എന്റെ കടയിലെ പ്ലൈവുഡ് വാങ്ങാൻ വിളിച്ചു ശേഷം ഞാൻ പോലും അറിയാതെ എന്റെ അക്കൗണ്ട് കാശു പറ്റിക്കാൻ നോക്കിയ വിചിത്ര രീതി

EDITOR

ഇന്നലെ വൈകുന്നേരം ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ,
പ്ലൈവുഡ് കമ്പനി അല്ലേ ഞാൻ രണ്ദീപ് സിങ് കണ്ണൂർ മിലിട്ടറി ക്യാംപിൽ നിന്നാണ് ഞങ്ങൾക്ക് മെയിന്റനൻസ് വർക്കിനായി 30 ഷീറ്റ് പ്ലൈവുഡ് വേണം 11 മണിക്ക് ഡെലിവറി ചെയ്തു തരണം ഞാൻ പെട്ടെന്ന് അവരോട് ഡീറ്റെയിൽസ് ചോദിച്ചു അവർ വാട്‌സ്ആപ്പ് നമ്പറിൽ ഒരു ഐഡി കാർഡ് അയച്ചു തന്നു.നോക്കിയപ്പോൾ ഒറ്റ നോട്ടത്തിൽ കുഴപ്പം ഒന്നും കണ്ടില്ല.അതിന്റെ കൂടെ ഡെലിവറി ചെയ്യേണ്ട ലൊക്കേഷൻ കൂടെ അയച്ചു തന്നു. റേറ്റ് ഒക്കെ പറഞ്ഞു ഉറപ്പിച്ച ശേഷം ഞാൻ പറഞ്ഞു എത്തിച്ചു തരാം എന്ന്.കച്ചവടം ഇങ്ങനെ ഒക്കെ കൂടെ തന്നെ ആണ് ചെയ്യുന്നത് എന്നുള്ളതിനാൽ എനിക്ക് സംശയം ഒന്നും തോന്നിയില്ല. നമ്മുടെ സ്റ്റോക്കിസ്റ്റ് നെ വിളിച്ചു ഓർഡർ ഒക്കെ കണ്ഫോം ആക്കി വെച്ചു. രാവിലെ തന്നെ വണ്ടിയിൽ പ്ലൈവുഡ് കയറ്റി കണ്ണൂർ മിലിട്ടറി കാന്റീൻ വരെ കമ്പനി വണ്ടിയിൽ സാധനം കൊണ്ടു പോയി.

അവിടെ എത്തിയിട്ടും വിളിച്ചിട്ട് ഫോണ് എടുക്കാതെ ആയി 11 മണി പറഞ്ഞതു കൊണ്ട് ഒരൽപ്പം താമസിച്ചു പോയതിനാൽ ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ ഡ്രൈവർ ഇക്കാനോട് കാത്തിരിക്കാൻ പറഞ്ഞു. ഒരുപാട് തവണ വിളിച്ചപ്പോളും ബിസി ആയിരുന്നു.പിന്നീട് അവർ ഒരു മണിയോടെ തിരികെ വിളിച്ചു
ഞങ്ങൾ കുറച്ചു തിരക്കിൽ ആയിപ്പോയി ഞാൻ വണ്ടി കൂട്ടി വരാൻ ഒരു പയ്യനെ വിടാ അപ്പോഴേക്കും ഗേറ്റ് പാസ്സ് റെഡി ആക്കണം അതിന് പേയ്‌മെന്റ് ഞങ്ങൾ ഗൂഗിൾ പേ വഴി അയക്കും പൈസ തന്നാൽ മാത്രമേ ഗേറ്റ് പാസ് ആവുകയുള്ളൂ എന്നു പറഞ്ഞു എന്റെ ഗൂഗിൾ പേ നമ്പർ വാങ്ങി അപ്പോൾ തന്നെ എനിക്ക് ഒരു ചെറിയ സംശയം വന്നു. കാരണം ഞാൻ നേരത്തെ മിലിട്ടറി കാന്റീനിലേക്കുള്ള സാധനങ്ങൾ കൊണ്ടു പോയിട്ടുണ്ട്.അന്ന് അവിടെ ഗേറ്റിൽ ഉള്ള കവൽക്കാരനോട് കാര്യം പറഞ്ഞിട്ട് അയാൾ ഞങ്ങളുടെ ഐഡി ചെക്ക് ചെയ്തിട്ട് അകത്ത് ഇൻഫോർമേഷൻ കൊടുക്കുകയും ബന്ധപ്പെട്ട ഗേറ്റ് പാസ് ലഭിക്കുകയും ആയിരുന്നു.

