എന്നെക്കാൾ ജോലി ചെയ്യുന്ന ശമ്പളം വാങ്ങുന്ന ഭാര്യ പക്ഷെ വീട്ടിൽ വിരുന്നുകാർ വന്നാൽ അവരുടെ മുന്നിൽ എടീ ചായ എടുക്കൂ എന്ന് പറയുന്നത് ശരിയാണോ എന്ന് ചിന്തിച്ചു ശേഷം

EDITOR

ഒരു പാട് ദിവസങ്ങൾക്കു ശേഷം ആണ് സുഹൃത്തുക്കൾ ഭാര്യമാരൊടൊത്ത് വീട്ടിൽ വന്നത്.സ്വീകരിച്ച് ഇരുത്തി കുറെക്കാലത്തെ വിശേഷങ്ങൾ പറയാൻ ബാക്കി ഉണ്ടായിരുന്നു സംസാരത്തിനിടെ ഭാര്യയെ നോക്കി പറഞ്ഞു എടീ ഇവർക്കു ചായ ഇട് അയ്യോ സംസാരത്തിനിടെ ഞാനതങ്ങു മറന്നു അവൾ ചിരിച്ചു കൊണ്ട് അടുക്കളയിലേക്കോടി.ചായസൽക്കാരം എല്ലാം കഴിഞ്ഞു കൂട്ടുകാർ എല്ലാം പോയപ്പോൾ മുതൽ മനസ്സ് വല്ലാതെ അസ്വസ്ഥാമാകാൻ തുടങ്ങി എല്ലാവരും ഇരുന്നു സംസാരിച്ചു സഭ കൊഴുപ്പിക്കുമ്പോൾ അവളോട് പോയി ചായ ഇടാൻ പറഞ്ഞതിൽ ഒരു ഔചിത്യമില്ലായ്മ അതിൽ അവൾക്ക് ഒരു പരിഭവമോ പരാതിയോ ഒട്ടുമില്ലതാനും. അതൊരു കുടുംബിനിയുടെ ഉത്തരവാദിത്വമായി അവൾ കാണുന്നു. കൂടെ ഇരുന്നവരിൽ സ്ത്രീകളടക്കം ആർക്കും അതിൽ ഒരു അഭംഗി തോന്നിയതും ഇല്ല.
ഞാൻ ആലോചിക്കുകയായിരുന്നു അവൾ എൻ്റെ പോലെ തന്നെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റുന്നു.

ഒരു പക്ഷേ എന്നേക്കാളധികം സമ്പാദിക്കുന്നു ഹൗസിംഗ് ലോൺ ഷെയർ ചെയ്യുന്നു. ഡ്രൈവിങ്ങ് പഠിച്ചതിനു ശേഷം ഓഫീസിൽ പോവാനും വരാനും ആരെയും ആശ്രയിക്കുന്നില്ല.ബെഡ്റൂം ബാത്ത് റൂം ഡൈനിങ്ങ് റൂം അങ്ങനെ എല്ലാം രണ്ടു പേരുടേയും കൂടി ആണ് പിന്നെ എങ്ങനെ അടുക്കള മാത്രം അവളുടെ സ്വന്തം ആവും.ചിന്തകൾ കാടു കയറിയപ്പോൾ ആ സിറ്റുവേഷൻ ഒന്നു മറിച്ച് ചിന്തിച്ചു  നിങ്ങൾ ഇരിക്ക് ഞാൻ ചായ ഇട്ടു വരാം എന്നു പറഞ്ഞ് അടുക്കളയിലേക്ക് പോവുകയാണെങ്കിൽ.കൂട്ടുകാരും ഭാര്യമാരും പരസ്പരം മുഖത്തോടുമുഖം നോക്കി പുച്ഛ ചിരി പാസാക്കും.ആണത്തമില്ലാത്തവൻ പെങ്കോന്തൻ എന്നൊക്കെ മനസ്സിൽ പറയും ഭാര്യ ഏതോ അപരാധിയെപ്പോലെ അവരുടെ മുമ്പിൽ വിയർത്തൊട്ടി ഇരിക്കും.പിന്നെ അവർ പോയതിനു ശേഷം താൻ എന്നെ അവരുടെ മുമ്പിൽ നാണം കെടുത്തിയില്ലേ എന്നും പറഞ്ഞ് വീട് കീഴ്മേൽ മറിക്കും.

