രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു

EDITOR

രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി.ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു . അന്വേഷിച്ചിട്ട് ആർക്കും ഹോർമോണിന്റെ പേരറിയില്ല . അവർ ആ ഹോർമോൺ കുറിപ്പ് എഴുതി കിട്ടാൻ വെറ്റെറിനറി ഡോക്ടർ, Dr Maria Liza Mathew വിനെ സമീപിച്ചു.ഡോക്ടറെ, ഇറച്ചിക്കോഴികൾക്ക് കുത്തിവെക്കുന്ന ഹോർമോൺ കുറിച്ചു തരാമോ?
Dr Maria -അങ്ങനെയൊരു ഹോർമോൺ ഇല്ല”അങ്ങനെ ഒരു ഹോർമോൺ ഇല്ലേ Dr Maria ഞാൻ പോൾട്രി സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ഒരു വെറ്റിനറി ഡോക്ടർ ആണ്. എന്റെ ഇത്രയും കാലത്തെ സർവീസിനിടയിൽ ഒരു ഫാമിലും ഏതെങ്കിലും ഹോർമോൺ ഉപയോഗിക്കുന്നതായിട്ട് എനിക്കറിയില്ല.”

ഇങ്ങനെ ഒരു ഉത്തരം കേട്ടാൽ ഒരു ശരാശരി മലയാളി അത്ഭുതപ്പെടും ഉറപ്പാണ്. കാരണം അത്രയും ആഴത്തിൽ പതിഞ്ഞ പൊതുബോധമാണ്, ഇറച്ചി കോഴികളിൽ ഹോർമോൺ ഉപയോഗിക്കുന്നുണ്ട് എന്നത്.ഇനി, ‘ഇറച്ചി കോഴി മാഫിയ’ ബന്ധമുള്ള ഡോക്ടർമാർ കളവു പറയുകയാണെന്ന് കരുതുക. സ്വന്തം യുക്തി ഉപയോഗിച്ച് ഒന്നു ചിന്തിച്ചു നോക്കിയേ. ഭീമമായ ചെലവ് വരുന്ന ഹോർമോൺ ഇഞ്ചക്ഷനുകൾ കോഴികൾക്ക് കുത്തി വെക്കേണ്ടി വന്നാൽ ഒരു കോഴിക്ക് ഇപ്പോഴുള്ളതിന്റെ പത്തും നൂറും ഇരട്ടി വിലവരും.ഇത്രയും വിലകൂടിയ കോഴിയെ ചില്ലുകൂട്ടിൽ പ്രദർശിപ്പിക്കാമെന്നല്ലാതെ ആരും വാങ്ങിക്കില്ല.ഹോർമോൺ കുത്തിവെച്ച ചിക്കൻകഴിക്കുന്ന കാരണമാണ് കുട്ടികൾക്ക് അമിത ലൈംഗിക വളർച്ച ഉണ്ടാകുന്നതെന്ന ധാരണയും വ്യാപകമാണ്.

കോഴിയുടെ വളർച്ചയാണ് ഉദ്ദേശമെങ്കിൽ ആവശ്യം, വളർച്ചാ ഹോർമോണുകൾ ആണ്.അവ പ്രോട്ടീനുകളാണ്. എന്നുവച്ചാൽ ഏത് പ്രോട്ടീനും വയറിനകത്ത് എത്തിയാൽ വിഘടിച്ച് അമിനോ ആസിഡുകളായി മാറും.പിന്നെ അത് ഹോർമോൺ അല്ല.Growth ഹോർമോണുകൾ ഹോർമോണുകൾ ആയി തന്നെ പ്രവർത്തിക്കണമെങ്കിൽ നേരിട്ട് ശരീരത്തിലേക്ക് കുത്തിവെക്കേണ്ടി വരും. അതായത് ഇറച്ചിക്കോഴി-ഹോർമോൺ തിയറി വിശ്വസിക്കുന്നവർ മറക്കുന്നത്,ഈ അടിസ്ഥാന ശാസ്ത്ര തത്വങ്ങളാണ്.

-dr jithesh