രണ്ടു സുഹൃത്തുക്കൾ വനത്തിൽ കരടി വന്ന സമയം ഒരാൾ ചത്ത പോലെ കിടന്നു മറ്റെയാൾ ചെയ്ത മണ്ടത്തരം കാരണം സംഭവിച്ചത്

EDITOR

ഒരു ആത്മാർത്ഥ സുഹൃത്തിനെ എങ്ങനെ തിരിച്ചറിയാം ?എന്ന ചോദ്യത്തിന് നമ്മുടെ കയ്യിൽ ഉത്തരമുണ്ട് . പ്രസിദ്ധമായ ഒരു ഗുണപാഠകഥ തന്നെ ആ വിഷയത്തിൽ ഉണ്ട് രണ്ടു സുഹൃത്തുക്കൾ ഒരു വനത്തിലൂടെ പോകുമ്പോൾ ഒരു കരടി വന്ന കഥ .
ആപത്തു വരുമ്പോൾ കൂടെ നിൽക്കുന്ന ആളാണ്‌ യഥാർത്ഥ സുഹൃത്ത്‌ എന്ന്കൊച്ചു കുട്ടികൾക്ക് പോലും അറിയാം .എന്നാൽ ആരാണ് യഥാർത്ഥ ഇണ ?എന്ന ചോദ്യത്തിന് നമ്മളൊക്കെ പല ഉത്തരം ആണ് പറയുക നല്ല സ്നേഹമുള്ള ഇണ , കാര്യങ്ങൾ കണ്ടറിയുന്ന ഇണ വിട്ടുവീഴ്ചയുള്ള ഇണ എന്നിങ്ങനെ ഒരു പാട് ഉത്തരങ്ങൾ എന്നാൽ സുഹൃത്തിന്റെ കാര്യം പറഞ്ഞതിലേറെ അത് ഏറ്റവും യോജിക്കുക
ഇണയുടെ കാര്യത്തിൽ ആണെന്ന് എനിക്ക് തോന്നുന്നു എല്ലാം ഉണ്ടാകുമ്പോൾ ചിരിച്ചും കളിച്ചും ആസ്വദിച്ചുംഅനുഭവിച്ചും കൂടെ നിന്ന നമ്മുടെ ഇണ ആപത്തു വരുമ്പോൾ കൂടെഉണ്ടാകുമോ ? ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ ?ഒരാൾക്ക്‌ ഒരു മാരകമായ രോഗം വന്നാൽ , ഏറെ കാലം കിടപ്പിലായാൽ ഇണയുടെ സ്വഭാവം എന്താകും ?

നിലവിലുള്ള സുഖവും സൌകര്യവും ഇല്ലാതെ വരുമ്പോൾ വരവ് നിലക്കുമ്പോൾ ആരോഗ്യം ക്ഷയിക്കുമ്പോൾ ഇണഎങ്ങനെ പെരുമാറും ?ഒരു കിടക്ക പായയിൽ കിടന്നു നോക്കണം ‘ ഓളെ ഓന്റെ സ്വഭാവം അറിയണം എങ്കിൽ എന്ന് പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് .ആരോഗ്യം ക്ഷയിച്ചു സൌന്ദര്യം ഇല്ലാതെയായി ഒന്നിനും കൊള്ളാത്ത ഒരു പെണ്ണ്എന്ന അവസ്ഥയിൽ ഒരു സ്ത്രീ എത്തുമ്പോൾ അവളുടെഭർത്താവിന്റെ സ്വഭാവം എന്തായിരിക്കും ?എന്തിനും മറ്റൊരാളെ ആശ്രയിക്കേണ്ട ഒരു വിധി വന്നാൽ ഒരു പുരുഷന്റെ അവസ്ഥ എന്തായിരിക്കും ?അവിടെയാണ് ആത്മാർഥതയുള്ള ഇണയെ നാം കാണുക രോഗ ശയ്യയിൽ ഭാര്യയും മക്കളും തിരിഞ്ഞു നോക്കാതെ  അവഗണിക്കപ്പെട്ട് രോഗത്തിന്റെ തീവ്രതയും അവഗണനയുടെ വേദനയുംതിന്നു കഴിയുന്ന ഒരു പാട് ജന്മങ്ങളുണ്ട് . ജീവിച്ചു മരിച്ചു പോയവരുണ്ട്.

ഭാര്യക്ക്പഴയ പോലെ പ്രസരിപ്പും മാംസളതയും ഇല്ലാത്ത കാരണത്താൽ അവഗണിക്കപ്പെട്ടു മറ്റു പെണ്ണിനെ തേടിപ്പോകുന്ന ഒരു പാട് പുരുഷ ജന്മങ്ങളുണ്ട് എന്നാലോ ഇത് എന്റെ ഇണയാണ് . സമ്പത്ത് ഘട്ടത്തിലും ആരോഗ്യമുള്ള കാലത്തും എന്റെ എല്ലാമായിരുന്ന ഇണയെ ആപത്തു കാലത്തു ഞാൻ അവഗണിക്കില്ല . കൈവിടില്ല . മരിക്കും വരെ അവനെ അവളെ ഞാൻ പ്രണയിക്കും . ശുശ്രൂഷിക്കും . അവന്റെ അവളുടെ ശരീരം അല്ല ആ മനസ്സിനെയാണ്‌ ഞാൻ സ്നേഹിച്ചത് എന്ന്ആത്മാർഥമായി ചിന്തിക്കുന്ന ഇണകളും ഉണ്ട് .പറഞ്ഞു വരുന്നത് സുഭിക്ഷതയുടെ കാലത്ത് കൂടെ നിൽക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്ന ഇണയല്ല ആത്മാർത്ഥതയുള്ള ഇണ . മറിച്ച് പ്രതിസന്ധിഘട്ടത്തിലും ആശയറ്റ നേരത്തും രോഗാവസ്ഥയിലുംപഴയ പോലെ നമ്മെ സ്നേഹിക്കുന്ന ഇണയാണ് യഥാർത്ഥ ഇണ എന്നാണ് .അത് പക്ഷേ തിരിച്ചറിയുക നമുക്ക് വല്ലതും സംഭവിച്ചാൽ ആയിരിക്കും അത് വരെ നമുക്ക് അറിയില്ല . മനസ്സിലാവില്ല .

അങ്ങനെ ഒരു ഘട്ടം വരാതെ പരീക്ഷണത്തിന്‌ വിധേയവരാവാതെ തനി നിറം ‘ മനസ്സിലാവാതെ , അതിനു വഴി വരാതെ , ജീവിച്ചു മരിച്ചു പോകുന്നവർ ഭാഗ്യവാന്മാർരോഗത്തിന്റെ കാഠിന്യവും വേദനയുടെ പാരമ്യവും അനുഭവിക്കുന്നതോടൊപ്പം
ഇണയുടെ അവഗണന കൂടി അനുഭവിക്കേണ്ടി വരുന്നവ്യക്തിയാണ് ഈ ഭൌതിക ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യവാൻ പരീക്ഷണം നേരിടേണ്ടി വരുന്ന ഘട്ടത്തിൽ പഴയ സ്നേഹത്തിലേറെ സ്നേഹിക്കുകയും കൂടെ നിൽക്കുകയും
ശുശ്രൂഷിക്കുകയും മരിക്കും വരെ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കുകയും ചെയ്യുന്ന ഇണയെ കിട്ടിയവർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ  ഭാഗ്യവതി.
ഉസ്മാൻ ഇരിങ്ങാട്ടിരി