മലയാളി യുവതിക്ക് ജീവൻ നഷ്ടപ്പെടാൻ ഉണ്ടായ സാഹചര്യം ഇ ചെറിയ അശ്രദ്ധ നിങ്ങൾ ചെയ്യാതിരിക്കാൻ എഴുതുന്നു

EDITOR

നമ്മൾ മലയാളികൾ കൂടുതലായി ജോലി അന്വേഷിച്ചു പോകുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ആണ് .മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും ആളുകളെ ഗൾഫിൽ പോകാൻ നിർബന്ധിതരാക്കുന്നു.എന്നാൽ ഭക്ഷണ രീതികളും മറ്റു അപകട കാരണങ്ങൾ കൊണ്ടും ഒരുപാട് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതും ഇപ്പോൾ പതിവായി വാർത്തകളിൽ ഇടം പിടിക്കാറുണ്ട് .ആ കാരണം കൊണ്ട് ഇത് എഴുതുന്നു.

പ്രവാസികളിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കുക ഗൾഫ് നാടുകളിൽ തണുപ്പ് കാലമാണ്. ഹീറ്റർ ഉപയോഗിക്കുന്നവർ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉണ്ടായേക്കാം.കഴിഞ്ഞ ദിവസം ഖത്തറിൽ പ്രവാസി മലയാളി യുവതി കുളിമുറിയിൽ ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ച ദാരുണ വാർത്ത എല്ലാവരും അറിഞ്ഞു കാണുമല്ലോ. മിക്കവാറും റൂമുകളിൽ 6 മാസം മുമ്പു ഹീറ്റർ ഓഫാക്കി വെച്ചത് ആവും. തണുപ്പ് തുടങ്ങുന്നതോട് കൂടി എല്ലാവരും ഹീറ്റർ ഓണാക്കും. ഓണാക്കിയ ഉടനെ ടാപ്പിലും ഷവറിലും മറ്റും ടെസ്റ്റർ വെച്ച്നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തുക.(മാസങ്ങളോളം വെള്ളമില്ലാത്ത അവസ്ഥതയിലാണെങ്കിൽഹീറ്റർ കോയിൽ ഉപ്പിനാലും മറ്റും ദ്രവിച്ചു പൊട്ടിയിട്ടുണ്ടാവും). പ്രവാസികൾ താമസിക്കുന്നത് കൂടുതലും പഴയ ബിൽഡിങ്ങുകളിൽ ആകും എന്നതിനാൽ ഓട്ടോമാറ്റിക് ബ്രേക് സ്വിച്ചുകൾ പ്രവർത്തനരഹിതമായിരിക്കും.

ഇത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. അത് കൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത് പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷ നേടാം.1.ഹീറ്റർ ഓണക്കുന്നതിന്റെ മുമ്പ് അതിലേക്കുള്ള വെള്ളം തുറന്ന് ഹീറ്റർ നിറയെ വെള്ളമുണ്ടെന്നു ഉറപ്പു വരുതുക.2. മെയിൻ ടാങ്കിൽ വെള്ളം തീരുന്ന മുറക്ക് ഹീറ്റർ ഓഫ് ചെയ്യുക.3.പിന്നീട് വെള്ളം വരുമ്പോൾ ഹീറ്റർ ഓണാക്കി പൈപ്പിൽ ഷോക്കില്ല എന്ന് ഉറപ്പു വരുത്തുക.വെള്ളം ഇല്ലാതെ ഹീറ്റർ മുമ്പ് വർക് ചെയ്തിട്ടുണ്ടാവും അന്നേരം കോയിൽ പഴുത്തു പൊട്ടിയിട്ടുണ്ടാവും ഈ അവസരത്തിൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കും.4.പുതിയ ഹീറ്റർ വാങ്ങുമ്പോൾ വില നോക്കാതെ ഗുണനിലവാരം നോക്കി വാങ്ങുക 5.ഇലക്‌ട്രീഷ്യനെയും പ്ലംബറേയും വിളിച്ചു വയറിങ്ങും പ്ലംബിങ്ങും കുറ്റമാറ്റതാണോ എന്ന് ഉറപ്പു വരുത്തുക.ഈ വിവരം കഴിയുന്നതും ഷെയർ ചെയത് എല്ലാ പ്രവാസികളിലേക്കും മറ്റുള്ളവരിലേക്കും എത്തിക്കുക. നിങ്ങളുടെ ഒരു ഷെയർ കാരണം മറ്റൊരാൾ അപകടത്തിൽ നിന്നും രക്ഷപെട്ടേക്കാം.