പെങ്ങൾക്ക് ദിവസവും ഒരാൾ മെസ്സേജ് ചെയ്യുന്നു എത്ര അന്വേഷിച്ചിട്ടും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല ഒടുവിൽ കണ്ടെത്തിയപ്പോൾ

EDITOR

ഞെരമ്പ് രോഗി പെങ്ങൾ കുറച്ച് കാലം ആയി ഒരു ഞെരമ്പു രോഗിയെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്.ഓരാൾ തുടർച്ച ആയി ഗൾഫിൽ നിന്ന് വിളിച്ചു ശല്യപ്പെടുത്തുന്നു.ആദ്യം അവൻ്റെ നമ്പറിൽ നിന്ന് വിളിക്കും പിന്നെ മെസ്സേജ് പെരുമഴ.Good morning.എണീട്ടോ ? ചായ കുടിച്ചോ? അങ്ങിനെ അങ്ങിനെ കുറെ ചോദ്യങ്ങൾ.അവൻ്റെ മെസ്സേജ് കണ്ടാൽ തോന്നും അവൻ്റെ ചിലവ് കൊണ്ട് ആണ് ഇവിടെ കുടുംബം കഴിഞ്ഞ് പോകുന്നത് എന്ന് പ്രതികരിച്ചാൽ ഇൻ്റർനെറ്റ് കോൾ വരും.അത് ഒരു 10-30 തവണ അബുദാബിയിൽ ഉള്ള പെങ്ങളുടെ ഭർത്താവും അവരുടെ കൂട്ടുകാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവനെ ഒന്ന് കണക്റ്റ് ചെയ്യാൻ പറ്റിയില്ല.വേറെ നമ്പറിൽ നിന്ന് വരുന്ന കോളുകൾ എല്ലാം അവൻ മാന്യമായി കട്ട് ചെയ്യുകയും ചെയ്യുംഎല്ലാരും ഉള്ളപ്പോൾ പെങ്ങൾ ഫോൺ എടുക്കുകയും ഇനി മേലാൽ എന്നെ വിളിക്കരുത് എന്ന് അവനോട് പറയുകയും ചെയ്തു

പക്ഷേ ഞാൻ വിളിക്കും നിനക്ക് എന്താ ചെയ്യാൻ പറ്റുക എന്ന ഭാവത്തിൽ മറുപടി കിട്ടി.ഈ ശല്യം കാരണം അത്യാവശ്യമായി വിളിക്കുന്ന കോളുകൾ വരെ അവൾ എടുക്കാതെ ആയി തുടങ്ങി.ഒരു UAE നമ്പർ ആണ്.ഞാനും കുറെ നോക്കി അവനേ വിളിക്കാൻ പക്ഷെ വേറെ നമ്പർ കണ്ടാൽ അവൻ ഫോൺ എടുക്കില്ല.. എടുത്താൽ തന്നെ സംസാരിക്കില്ല.ഗൾഫ് രാജ്യങ്ങളിൽ അവധി ദിനങ്ങൾ ആയ വെള്ളി, ശെനി ദിവസങ്ങളിൽ അവൻറെ ശല്യം കൂടി കൂടി വന്നു.അളിയനും പെങ്ങളും ഈ ഫോൺ നമ്പർ കട്ട് ചെയ്ത് വേറേ നമ്പർ എടുക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ട് ഇരുന്ന ഒരു വെള്ളിയാഴ്ച്ച എനിക്ക് എന്തു കൊണ്ടോ എനിക്കും ഒരു ലീവ് കിട്ടി.
ഞാൻ പെങ്ങളുടെ വീട്ടിൽ ഉള്ളപ്പോൾ അവൻറെ കോൾ വന്നു തുടങ്ങി.
മെസ്സേജുകളും ഒരു കോൾ ഞാൻ എടുത്തു ഹലോ പറഞ്ഞു.

ഉടനെ അവൻ കോൾ കട്ട് ചെയ്തു.പിന്നീട് അവൻ്റെ വക കുറേ ഇൻ്റർനെറ്റ് കോൾ മെസ്സേജ് എന്നിവ ഗുണ്ടായിസം അല്ലാതെ എന്ത് പറയാൻ.ഒന്നും പ്രതികരിക്കാൻ പറ്റാതെ നമ്മളെ എല്ലാം ഇളിഭ്യനാക്കുന്ന ഒരുത്തൻ.എന്തൊക്കെ ചെയ്താലും അവനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന ഓവർ കോൺഫിഡൻസ് ഉള്ള ഒരുത്തൻ.അവൻറെ മെസേജുകൾ വായിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഞെരമ്പ് രോഗം ഉണ്ടെങ്കിലും അശ്ലീലമായ മെസ്സേജുകൾ ഒരിക്കലും അവൻ അയച്ചിട്ടില്ല.ഡീസൻ്റ് കുടുബത്തിൽഗ് പിറന്ന ഞേരമ്പു രോഗി.നല്ല ചീത്ത ( ചുരുളി ഡയലോഗ്) കേട്ടാൽ ശെരിആകും എന്ന് എനിക്ക് തോന്നി.അങ്ങനെ എൻ്റെ ബുദ്ധിയിൽ ഒരു ആശയം തോന്നി.ദിവസവും അവന് ഇത് പോലെ 100 കണക്കിന് ഫോൺ കാൾ കിട്ടുനുണ്ടാകും അതിൽ തന്നേ 99% വിളിക്കുന്നവർ തെറി വിളിക്കാൻ വേണ്ടി ആവും.

