കഴിഞ്ഞ ദിവസം ഗവണ്മെന്റ് ആശുപത്രിയിൽ എനിക്ക് ഉണ്ടായ അനുഭവം ചില കാര്യങ്ങൾ അനുഭവിച്ചാലേ മനസിലാകൂ കുറിപ്പ്

EDITOR

ഗവണ്മെന്റ് ഹോസ്പിറ്റലിനെ ക്കുറിച്ചു കുറ്റം പറയുന്നവരോട് ഇന്നു എനിക്കുണ്ടായ ഒരു അനുഭവം.ഏറ്റവും മികച്ച ഒരു ഡോക്ടറെ ഇന്നു ഹരിപ്പാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണാൻ കഴിഞ്ഞു.ഡോക്ടർ അമിത്.രണ്ട് ദിവസം മുൻപ് ഒരു ഷൂട്ടിനു ഇടയിൽ പറ്റിയ കാലിലെ ഇഞ്ചുറി അടുത്ത ദിവസത്തെ ബാക്കി ഷൂട്ടിനെ ബാധിക്കാതിരിക്കാൻ കടിച്ചു പിടിച്ചു വെച്ചു,വേദന കൂടുന്നതല്ലാതെ കുറയുന്നില്ല.വാട്സാപ്പിൽ ഇട്ട സ്റ്റാറ്റസ് ചങ്ക് ഡോക്ടറായ ഷൈല ഡോക്ടർ കാണുകയും ഒരു കരുതലിന്റെ വിളി ഫോണിലേക്ക് എത്തി “വേഗം നീ ഹരിപ്പാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെല്ല് അമിത് എന്നൊരു ഡോക്ടർ ഉണ്ട് ഞാൻ വിളിച്ചു പറഞ്ഞേക്കാം.അനുജനുമായി ഹോസ്പിറ്റലിൽ ചെന്നു.ഡോക്ടറെ കാണാൻ വലിയ ക്യു.പ്രായമായവരും കുട്ടികളും.ഇത്രയും പ്രായമായ ആൾക്കാർ എന്തിനാകും ഇദ്ദേഹത്തെ കാണാൻ വരുന്നേ.

വേറെ ഡോക്ടർ മാരോന്നും വേറെ ഇല്ലേ.?എന്റെ ചിന്തകൾ കാട് കേറി.ക്യു നിന്നു അകത്തേക്ക്.ഓരോ രോഗികളെയും ചികിൽസിക്കുന്ന രീതി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.ഒരു കരുതൽ പോലെ രോഗികൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.കാലിൽ പ്ലാസ്റ്റർ ഇടുമ്പോൾ പ്രായമായ ഒരാൾ വന്നു പറഞ്ഞു.മോനെ നല്ല പരിചയമെല്ലോ? എവിടാ ജോലി?ഒരു ചിരി മാത്രം മറുപടി കൊടുത്തപ്പോൾ ആ തുടർന്നു പിന്നെ ഈ അമിത് ഡോക്ടർ ഉണ്ടെങ്കിൽ മാത്രേ ഞാൻ ഇവിടെ വരൂ എന്നെ ഒരു അച്ഛനെപോലയാ നോക്കുന്നെ.മോൻ കണ്ടോ പുറത്തു പ്രായമായ ആള്ക്കാര് നിൽക്കുന്നെ ഈ ഡോക്ടറെ കാണാനാ.?? പ്ലാസ്റ്റർ ഇട്ടു കഴിഞ്ഞു ഡോക്ടറെ കാണാൻ ചെന്നു.
ഉച്ചക്ക് 2 മണി കഴിഞ്ഞിരിക്കുന്നു.

ഞാൻ ചോദിച്ചു ഡോക്ടർ ഫുഡ്‌ കഴിച്ചോ.?ഇന്നു രാത്രി 8 മണിവരെ ഡ്യൂട്ടി ഉണ്ട് നമ്മളെ കാണാനല്ലേ അവര് വന്നിരിക്കുന്നെ,പുറത്തു ക്യു കണ്ടില്ലേ.? അത് കഴിഞ്ഞു കഴിക്കാല്ലോ..?പിന്നെ നീ യൂറിക്ക് ആസിഡ് ഒന്ന് നോക്കി റിസൾട്ട്‌ കൊണ്ട് വാ.?
റിസൾട്ട്‌ വാങ്ങി 5 മണിക്ക് ഹോസ്പിറ്റലിൽ എത്തുമ്പോഴും ക്ഷമയോടെ ഡോക്ടർ രോഗികളെ നോക്കുന്നതാണ് കണ്ടേ.ഡോക്ടർ ചിരിച്ചു കൊണ്ട് നീ 1വീക്ക്‌ റസ്റ്റ് എടുക്കു എന്നിട്ട് പോരെ.ഡോക്ടർ എന്ന പ്രതിഭാസത്തെ ഒന്നൂടെ നോക്കി ഇറങ്ങി.ശരിയാണ് ശമ്പളം അവർക്കു സർക്കാർ കൊടുക്കുന്നത് ജോലി ചെയ്യാൻ വേണ്ടിതന്നെയാണ്.പക്ഷെ കമ്മിറ്റ് മെന്റ് എന്ന് പറയുന്ന ഒന്നുണ്ടല്ലോ ജോലി സാലറിക്കു മാത്രമല്ല എന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുണ്ടല്ലോ.നിങ്ങൾ അവരോട് ദേഷ്യപ്പെടുമ്പോഴും അടിക്കാൻ ചെല്ലുമ്പോഴും ഒന്നു ചിന്തിക്കണം അവരും മനുഷ്യരാണ്.ഗവണ്മെന്റ് ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർമാരും മോശക്കാരല്ലാട്ടോ.
നന്ദിയുണ്ട് രണ്ടുപേരോടും ഒരാഴ്ച റസ്റ്റ് അത് കഴിഞ്ഞു വീണ്ടും കാണാം.

കടപ്പാട് : മുന്ന സലിം