ഇന്നലെ അയച്ചതു മൂന്ന് ചെറുപ്പക്കാരുടെതാണ് മൂന്ന് പേരും ജീവിതം പകുതി വെച്ച് അവസാനിപ്പിച്ചു കാരണം

EDITOR

പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വളരെ അധികം ചിന്തിപ്പിക്കുന്നത് ആണ് .കഴിഞ്ഞ ദിവസം അദ്ദേഹം എഴുതിയത് ഇന്ന് നമ്മുടെ നാട്ടിൽ ചെറുപ്പക്കാരുടെ ഇടയിൽ നിൽക്കുന്നത് ആണ് പോസ്റ്റ്ന്റെ പൂർണ്ണ രൂപം ഇങ്ങനെ .വേദനയോടെ,ദുഃഖത്തോടെ എഴുതുകയാണ്, ഇന്നലെ അയച്ച മൃ  തദേഹങ്ങൾ മൂന്ന് ചെറുപ്പക്കാരുടെതാണ്.മൂന്ന് പേരും ജീവിതം പകുതി വെച്ച് അവസാനിപ്പിച്ചു വളരെ നിസ്സാര പ്രശ്നങ്ങൾ പോലും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കിയിട്ടില്ല. അവിവാഹിതർ,ഇനിയും എത്രക്കാലം ദെെവം അനുഗ്രഹിച്ച് നൽകിയ ഈ ഭൂമിയിൽ ആസ്വദിച്ച് ജീവിക്കേണ്ടവർ, വളരെ പ്രതീക്ഷയോടെ മക്കളുടെ ഭാവി ജീവിതം വീജയമായി കാണുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ, നാട്ടിൽ നിന്ന് മകൻ പോയ വിവരം അറിഞ്ഞ് വിലപിക്കുന്ന അവരുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

എം ബാംമിംഗ് സെൻ്ററിൽ നിന്ന് ആംബുലൻസിൽ മൃ  തദേഹം കയറ്റി വെച്ചപ്പോൾ എൻ്റെ കെെ കാലുകൾ ഞാൻ അറിയാതെ വിറക്കുന്നുണ്ടായിരുന്നു,കേരളം എന്ന് കേൾക്കുമ്പോൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും നമ്മളെ നോക്കി കാണുന്ന അറബികൾക്ക് പോലും ആശ്ചര്യത്തോടെ ഈ കാരൃങ്ങൾ നോക്കി കാണുന്നു.സാക്ഷരതയിൽ ഒന്നാമത് എത്തിയ നമ്മൾ സംസ്കാരത്തിൽ എത്രയോ പിറകിലാണെന്ന് തോന്നും.സംസ്കാര ശൂന്യതയാണ് സ്വയംഹത്യക്ക് പലരെയും പ്രേരിപ്പിക്കുന്നത്.എല്ലാ മത ഗ്രന്ഥങ്ങളും നമ്മളെ പഠിപ്പിച്ചത് സ്വയം ഹത്യ കൊടിയ പാപമാണെന്നാണ്.വിവരമില്ലായ്മയും ഈ കൊടിയ പാപം ചെയ്യാൻ എല്ലാപേരെരും പ്രേരിപ്പിക്കുന്നു.

ആദ്യം തന്നെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന ചിന്തകളും വിഷാദവും ഒഴിവാക്കേണ്ടതാണ്.അവിടെ നിന്നും അതിജീവിക്കാൻ പഠിക്കണം.നമ്മുടെ കണ്ണിൽ മറ്റുള്ളവരെല്ലാം സുഖമായി ജീവിതം നയിക്കുന്നു എന്ന തോന്നലാണ്.എനിക്ക് മാത്രം ഈ വിധി അല്ലെങ്കിൽ ശരിയെന്നു നിങ്ങൾ കരുതിയിരുന്നത് വെറുതെയാണെന്നു തിരിച്ചറിയുമ്പോൾ, സ്വയം നിരാശയുടെ ആഴങ്ങളിലേക്ക് നിങ്ങൾ തന്നെ വന്ന് വീഴുന്നു,നിങ്ങളുടെ വേദന നിറഞ്ഞ മനസ്സിനു മറ്റൊന്നും കാണുവാൻ കഴിയാതെയും പോകുന്നു.ഞാൻ പോയാൽ ആർക്കു നഷ്‌ടമെന്ന ചിന്തയാണ് ഏറെപ്പേരും സ്വയംഹത്ത്യിലേക്ക് നയിക്കുന്നത്.

പരിഹരിക്കുവാൻ കഴിയാത്ത ഒരു വിഷയവും മനുഷ്യരില്ല.ഒരുപക്ഷെ നിങ്ങളുടെ കണ്ണിൽ ഒരിക്കലും പരിഹരിക്കാൻ അസാധ്യമെന്നു കരുതുന്ന കാരൃങ്ങൾ മറ്റുള്ളവർക്ക് വളരെ പെട്ടെന്ന് പരിഹരിക്കുവാൻ കഴിയും.എനിക്കാരുമില്ലാ,ഞാൻ ഈ ലോകത്ത് ഒറ്റപ്പെട്ട് എന്ന തോന്നൽ മനസ്സിൽ നിന്നും പാടെ ഒഴിവാക്കുക ഈ ഭൂമിയിൽ ഒന്നും ആരുടെയും സ്വന്തമല്ല ഇവിടത്തെ അതിഥികൾ മാത്രമാണ് നമ്മളോരുത്തരും.സൽക്കാരം കഴിയുമ്പോൾ ഇവിടെ നിന്നും യാത്ര പറയേണ്ടവരാണ്.
ഓർക്കുക,ജീവിയം ഒരിക്കലെയുളളു. അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക
അഷ്റഫ് താമരശ്ശേരി