അത് കൊണ്ട് തന്നെ അവൻ നമ്മുടെ കോൾ ഒരിക്കലും എടുക്കില്ല ഞാൻ 5 രൂപ ചിലവാക്കി അവന് ഒരു SMS അയച്ചു.(അന്നൊക്കെ ഇൻ്റർനാഷണൽ SMS 5രൂപ ആയിരുന്നു).എടാ… സുമേഷെ,നീ ഇപ്പൊ വലിയ ഗൾഫ് കാരൻ ആയി കാശ് ഒക്കെ ആയപ്പോൾ ഞാൻ വിളിച്ചാൽ എടുക്കില്ല അല്ലേ ??അവൻ ആള് മാറി അയച്ച മെസ്സേജ് ആണ് എന്ന് കരുതി വിളിക്കും എന്ന് ഞാൻ പ്രതീക്ഷയോടെ കാത്ത് ഇരുന്നു.നമ്മൾ മലയാളികൾക്ക് ഒരു ഗുണം ഉണ്ട് മറ്റുള്ളവരുടെ തെറ്റ് കണ്ട് പിടിച്ച് അത് പറഞ്ഞു വലിയ ആൾ ആകുക എന്നത്.എൻ്റെ പ്ലാൻ പോലെ 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ എന്നെ ഇൻ്റർനെറ്റ് കോൾ വഴി വിളിച്ചു ഞാൻ എടുത്തില്ല.അവൻ വീണ്ടും 2-3 തവണ ഇൻ്റർനെറ്റ് കോൾ വഴി എൻ്റെ മൊബൈൽ നമ്പറിൽ വിളിച്ചു.. ഞാൻ മനഃപൂർവം കട്ട് ചെയ്തു.ഒടുവിൽ അവൻ അവൻ്റെ സ്വന്തം നമ്പറിൽ നിന്ന് എന്നേ വിളിച്ചു.ഞാൻ ഫോൺ എടുത്തു മറുപടി ഒന്നും പറയാൻ സമ്മതിക്കാതെ റേഡിയൊ പോലെ) അവനോട് പറഞ്ഞു .

എടാ സുമേഷേ, നിന്നെ ഇങ്ങന്നെ ഒന്നും അല്ല ഞാൻ മനസിലാക്കിയത്.നീ വലിയ ഗൾഫ്ക്കാരൻ ആയപ്പോൾ ഞങ്ങളെ എല്ലാം മറന്നു പോയി.നിന്നിൽ നിന്ന് ഇതൊന്നും ഞാൻ പ്രതീക്ഷിച്ചില്ല .. ഒരിക്കലും വന്ന വഴി മറക്കരുത്..നിങ്ങൾക്ക് ആള് മാറി പോയത് ആവും എന്നൊക്കെ അയാൾ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.പക്ഷേ റേഡിയോ പോലെ സംസാരിച്ചിരുന്ന എന്നെ സഹിക്കാൻ പറ്റാതെ അയാൾ ഫോൺ കട്ട് ചെയ്തു ഇൻ്റർനെറ്റ് കോൾ വിളിച്ചു.എന്നിട്ട് അയാൾ പറഞ്ഞുഞാൻ നിങൾ ഉദ്ദേശിച്ച ആൾ അല്ല എൻ്റെ പേര് സുമേഷ് എന്ന് അല്ല സനീഷ് എന്നാണ്.നിങൾക്ക് ആള് മാറിയത് ആവും.ഞാൻ പറഞ്ഞു  നീ തമാശ കളിക്കല്ലെ,

+97xxxxxxxxxx തന്നെ അല്ലേ സുമേഷിൻ്റെ നമ്പർ ?അവൻ പറഞ്ഞു.നമ്പർ കറക്റ്റ് തന്നെ പക്ഷേ ആള് വേറെ ആണ് സനീഷ് ആണ് എന്ന് മാത്രം.ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പറമ്പിൻ്റെ മൂലക്ക് ആരും ഇല്ലാത്ത സ്ഥലത്ത് ചെന്ന് നിന്നുകൊണ്ട് പറഞ്ഞു.പന്ന xxxxxx മോനെ.കുറേ നാൾ ആയി നീ എൻ്റെ പെങ്ങളുടെ ഫോണിൽ വിളിച്ചു ശല്ല്യം ചെയ്യുന്നു.നിന്നേ ഒന്ന് വിളിച്ചു കിട്ടാൻ കുറെ നാൾ ആയി ഞാൻ നോക്കി ഇരിക്കുന്നു.xxxൻ്റെ മോനെ.അവൻ പറഞ്ഞു ഞാൻ ഒരു രസത്തിന് വിളിച്ചത് ആണ്.ഞാൻ പറഞ്ഞു രസത്തിന്,നീ നിൻ്റെ അമ്മയെയോ പെങ്ങളെയോ പൊയി വിളിക്കെടാ xxxxxxx.അവൻ്റെ ശല്ല്യം അതോടെ തീർന്നു.ഒരു കുഞ്ഞു മെസ്സേജ് പോലും പിന്നീട് അവൻ്റെ ഫോണിൽ നിന്ന് വന്നിട്ടില്ല.

കടപ്പാട്