ആദ്യ രാത്രി എങ്ങനെ ഭാര്യയ്ക്ക് വിശേഷം ആയില്ലേ തുടങ്ങിയ ചോദ്യങ്ങൾ സുഹൃത്തുക്കളോട് പോലും ചോദിക്കരുത് കാരണം

EDITOR

തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്.അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ മനസിലാക്കുക പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.കടം വാങ്ങിയ പണം അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക.അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.പണമെന്നല്ല, പേന കുട എന്തുമായിക്കോട്ടെ.ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ.? ഇതുവരെ കുട്ടികളായില്ലേ.? എന്താ ഒരു വീട് വാങ്ങാത്തത്.? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക

എപ്പോഴും നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി അത് ആൺ പെൺ ആയിക്കോട്ടെ ജൂനിയർ സീനിയർ ആയിക്കോട്ടെ നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ,തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുകപലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം അത് മാനിക്കുക ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും.ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

എപ്പോഴും സഹായത്തിനു നന്ദി പറയുക പുകഴ്ത്തുന്നത് പബ്ലിക് ആകാം ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം. ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക അതിനു പല കാരണങ്ങളുണ്ടാകാം.ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി. ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്.കാരണം നമുക്കറിയില്ല എന്താണ് next എന്ന്.സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല ഒരാൾ ആവശ്യപ്പെടാതെ അയാളെ ഉപദേശിക്കരുത്.മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുക അയാൾ സഹായം അഭ്യർത്ഥിക്കും വരെ.ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക.എപ്പോഴും നല്ലത് eye കോൺടാക്റ്റോട് കൂടിയുള്ളതാണ്. നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും.

കടപ്പാട്