കുഞ്ഞിന് ചെറിയ പനി ഡോക്ടർ ടെസ്റ്റ് ചെയ്യാൻ എഴുതി ബില്ല് കണ്ടു കണ്ണ് തള്ളി 4300 രൂപ ശേഷം ഞാൻ ചെയ്തത് കുറിപ്പ്

EDITOR

നമ്മുടെ പ്രൈവറ്റ് ആസ്പത്രി കളിലെ ഒരു കാര്യം ഇവൾക്ക് പനി ജലദോഷം ആയിട്ട് 4ദിവസത്തോളം ആയി.കഴിഞ്ഞ ദിവസം ആലുവയിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വൈകീട്ട് കൊണ്ടുപോയി കുട്ടികളുടെ ഡോക്ട്ടർ നെ കാണിച്ചു. ഉടനെ അവളുടെ ബ്ലഡ്‌ ടെസ്റ്റ് ചെയ്തു കുറെ കാര്യങ്ങൾ നോക്കി ബില്ല് 800 രൂപ.5ദിവസം അവിടെ കിടത്താൻ പറഞ്ഞു. ആദ്യ ബില്ല് കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു വേണ്ട അഡ്മിറ്റ് ചെയ്യുന്നില്ല ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയിക്കൊള്ളാം എന്ന് പറഞ്ഞു അവിടന്ന് പോന്നു. ആലുവ ഗവണ്മെന്റ് ഹോപിറ്റലിൽ ചെന്നപ്പോൾ അവിടെ ഇപ്പോൾ കോവിഡ് രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു അവിടന്ന് പോന്നു. രാത്രി ആയി അപ്പോൾ നേരെ കാഞ്ഞൂർ ഹോസ്പിറ്റലിൽ ചെന്നു. ഡ്യൂട്ടി ഡോക്ട്ടറെ കണ്ടു ഈ റിസൽട്ട് എല്ലാം കാണിച്ചു അവരും പറഞ്ഞു അവിടെ 5 ദിവസം കിടത്തേണ്ടി വരും എന്ന്.

ഞാൻ രാവിലെ വരാം എന്നും പറഞ്ഞു അവിടന്ന് പോന്നു.വീണ്ടും ഇന്നലെ രാവിലെ കാഞ്ഞൂർ ആസ്പത്രി യിൽ ചെന്നു കുട്ടികളുടെ ഡോക്റ്ററെ കണ്ടു. അവരും പറഞ്ഞു അവിടെ 5ദിവസം കിടത്തണം എന്നു. അവിടെ അഡ്മിറ്റ് ചെയ്തു. മോൾക്ക് അപ്പോൾ പനി ഒന്നും ഇല്ല. ജലദോഷം ഉണ്ട്. അങ്ങിനെ റൂമിൽ കിടത്തി. വാർഡ്‌ ചോദിച്ചപ്പോൾ ഇപ്പോൾ ഇല്ല കോവിഡ് കാരണം. കുട്ടിയുടെ കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു അത് ചെയ്തു. അത് നെഗറ്റീവ് ആണ്. അങ്ങിനെ ഉച്ചയ്ക്ക് ഒരു 2മണി ആയപ്പോൾ ഒരു സിസ്റ്റർ വന്നു ഒരു സ്ലിപ്പ് തന്നു കൗണ്ടറിൽ കാണിക്കാൻ പറഞ്ഞു. അതുകൊണ്ട് അവിടെ ചെന്നു. അവർ ഒരു 10മിനിട്ട് കഴിഞ്ഞു ഒരു ബില്ല് തന്നു 4300rs ഇപ്പോൾ അടക്കാൻ പറഞ്ഞു.

ഞാൻ അവരോടു ചോദിച്ചു എന്തിനാ ഒരു ചുമക്ക് ഇത്രയും ടെസ്റ്റ്‌ ഇത്രയും പൈസ അവർ പറഞ്ഞു ഞങ്ങൾക്ക് അറിയില്ല ഡോക്ട്ടർ എഴുതി ഇരിക്കുന്നു അത് ചെയ്യണം എന്ന്. ഞാൻ ചോദിച്ചു 2വയസ്സുള്ള കുട്ടിക്ക് ഇന്നലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെയ്ത ടെസ്റ്റ് കൾ എല്ലാം ഇത് തന്നെ അല്ലെ ഇനിയും അതൊക്കെ ചെയ്യണോ എക്സ്റെ എടുക്കണോ എന്ന്. ഞാൻ ഉടനെ പറഞ്ഞു ഞാൻ പോകുകയാണ് വേറെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇത്രയും പൈസ അടച്ചുള്ള ചികിത്സ തൽക്കാലം വേണ്ട എന്ന്. അവർ ok പറഞ്ഞു. ഡോക്റ്ററിനെ വിളിച്ചു പറഞ്ഞു. പൊയ്ക്കോളാൻ പറഞ്ഞു. കോവിഡ് ടെസ്റ്റ് പൈസ മാത്രം ഞാൻ അടച്ചു അവിടന്ന് പോന്നു. വൈകുന്നേരം കൈപ്രയിൽ വച്ചു സഖാവ് ഷെഫീഖിനെ കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു രാവിലെ പെരുമ്പാവൂർ താലൂക്ക് ഹോസ്പിറ്റലിൽ പോയി കുട്ടികളുടെ ഡോക്ടർ നെ കാണിക്കാൻ.

അങ്ങിനെ ഇന്ന് രാവിലെ ഒരു ഓട്ടോ റിക്ഷ വിളിച്ചു അവിടെ പോയി ഡോക്ടർ നെ കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞു റിസൾട്ടും കാണിച്ചു കൊടുത്തു. അപ്പോൾ ഒരു ബ്ലഡ്‌ ടെസ്റ്റ് കൂടി ചെയ്യണം എന്ന് പറഞ്ഞു അപ്പോൾ തന്നെ ബ്ലഡ്‌ മോളുടെ എടുത്തു. ഒരുമണിക്കൂർ കഴിഞ്ഞു റിസൽട്ട് കിട്ടി. ഡോക്റ്ററിനെ കാണിച്ചു. ഡോക്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു കിടത്തേണ്ട ആവശ്യം ഇല്ല തൽക്കാലം ഒരാഴ്ചക്ക് ഉള്ള മരുന്ന് തരാം അത് കഴിക്കുക. ഒരാഴ്ച കഴിഞ്ഞു വിവരം എന്തങ്കിലും ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന്. മരുന്നുകൾ എല്ലാം അവിടന്ന് കിട്ടി. അങ്ങിനെ അവിടന്ന് പോന്നു വീട്ടിൽ എത്തി നമ്മൾ ഒക്കെ സർക്കാർ ആശുപത്രിയിൽ പോകാൻ ഒരു നാണവും വിചാരിക്കേണ്ട. അനുഭവം ആണ് ഗുരു. അതുകൊണ്ട് മാത്രം ഇതൊന്നു എഴുതി പോസ്റ്റ് ചെയ്യുന്നു.

കടപ്പാട് :നജീബ്