ന് കരുതി ഹൈന്ദവാചാരപ്രകാരം ചിതയിൽ വെച്ചു ക്രിയാ കർമ്മങ്ങൾ നിർവ്വഹിച്ചു, ദീപു എവിടെ എന്നത് ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുന്നു, പ്രിയപ്പെട്ടവരെ ടിക്കറ്റിന് കാശില്ലങ്കിൽ നാട്ടിൽ അറിയിച്ചാൽ പിരിവ് എടുത്തെങ്കിലും നമ്മുടെ നാട്ടുകാർ അയച്ച് തരും, ഇത്തരം രാജ്യത്തിന്റെ സാമ്പത്തിക തകർച്ച ക്ക് കാരണമായ കള്ളക്കടത്ത് സംഘങ്ങളുടെ വലയിൽ പെടാതിരിക്കുക ,ഇത്തരം വലയിൽ നിങ്ങൾ പെടുമ്പോൾ നിങ്ങൾ മാത്രമല്ല ഒരു കുടുംബം കൂടി ഇല്ലാതാകുകയാണ്ഇർഷാദിന്റെ മാതാപിതാക്കൾക്ക് നാഥൻ ക്ഷമ നൽകട്ടെ.

രണ്ടാമതായി രാഗേഷ് പങ്കുവെച്ച കുറിപ്പ് ഹെൽമെറ്റ് മൗണ്ടഡ് കാമറ റൈഡർക്കു ഒരു സേഫ്റ്റി ഇഷ്യൂ തന്നെയാണ് പല രാജ്യങ്ങളിലും ഇതിനു ബാൻ ഉണ്ട് . എന്തിനാണ് കേരളം എം വി ഡി യെ മണ്ടൻ ഡിപ്പാർട്മെന്റിമെന്റ എന്ന് വിളിച്ചു കളിയാക്കുന്നതെന്നു മനസ്സിലാകുന്നില്ല . ഹെൽമെറ്റ് സേഫ്റ്റി ടെസ്റ്റ് ചെയ്യുന്നത് അതിൽ വേറൊരു ഫോറിൻ ഒബ്‌ജക്റ്റും ഘടിപ്പിക്കാതെ ആണ് , ഹെൽമെറ്റിന്റെ പ്രവർത്തനത്തെയോ സേഫ്റ്റിയെയൊപ്പറ്റിത്തന്നെ മിക്കവർക്കും ശെരിയായ ധാരണ ഇല്ല .ഫൈബർ ഹെൽമെറ്റ് ഒക്കെ ആക്സിഡന്റ് ആയിക്കഴിഞ്ഞാൽ പൊട്ടും ഇരുമ്പിന്റെ ഹെൽമെറ്റ് ഉണ്ടാക്കിക്കൂടെ എന്നൊക്കെയാണ് പലരുടെയും സംശയം ) അപ്പൊ ആ ഹെൽമെറ്റിൽ വേറൊരു ഒബ്ജെക്റ്റ് ഘടിപ്പിച്ചു ഓടിക്കുന്നത് ഹെൽമെറ്റിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കാം എന്നുതന്നെയാണ് വിദഗ്ധർ പറയുന്നത് . അത് മാത്രമല്ല യങ് റൈഡേഴ്‌സ് ഒക്കെ നല്ല ഫ്രേമിങ്/ ക്ലിപ്സ് കിട്ടാൻ ഒക്കെ റൈഡിങ്ങിൽ വരുന്ന നാച്ചുറൽ ഹെഡ്‌പോസിഷൻ ഒക്കെ മനഃപൂർവം മാറ്റിപ്പിടിച്ചു അപകടം ഉണ്ടാക്കുന്നതും എത്രയോ കണ്ടിട്ടുണ്ട് . ഹെൽമെറ്റ് നിർമാതാക്കൾ കാമറ മൌന്റ്റ് ചെയ്യാനുള്ള ഓപ്‌ഷൻ വെച്ച് നിർമിച്ച ടെസ്റ്റ് ചെയ്ത ഹെൽമെറ്റുകൾ വിപണിയിൽ ഇറക്കുന്നത് വരെ ഹെൽമെറ്റ് മൗണ്ടിംഗ് കാമറക്കു നിരോധനം വരുന്നതിൽ ഒരു തെറ്റുമില്ല . ബൈക്കിൽ ഫ്രന്റ് മൌന്റ്റ് ചെയ്യാം കാമറ ഇപ്പോഴും വേണ്ടവർക്ക് . നെഞ്ചിൽ മൌണ്ട് ചെയ്യാം തലയിൽ തന്നെ വേണം എന്ന് നിബദ്ധം പിടിക്കരുത് .