ഹിന്ദി കോടീശ്വരൻ പ്രോഗ്രാമിൽ അച്ഛനെയും അമ്മയെയും കുറിച്ച് അമിതാബ് ചോദിച്ചപ്പോ ശ്രീജേഷ് പറഞ്ഞത് കണ്ണ് നിറഞ്ഞു അമിതാബ്

EDITOR

ഹിന്ദിയിലെ കോന്‍ ബനേഗാ ക്രോർപതി പ്രോഗ്രാമിൽ ഇ ആഴ്ചയിലെ കണ്ടെസ്റ്റന്റ് ആയി വന്നത് ഒളിംപിക്സിൽ സ്വർണ്ണമെഡൽ നേട്ടം കൈവരിച്ച നീരജ് ചോപ്രയും മലയാളികളുടെ പ്രിയങ്കരനായ ഹോക്കി താരം ശ്രീജേഷുമാണ് .ഇവരും വളരെ മികച്ച രീതിയിൽ മത്സരിച്ചു വലിയ ഒരു വിജയം നേടുകയും ചെയ്തു .ആരുടെയും മനസ്സലിയിക്കുന്ന ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നു വലിയ ഒരു വിജയം കരസ്ഥമാക്കിയ ഇരുവർക്കും ആശംസകളും നേരുന്നു.പ്രോഗ്രാമിനിടയിലെ അമിതാഭിന്റെ ചോദ്യങ്ങളും ശ്രീജേഷിന്റെ ഉത്തരങ്ങളും കേട്ട് പ്രേക്ഷകരുടെ തന്നെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

അമിതാബ് ന്റെ ചോദ്യത്തിന് ശ്രീജേഷ് പറയുന്നു അച്ഛൻ കർഷകൻ ആയിരുന്നു വളരെ പാവപ്പെട്ട സാധാരണ കുടുംബം വളരെ തുച്ഛമായ വരുമാനം ലഭിക്കുന്ന അച്ഛൻ വളരെ അധികം കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത് ബാല്യം മുഴുവൻ കഷ്ടപ്പാടുകളും സങ്കടങ്ങളും മാത്രം ആയിരുന്നു മിച്ചം.കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്ന ഞാൻ ഒരു സ്പോർസ് സ്കൂളിൽ അഡ്മിഷൻ എടുത്തപ്പോൾ അച്ഛൻ ചോദിച്ചു എന്റെ കഷ്ടപ്പാടുകൾ നിനക്ക് വരാതിരിക്കാൻ ഒരു സർക്കാർ ജോലി ഇവിടെ പഠിച്ചാൽ കിട്ടുമോ ? ഞാൻ അച്ഛനോട് പറഞ്ഞത് അച്ഛാ ഒരു മൂന്നു വര്ഷം സമയം തരണം പരാജയപ്പെട്ടാൽ ഞാൻ മറ്റു വഴികൾ നോക്കാം.

സ്കൂളിൽ പഠനം ആരംഭിച്ചു ഹോക്കിയിൽ ഗോൾ കീപ്പറായി പരീശീലനം തുടങ്ങിയപ്പോൾ മനസിലായി വില കൂടിയ പ്രത്യേക ഡ്രെസ്സും പാടും എല്ലാം ഇതിനു ആവശ്യം എന്ന് .മനസ്സില്ല മനസ്സോടു ഞാൻ അത് അച്ഛനോട് പറഞ്ഞപ്പോൾ എവിടുന്നു എന്ന് അറിയില്ല മുഴുവൻ അതിനു ആവശ്യമായ പണവും അച്ഛൻ എത്തിച്ചു മണിയോഡറായി.അവധി സമയത്തു വീട്ടിൽ തിരിച്ചു വന്ന സമയത്തു ആണ് അച്ഛൻ ആ പണം എങ്ങനെ അയച്ചു എന്ന് മനസിലായത് . ആകെ ഉള്ള വരുമാന മാർഗ്ഗം ആയ ഞങ്ങളുടെ കറവ പശുവിനെ വിറ്റു ആയിരുന്നു അച്ഛൻ എന്റെ ഭാവിക്കായി പണം അയച്ചത് .അത് കേട്ടപ്പോൾ വിഷമം നിയന്ത്രിക്കാനായില്ല വീട്ടിലെ പട്ടിണി അറിയിക്കാതെ അച്ഛൻ പഠിപ്പിച്ചത് വലിയ ഒരു പ്രതീക്ഷ ആണ് .അച്ഛനും അമ്മയും കഷ്ടപ്പെട്ടതിനു ഉള്ള പ്രതിഫലം ആണ് ഇ വിജയമെല്ലാം ശ്രീജേഷ് പറയുന്നു.

പ്രോഗ്രാമിൽ ശ്രീജേഷും നീരജ് ചോപ്രയും ചേർന്ന് നേടിയ 25 ലക്ഷം രൂപയിൽ ശ്രീജേഷിന്റെ ഭാഗം കേരളത്തിലെ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസുകൾക്ക് പഠന സാമഗ്രികൾ വാങ്ങാൻ സംഭാവന നൽകും എന്നും അറിയിച്ചു.