ബാച്ലർ ലൈഫിൽ ഏറ്റവും കൂടുതൽ ചായ ഉണ്ടാക്കിയിരുന്നത് ശരത് ആയിരുന്നു.. അവൻ്റെ ചായക്ക് ഒരു പ്രത്യേക സ്വാദ് ആണ് അതു കൊണ്ട് തന്നെ ആ ജോലി എല്ലാവരും അവനെ തന്നെ ഏൽപ്പിച്ചു.കഴിഞ്ഞ തവണ അവൻ്റെ വീട്ടിൽ പോയപ്പോൾ അവൻ്റെ ഭാര്യ ഒരു ചായ തന്നു ഒരു ഒന്നാന്തരം ഊള ചായ് അവനാണെങ്കിൽ എല്ലാ ആണധികാരത്തോടും കൂടി കസേരയിൽ ഞെളിഞ്ഞു ഇരിക്കുന്നു.സ്ത്രീകൾ കിട്ടിയ അവസരങ്ങൾ എല്ലാം മുതലാക്കാൻ തുടങ്ങിയിരിക്കുന്നു ഓടി ഓടി പുരുഷൻമാരുടെ ഒപ്പമെത്തിയിരിക്കുന്നു നമ്മൾ പുരുഷന്മാർ എന്തിനാണ് ഇപ്പോഴും കസേരയിൽ ഇല്ലാത്ത ആണധികാരത്തിന്റേയും പുരുഷ മേധാവിത്വത്തിന്റെയും പേരിൽ അള്ളിപ്പിടിച്ചു ഇരിക്കുന്നത് .

എന്തായാലും നമുക്കു മാറേണ്ടതുണ്ട് സമൂഹത്തിൻ്റെ ചിന്താഗതിയേയും മാറ്റേണ്ടതുണ്ട് അവർ അടുക്കളയിൽ നിന്നും അരങ്ങത്തെത്തുമ്പോൾ നമുക്ക് അരങ്ങത്ത് നിന്ന് അടുക്കള കൂടി ഒന്നു ശ്രദ്ധിക്കാംഇനി സ്ത്രീകളോടാണ്.രഹസ്യമായി ഒരു കാപ്പി ഉണ്ടാക്കി തരുമ്പോൾ സൂപ്പർ ഡിയർ എന്നു പറയുന്ന നിങ്ങൾ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ കാപ്പി വെക്കുമ്പോൾ എന്തിനാണ് തടയുന്നത് താൻ കിച്ചനിൽ നിൽക്കുന്നത് മറ്റു ഫ്ലാറ്റു കാർ കാണണ്ട എന്നു പറഞ്ഞ് വാതിൽ അടക്കുന്നത് എന്തിനാണ് മാറ്റങ്ങൾ കൊണ്ടു വരണമെങ്കിൽ സൊസൈറ്റിയുടെ കണ്ണു തുറപ്പിക്കണമെങ്കിൽ നിങ്ങൾ കൂടെ സഹകരിച്ചേ മതിയാവൂ.എന്തായാലും ഞാൻ മാറാൻ തീരുമാനിച്ചു അടുത്ത തവണ വീട്ടിൽ വരുന്ന വിരുന്നുകാർക്ക് ചായ വെച്ചു കൊടുക്കുന്നത് ഞാൻ ആയിരിക്കും… അതിൻ്റെ പേരിൽ ഞാൻ പെങ്കോന്തൻ ആണെന്നു വിചാരിക്കുകയാണെങ്കിൽ പൊന്നു വിരുന്നുകാരാനിങ്ങളാ ചായ കുടിക്കണ്ട.

കടപ്പാട് : സുരേഷ്