എന്നിട്ടും ഞാൻ അവർ പറഞ്ഞത് പോലെ ഗൂഗിൾ പേ ഓപ്പണ് ആക്കി, അവർ എനിക്ക് വാട്സ്ആപ് വഴി ഒരു QR കോഡ് അയച്ചു തന്നു അതിൽ ഒരു രൂപ ടെസ്റ്റ് ആണ് എന്ന് പറഞ്ഞിട്ട് ആണ് തന്നത് ഞാൻ അത് സ്കാൻ ചെയ്തു വേറെ ഫോണിലേക്ക് അയച്ചിട്ടാണ് സ്കാൻ ചെയ്തത്. അവർ പൈസ അകൗണ്ടിൽ വരും എന്ന് പറഞ്ഞു എങ്കിലും ഒരു രൂപ അകൗണ്ടിൽ നിന്നു പോയതായിട്ടാണ് കണ്ടത്.അവർ ഒന്നുകൂടി ചെയ്യാൻ പറഞ്ഞിട്ട് ഒന്നു കൂടെ ചെയ്തു, ഒരു രൂപ അല്ലെ, വീണ്ടും പൈസ പോയി കഷ്ടകാലം കൊണ്ട് അന്നേരം sbi യുടെ സെർവർ ഡൗണ് ആയിരുന്നു. അതുകൊണ്ടാവണം എനിക്ക് ബാലൻസ് നോക്കാൻ കഴിഞ്ഞില്ല, പിന്നീട് പക്ഷെ ബാലൻസ് നോക്കിയപ്പോൾ രണ്ട് രൂപ അകൗണ്ടിൽ വന്നതായിട്ട് കണ്ടു.നോർമൽ ഒരാൾക്ക് വിശ്വസിക്കാൻ ഇത്രയും മതിയായിരുന്നു. പക്ഷെ എന്റെ ഭാഗ്യത്തിന് ഞാൻ ഒന്ന് sbi yono ആപ്പിൽ കയറി സ്റേറ്മെന്റ് നോക്കി അപ്പോൾ വേറെ ഒരു അകൗണ്ടിൽ നിന്നും എനിക്ക് രണ്ട് രൂപ ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നു, നോക്കാൻ കാരണം ഇവരുടെ സംസാര രീതി എന്നിൽ ചില സംശയങ്ങൾ ഉണ്ടാക്കിയിരുന്നു.

കൂടാതെ ഈ QR കോഡുകൾ വന്ന ഒരു വാട്‌സ്ആപ്പ് നമ്പറിന്റെ DP ആയിട്ട് നൽകിയിരുന്നത് ഇന്ത്യൻ ആർമി ഓഫീസ് അകൗണ്ട് എന്നാണ്.അതിൽ ഒരു അമേച്വർ ഫീൽ കൂടി ഉണ്ടായത് കൊണ്ടുതന്നെ സംശയം ഇരട്ടിച്ചു, എന്നിട്ട് ഞാൻ എന്റെ അകൗണ്ടിൽ ഉള്ള പൈസ മുഴുവനും സുഹൃത്തിന്റെ അകൗണ്ടിലേക്ക് പെട്ടന്ന് തന്നെ മാറ്റി.എന്നിട്ട് അവർ പറയുന്ന കോഡ് സ്കാൻ ചെയ്തു, ആദ്യം ഒരു 19999 രൂപക്കും പിന്നീട് 2999 രൂപക്കും കോഡുകൾ വന്നു. പൈസ കാലി ആക്കിയ അകൗണ്ടിൽ നിന്നും എങ്ങനെ പൈസ പോകാൻ ആണ് അവർ ചോദിക്കുന്നത് പൈസ ക്രെഡിറ്റ് ആയോ എന്നായിരുന്നു.ഫണ്ട് ഇല്ലാത്തതിനാൽ പോകുന്നില്ല എന്നാണ് പറയുന്നത് എന്ന് അവരോട് പറഞ്ഞപ്പോൾ അവർ പറയുന്നു പതിനൊന്നായിരം രൂപ അകൗണ്ടിൽ വേണം എന്നാലേ നിങ്ങൾക്ക് ഞങ്ങൾ അയക്കുന്ന പൈസ ക്രെഡിറ്റ് ആവുകയുള്ളൂ എന്നു പറഞ്ഞു.അപ്പോൾ തന്നെ ഇത് തട്ടിപ്പാണ് എന്ന് മനസ്സിലാക്കിയ ഞാൻ അറിയാവുന്ന ഹിന്ദി തെറികൾ മുഴുവനും അവരെ വിളിച്ച് പറയാൻ തുടങ്ങുമ്പോഴേക്കും അവർ ഫോൺ കട്ട് ചെയ്തു.

