എന്നെ വാഹനം ഇടിച്ചു ഇ സ്ഥിതിയിലാക്കി തിരിഞ്ഞു നോക്കാതെ പോയ അയാളെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു പക്ഷെ പാഠം പഠിച്ചത് ഞാൻ കാരണം

EDITOR

ഇത് മൂന്ന് വർഷം മുമ്പ് നടന്ന സംഭവം ആണ്.ആലുവയിൽ നിന്നും വീട്ടിലേക്ക്, സന്തതസഹചാരിയായ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ്, ആലുവ പാലസ് റോഡിൽ വെച്ച് ഒരു ആക്സിഡന്റ് ഉണ്ടായത്.ഒരു മാരുതി വാൻ വന്ന് എന്റെ സ്കൂട്ടറിൽ തട്ടിയിട്ടങ്ങ് പോയി. ഹെന്റമ്മോ.. പിടഞ്ഞ് നടുറോഡിലേക്കങ്ങ് വീണു. ചെറിയ ചാറ്റൽ മഴയും, റോഡ് മുഴുവൻ കുണ്ടും കുഴിയും ആയതുകൊണ്ടും, എന്നെ ഇടിച്ചിട്ട വണ്ടി ഒഴികെ എല്ലാ വണ്ടികൾക്കും സ്പീഡ് കുറവായിരുന്നതുകൊണ്ടും,അതിലുപരി ദൈവാധീനം ഒന്നുകൊണ്ടും മാത്രമാണ് എന്റെ മേലെ മറ്റു വണ്ടികളൊന്നും കയറിയിറങ്ങാതിരുന്നത്.വീണതും എന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ.മരണം മുന്നിൽ കണ്ടു.ശ്വാസം എടുക്കാൻ കഴിയുന്നില്ല. ഓടിക്കൂടിയവർ എഴുന്നേല്പിക്കാൻ നോക്കി.കൈ ഉയർത്തി അരുതേ എന്നു പറയാൻ പോലും എനിക്ക് കഴിയുന്നില്ല.അപ്പോഴേക്കും ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു. പേടിച്ചിട്ട് ശ്വാസം കിട്ടാതായിരിക്കുന്നതാണ്. കുറച്ചു കഴിയട്ടെ.എന്നിട്ട് എഴുന്നേല്പിക്കാം.രണ്ടു മിനിറ്റ് കഴിഞ്ഞു ഞാൻ നോർമൽ ആയി, പതുക്കെ എഴുന്നേറ്റു.അപ്പോഴേക്കും ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ഒരു ഓട്ടോ വന്നു.
എനിക്ക് കാലു കുത്താൻ പറ്റുന്നില്ല. കാലിന് പ്രശ്നം പറ്റിയിട്ടുണ്ട്.

കയ്യിൽ നിന്നും രക്തം ഒഴുകുന്നുണ്ട്.ഷാൾ കൊണ്ട് രക്തം തുടച്ച്, ഓട്ടോയിൽ കയറി ഹോസ്പിറ്റലിലേക്ക്.കൂടെ കയറിയ ആൾ ഹസ്ബൻഡിനെ അറിയുന്നയാളായത് കൊണ്ട് ഉടനെ പുള്ളിയെ വിളിച്ചു പറഞ്ഞു.ഞാൻ എന്റെ വീട്ടിലേക്കും വിളിച്ചു.
ഹോസ്പിറ്റലിലെ ശുശ്രൂഷകൾക്കിടയിൽ തന്നെ എല്ലാവരും എത്തി.കൂട്ടത്തിൽ ഇടിച്ചിട്ട വാൻകാരനും എത്തിയിരുന്നു. അയാൾ ഒരു എഴുപതിനോടടുത്ത് പ്രായം ഉണ്ട്. എന്നിട്ടാണ് ഇങ്ങനെ സ്പീഡിൽ ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നത്.എനിക്ക് ആണെങ്കിൽ അമ്പത് കിലോമീറ്റർ തന്നെ എന്റെ ഹൈ സ്പീഡ് ആണ്.ചാറ്റൽ മഴയും, കുണ്ടും കുഴികളും ആയതുകൊണ്ട് മുപ്പത്തഞ്ചു നാൽപ്പത് കിലോമീറ്ററിൽ കൂടുതൽ പോകാൻ എന്റെ കൈ എന്നെ അനുവദിച്ചിരുന്നുമില്ല.അതുകൊണ്ടാകും തെറിച്ചു അപ്പുറത്തേക്ക് പോകാതിരുന്നത്.കാലിനു പ്ലാസ്റ്റർ ഇടേണ്ടി വന്നു. കൈ ഡ്രെസ്സ് ചെയ്തു.അവസാനം ബില്ലു വന്നപ്പോൾ ഞെട്ടിപ്പോയി.

