എല്ലാവരും നിൽക്കെ 14 കോൽ ആഴമുള്ള കിണറ്റിൽ യുവതി ചാടി ശേഷം രക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത ധീരത കുറിപ്പ്

EDITOR

പോലിസ് ഉദ്യോഗസ്ഥർ നമുക്ക് വേണ്ടി ജോലി ചെയ്യുന്നത് വളരെ ആത്മാർത്ഥതയോടെ ആണ് . 90 % പോലീസ് ഉദ്യോഗസ്ഥരും ഇ മഹാമാരി കാലത്തും രാപ്പകൽ കഷ്ടപെട്ട്‌ന്നവർ ആണ് .തീർച്ചയായും അവരുടെ സേവനത്തിനു നന്ദി പറഞ്ഞാൽ മതിയാകില്ല അത് പോലെ ഒരു സംഭവം ആണ് ഇവിടെ പറയുന്നത് ഇ ഫോട്ടോയിൽ കാണുന്ന ഇ ധീരൻ പോലീസ് ഓഫിസർ സുഭാഷ് ആണ്.ഇദ്ദേഹത്തിന്റെ ധീരതയിൽ യുവതിക്ക് പുനർജ്ജന്മം ലഭിച്ചു.

സംഭവം ഇങ്ങനെ അയൽക്കാർ തമ്മിൽ ഉള്ള തകർക്കത്തിന് പരാതി കിട്ടിയത് അനുസരിച്ചു പരിഹാരത്തിന് ആണ് കേളകം പോലീസ് ഉദ്യോഗസ്ഥർ എത്തിയത് .കേളകം പൊയ്യമല എന്ന സ്ഥലത്തു ആണ് അയൽക്കാർ തമ്മിൽ തർക്കം നടന്നത്. കാര്യങ്ങൾ ഇരു കൂട്ടരെയും പറഞ്ഞു മനസിലാക്കി തർക്കം രമ്യമായി പരിഹരിച്ചു പോലീസ് സംഘം മടങ്ങാൻ തുടങ്ങുമ്പോൾ ആണ് ഒരു യുവതിൽ എല്ലാവരും നോക്കി നിൽക്കെ കിണറ്റിലേക്ക് എടുത്തു ചാടിയത് 14 കോലോളം ആഴമുള്ള 8 കോലോളം വെള്ളം ഉള്ള കിണറ്റിലേക്ക് ആണ് യുവതി ചാടിയത്.

എല്ലാവരും പകച്ചു നിൽക്കുന്ന സമയത്തു ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുബാഷ് കിണറ്റിലേക്ക് എടുത്തു ചാടി യുവതിയെ സാഹസികമായി കരയ്ക്ക് എത്തിച്ചു കൃത്യമ ശ്വാസം നൽകി പ്രാണൻ രക്ഷിക്കുകയും ശേഷം ആശുപതിയിൽ എത്തിച്ചു യുവതിയെ രക്ഷിച്ചു.യുവതി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായി ആണ് വിവരം.ഒരു വശത്തു ചില പോലീസ് ഉദ്യോഗസ്ഥർ എങ്കിലും പോലീസ് സേനയ്ക്ക് മോശം ഇമേജ് വരുത്തുമ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ ജീവൻ പോലും വക വെയ്ക്കാതെ സഹജീവികൾക്ക് വേണ്ടി ജീവൻ പോലും കളയാൻ മടിയില്ലാത്ത സുഭാഷിനെ പോലെ ഉള്ള പോലീസ് ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യണം.

സുഭാഷിനെ പോലെ ഉള്ള നിരവധി ധീരരായ പോലീസ് ഉദ്യോഗസ്ഥർ ഉള്ള നാട്ടിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കേളകം പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്.