പിന്നീട് പല നമ്പറുകളിൽ നിന്നായി വിളിച്ചപ്പോൾ ഒന്നും ഫോൺ എടുത്തില്ല അങ്ങനെ ഞാൻ വാട്സ്ആപ് നോക്കിയപ്പോൾ അതിനാകാത്തു നിന്നും അവർ അയച്ച QR കോഡുകൾ ഒക്കെ ഡിലീറ്റ് ചെയ്തിരിക്കുന്നു. പക്ഷെ അത് ഞാൻ വേറെ ഫോണിൽ അയച്ചിരുന്നത് കൊണ്ട് അത് കയ്യിൽ ഉണ്ട്.പിന്നീടാണ് ഇതേ തരം തട്ടിപ്പുകൾ പല സ്ഥലങ്ങളിലും നടന്നതായി അറിയിപ്പ് ലഭിച്ചത്. സൈബർ സെല്ലിൽ ഉള്ള ചങ്ങാതി യെ വിളിച്ചപ്പോൾ ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ട് എന്നും കണ്ണൂർ റൂറൽ സൈബർ സെല്ലിൽ വിളിച്ചു അറിയിക്കാനും പറഞ്ഞു അപ്രകാരം ചെയ്തിട്ടുണ്ട്.ഈ അനുഭവം നേരിട്ടതിൽ നിന്നും തട്ടിപ്പുകൾ നാം പ്രതീക്ഷിക്കാത്ത പല തരത്തിൽ ആണ് ഇപ്പോൾ നടക്കുന്നത് എന്നത് മനസ്സിലായി.

കമ്പനിയിലെ ഡ്രൈവർ അന്ത്രുക്കാനെ വെള്ളിയാഴ്ച അര ദിവസം കഷ്ടപ്പെടുത്തിയത് മാത്രം മിച്ചം. അത് കൂടാതെ ഇന്ത്യൻ ആർമിയെ വരെ ദുരുപയോഗം ചെയ്യാൻ മാത്രം ധൈര്യം ഇവന്മാർക്ക് എവിടുന്ന് വന്നു എന്നതും കൂടി ആണ് ചോദ്യം.എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് പറയുവാനുള്ളത് ജാഗരൂഗരായിട്ട് ഇരിക്കുക എന്നതാണ്. പല തരം തട്ടിപ്പുകൾ ആണ് നമുക്ക് ചുറ്റും നടക്കുന്നത്.എന്തോ ഒരു ഭാഗ്യം ഉള്ളത് കൊണ്ടാണ് എനിക്ക് ഇന്ന് രക്ഷ കിട്ടിയത്, ഇല്ലെങ്കിൽ കയ്യിൽ ആകെപ്പാടെ ഉള്ള പൈസ കൂടി നഷ്ടപ്പെട്ടേനെ അവർ അയച്ച കാർഡും QR കോഡുകളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.നിങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ഒക്കെ ശ്രദ്ധിക്കുവാൻ പറയുക. നന്ദി നമസ്കാരം
സൈഫു കണ്ണപ്പിലാവ്