അയ്യായിരം രൂപ.ആക്സിഡന്റ് കേസായത് കൊണ്ട് അവർ എല്ലാത്തിനും ഇരട്ടി ചാർജ് ആണ് ഈടാക്കിയിരിക്കുന്നത്.ആക്സിഡന്റ് കേസുകൾ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ്‌ ഹോസ്പിറ്റൽ ആണ്.അഡ്മിഷൻ ഫീ ഡോക്ടറുടെ ഫീ എല്ലാം ഇരട്ടിയായി ചാർജ് ചെയ്തിരിക്കുന്നു.വാൻകാരൻ കാർന്നോര് എന്നെ വന്നു കണ്ടു.അയാൾക്ക് പോകണം. ഒരു ബില്ല് പോലും അയാൾ അടച്ചില്ല.അയാളുടെ കയ്യിൽ ഒറ്റ പൈസ ഇല്ലത്രേ.വീട്ടുകാർ അയാളെ പോകാൻ അനുവദിച്ചില്ല.അതുകൊണ്ട് എന്നെ കണ്ട് ശുപാർശ ചെയ്യിക്കാൻ വന്നതാണ്.മോളെപ്പോലെ എനിക്കും ഒരു മോളുണ്ട് . ഇത് കേസ് ഒന്നും ആക്കണ്ട.ഞാൻ പോയിട്ട് നാളെ പൈസയുമായി വരാം എന്നൊക്കെ പറഞ്ഞ് അയാൾ അങ്ങ് പോയി.രണ്ടു ദിവസം കഴിഞ്ഞും ആള് വിളിക്കുകയോ വരികയോ ചെയ്യാഞ്ഞപ്പോൾഹസ്ബൻഡ് അങ്ങോട്ട് വിളിച്ചു. അയാൾ വരുന്നുമില്ല,കാശ് തരുന്നുമില്ല.എന്താന്നു വെച്ചാ ചെയ്യ് .പോയി കേസ് കൊടുക്ക് എന്നൊക്കെ ആയി .ഹമ്പടാ.എനിക്ക് അതൊരു നാണക്കേടായി തോന്നി.അയാളെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

