വീഡിയോ കാൾ വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞപ്പോഴും ഒരേയൊരു തവണ നേരിട്ട് കാണാൻ എന്ന് പറഞ്ഞതും ഞാൻ കുറിപ്പ്

EDITOR

വെറുതെ തമാശയ്ക്ക് തുടങ്ങുന്ന ചില സോഷ്യൽ മീഡിയ ബന്ധങ്ങൾ പല ജീവിത പ്രശ്നങ്ങളിലേക്കും ജീവിതം നശിക്കാൻ വരെ കാരണം ആകുന്നുണ്ട് .സ്ത്രീകളും പുരുഷന്മാരും ഒരു പോലെ പല ചതിക്കുഴികളും വീഴുന്ന വാർത്തയും നാം ദിവസവും കാണുന്നുണ്ട് .നമ്മുടെ സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ വേണം എന്ന് അതിലെ ചതിക്കുഴികളിൽ വീഴാതിരിക്കാനും നാം ശ്രദ്ധിക്കണം ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു.

ഫേക്ക് പ്രണയങ്ങളുടേ നേര്‍ക്കാഴ്ച്ച ഇതാണ് സോഷൃല്‍ മീഡീയാ
എന്തിനും അവകാശമുളളമീഡിയാ.? സുന്ദരിയായ ഒരു കുട്ടിയുടെ ഫോട്ടോയുള്ള Profile കണ്ടപ്പോൾ Request അയച്ചത് ഞാനായിരുന്നു അവൾ Accept ചെയ്തു,ഇൻബോക്സിൽ ചാറ്റ് ചെയ്യാൻ താല്പര്യം ഇല്ലെന്നു പറഞ്ഞപ്പോൾ അതിനെന്താ കുഴപ്പം? വല്ലപ്പോഴും മാത്രമല്ലെ എന്ന് പറഞ്ഞുകൊണ്ട് അവളെ ചാറ്റിൽ കൊണ്ടുവന്നത് ഞാൻ ആയിരുന്നു .ഫോട്ടോ ചോദിച്ചപ്പോൾ തരില്ല എന്ന് പറഞ്ഞ അവളോട് ചാറ്റ് ചെയ്യുന്ന ആളെ ഒന്ന് കാണാനുള്ള ആകാംക്ഷ കൊണ്ടാണെന്നും ഒരു ഫോട്ടോ തന്നെന്ന് കരുതി എന്താ കുഴപ്പം എന്നും ചോദിച്ചോണ്ട് ഫോട്ടോ അയച്ചു തരുവോളം അവൾക്ക് ധൈര്യം കൊടുത്തതും ഞാൻ ആയിരുന്നു.

പിന്നീട് വാട്സെപ്പ് നമ്പർ ചോദിച്ചപ്പോൾ ഇല്ല വാട്സാപ്പിൽ ആഡ് ചെയ്യില്ല അതിലെന്റെ റിലേറ്റീവ്സ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോഴും ഫേസ്‌ബുക്കിൽ ചില നേരത്തു സ്പീഡ് കിട്ടുന്നില്ല എന്നും എന്നെ വിശ്വാസമുണ്ടെങ്കിൽ ആഡ് ചെയ്യൂ എന്ന് പറഞ്ഞോണ്ട് അവളെ വാട്സാപ്പിലെക്ക് കൊണ്ടുവന്നതും ഞാൻ ആയിരുന്നു .ഫോണിൽ സംസാരിക്കേണ്ട ആവശ്യം ഇല്ലല്ലോ നമ്മൾ ചാറ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ പ്ലീസ് ഒരു തവണ എങ്കിലും എന്നോട് ഒന്ന് സംസാരിക്ക് എന്ന എന്റെ അപേക്ഷയിൽ നിന്ന് മേസെജ് അയക്കലിൽ നിന്നും മാറി സ്ഥിരം വിളിയിലേക്ക് എത്തിച്ചതും ഞാൻ ആയിരുന്നു.

വേണ്ട വീഡിയോ കാൾ ചെയ്യണ്ട എന്ന് അവൾ തറപ്പിച്ചു പറഞ്ഞപ്പോഴും ഒരേയൊരു തവണ ഒന്ന് നേരിട്ട് കാണാനുള്ള മോഹം കൊണ്ടല്ലേ എന്ന എന്റെ ആവശ്യത്തിന് മുന്നിൽ മനസ്സില്ലാ മനസ്സോടെ അവളെ കൊണ്ട് സമ്മതിപ്പിച്ചതും ഞാൻ ആയിരുന്നു മോശം ഫോട്ടോ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു പോയ അവളെ കൊണ്ട് അങ്ങിനെയുള്ള ഫോട്ടോ അയപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതിലും വിജയം എന്റെ പക്ഷത്തായിരുന്നു വീഡിയോ കാളിൽ ശരീരം കാണിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞവളെ കൊണ്ട് കുറേ ദിവസങ്ങൾ കൊണ്ടാണെങ്കിലും സമ്മതിപ്പിച്ചതും എന്റെ വിജയമായിരുന്നു.

പിന്നീട് ഒരുതവണ വീട്ടിലെക്ക് വരട്ടെ എന്നുള്ള ചോദ്യത്തിന് വേണ്ട ഇവിടെ എല്ലാരും ഉള്ളതാ എന്റെ നിർബദ്ധത്തിനു വഴങ്ങി വീട്ടിൽ ആരും ഇല്ലാത്ത ദിവസം വിളിച്ചത് അവളായിരുന്നു അവസാനം.കാണേണ്ടതും .കിട്ടേണ്ടതും എല്ലാം കഴിഞ്ഞപ്പോൾ ഡാ നീ ഇപ്പോൾ എന്നെ ഫോണിൽ വിളിക്കുന്നില്ല.ചാറ്റ് ചെയ്യാൻ പോലും വരുന്നില്ലല്ലോ എന്ന അവളുടെ പരിഭവത്തിന് ഇല്ലാത്ത തിരക്കിൻറെ പേരിൽ ഞാൻ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു അവളോട് പറയാൻ പറ്റില്ലല്ലോ ഞാൻ അടുത്ത ഇരയെ തേടി കൊണ്ടിരിക്കുകയാണ് എന്ന് എന്നിട്ടും അവൾ മറ്റോരു ഇരയായ് കാത്തിരിക്കുന്നു .ഇത് വെറും കഥയല്ല.

കുറേ പേരുടെ വിദ്യാർത്ഥികളുടെ യുവാക്കളുടെ യുവതികളുടെ വീട്ടമ്മമാരുടെ വെള്ളയിൽ കറുത്ത മഷികൊണ്ട് എഴുതിയ യഥാർത്ഥ Net Work ജീവിതങ്ങൾ മാറണം ഇല്ലങ്കിൽ നമ്മൾ നാളേ നാടും കുടുംബവും വിട്ട് മാറേണ്ടി വരും ഇല്ലങ്കിൽ നമ്മൾ നാളേ അവരെ നാടും കുടുംബവും വിട്ട് മാറ്റേണ്ടി വരും
നമ്മൾ ഓരോരുത്തരും.
കടപ്പാട്.