അയാളെ ഇവിടെ വരുത്തണം. അതിനുള്ള വഴി എന്താണ് എന്നായി പിന്നീടുള്ള എന്റെ ആലോചന.ഹാ ഐഡിയ കിട്ടിപ്പോയിഅയാളെ ഞാൻ ഇവിടെ വരുത്തും ഇക്ക നോക്കിക്കോ.മ്മ്…ഉവ്വ്‌.. ഇക്ക ഒന്നു മൂളിഞാൻ വർക്ക് ചെയ്തിരുന്ന ഓഫീസിലെ മാഡത്തിന്റെ ഭർത്താവ് പോലീസിൽ ആണ്. ആലുവയിൽ തന്നെ . അതും ട്രാഫിക്കിൽപുള്ളിക്ക് എന്നെയും അറിയാംമതി അതുമതി ഒട്ടും സമയം പാഴാക്കാതെമാഡത്തെ വിളിച്ചു.എനിക്ക് സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞു.മുംതാസ് വിഷമിക്കേണ്ട.ഒക്കെ ശെരിയാക്കാം.ഏട്ടൻ വരുമ്പോൾ അങ്ങോട്ട് വിളിക്കാൻ പറയാം.സാർ വിളിച്ചപ്പോഴും എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.ആളുടെ പേരും, അഡ്രസ്സും, വണ്ടി നമ്പറും ഒക്കെ ഉൾപ്പെടുത്തി ഒരു പരാതി തയ്യാറാക്കി സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു.വിശദമായ ഒരു പരാതി തയ്യാറാക്കി ഞാനും, ഇക്കയും കൂടി സ്റ്റേഷനിൽ എത്തി,പരാതി കൊടുത്തു.
കൂടെ ഞാൻ ഇതുകൂടി പറഞ്ഞു.എനിക്ക് കോമ്പൻസേഷൻ ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, അയാളെ ഇവിടെ വരുത്തണം.എനിക്കൊന്നു കാണണം.ഇല്ല മുംതാസേ അയാളെ വരുത്തുക മാത്രമല്ല, ചിലവായതിൽ കൂടുതൽ കോമ്പൻസേഷൻ വാങ്ങി തരികയും ചെയ്യും.

ധൈര്യമായി പൊക്കോആ സാറിന്റെ വാക്ക് ഇതു കേട്ടതും ആത്മ സംതൃപ്തിയോടെ ഞാൻ ഇക്കായെ ഒന്നു പാളി നോക്കി പിന്നല്ലാദിവസങ്ങൾ പലതു കഴിഞ്ഞു.. ഒരു വാർത്തയും ഇല്ലആരും വിളിക്കുന്നുമില്ല.സ്റ്റേഷനിൽ ചെല്ലാൻ പറയുന്നുമില്ല..
എന്താ പോലീസ് സ്റ്റേഷനിൽ പോകുന്നില്ലേ എന്ന് ഇക്ക ഇടക്ക് ചോദിക്കുന്ന കളിയാക്കൽ മൈൻഡ് ചെയ്യാറില്ല.ഞാനും ഇടക്ക് കൊടുക്കുന്നത് തിരിച്ചു കിട്ടുന്നു. അത്രേ ഉള്ളൂ.പിന്നീട് ഒരാഴ്ചക്കു ശേഷം മാഡത്തിന്റെകോൾ വന്നുസംസാരിക്കാൻ എന്തോ വിഷമം ഉള്ളത് പോലെഅത് മുംതാസ്‌.ചെറിയൊരു പ്രശ്നം ഉണ്ട്അയാളുടെ മരുമകൻ പോലീസിൽ ആണ്.എന്റെ പുള്ളിയേക്കാൾ സുപ്പീരിയർ ആണ്.അതുകൊണ്ട് അവർ വരുമെന്ന് തോന്നുന്നില്ല.എന്തായാലും കുറേ ശ്രമിച്ചതിന്റെ ഫലമായിട്ട് ചിലവായതിന്റെ പകുതി തരാമെന്നേറ്റു.അതേ നടന്നുള്ളൂരണ്ടായിരത്തിഅഞ്ഞൂറിന്റെ ചെക്ക് തന്നിട്ടുണ്ട്ഇത് മുംതാസിനോട് പറയാൻ മടി ആയതുകൊണ്ടാണ് വിളിക്കാൻ വൈകിയത് സോറിട്ടാ തീർന്ന്.പാവം സാറ് ചെകുത്താനും കടലിനും ഇടക്കായ അവസ്‌ഥ.അങ്ങേർക്ക് എന്നേക്കാൾ വലുത് സ്വന്തം നിലനിൽപ്പാണല്ലോ.അപ്പൊ പറഞ്ഞു വരുന്നത്,കയ്യൂക്കുള്ളവൻ കാര്യക്കാരൻ സ്വാധീനം ഉണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ആവാംപോലീസ് സ്റ്റേഷനിൽ കൊടുത്ത എന്റെ പരാതി അവർ കീറിക്കളഞ്ഞു കാണും അല്ലേ
എഴുതിയത് : മുംതാസ്.