കറുത്ത് തടിച്ച സ്ത്രീ ചാനൽ പരുപാടിയിൽ തടിയെ കളിയാക്കിയ അവതാരകനോട് അവർ പറയുന്നു എനിക്ക് ഇ തടി വന്ന കാരണം അറിയുമോ കുറിപ്പ്

EDITOR

ബോഡി ഷെയ്മിങ് കൂടുതലായി നമ്മുടെ ഇടങ്ങളിൽ കാണപ്പെടുന്നു എന്നുള്ളത് സത്യം ആണ് അതിനെതിരെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു ആക്ടിവിസ്റ്റ് അഡ്വ കുക്കു ദേവകി .ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ

തമിഴ് ഏതോ ഒരു ചാനലിലെ പരിപാടിയിൽ കുറച്ച് തടിച്ച കറുത്ത സ്ത്രീ അതിൽ കോമഡി പരിപാടി ചെയ്തോണ്ടിരുന്ന നടനോട് ചില കാര്യങ്ങൾ പറയുന്നുണ്ട്.അവർ പറയുന്നത് ബോഡി ഷെയ് മിംഗിനെ കുറിച്ചാണ്.അയാൾ അവരുടെ തടിയെ
ഒക്കെ കളിയാക്കി കോമഡി ഉണ്ടാക്കി  പോലും.എന്തൊരു മാരകമാണിത്.ഇന്നലെ പോലും നമ്മുടെ പല ചാനലിലും ഇതുപോലെയുള്ള കോമഡി പരിപാടികൾ കണ്ട്
മനസ്സ് മടുത്തതേയുള്ളൂ.തങ്കച്ചൻ എന്ന കറുത്ത കോമഡിക്കാരനായ മനുഷ്യനെ
മറ്റുള്ള കോ ആർട്ടിസ്റ്റുകൾ കളിയാക്കിനിർവൃതിയടയുക.അതുപോലെ തന്നെ
നാടോടി ജീവിതങ്ങൾ കൂലി പണിയെടുക്കുന്നവർ തടിച്ചവർ കറുത്തവർ എല്ലാം ഇവരുടെ കളിയാക്കലിൽ എന്നും ഇരയാക്കപ്പെടുന്നവരാണ്.

കഴിഞ്ഞ ദിവസം പോലീസിന് ഒരു പ്രശ്നവുമില്ലാതെ നാട്ടുക്കാരുടെ മുന്നിൽ വെച്ച്
ഒരു അച്ഛനേയും ഒരു കുഞ്ഞുമകളേയും കള്ളനും കള്ളിയും ആക്കാൻ കഴിയുന്നതിൽ ഇത്തരം പരിപാടികൾക്കും പങ്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
അതെ ഇവരുടെ കളിയാക്കൽ സ്റ്റോറിയിൽ എന്നും കരുവാക്കപ്പെടുന്നത്
കറുത്തവരും അരികു ജീവിതങ്ങളുമാണല്ലോ.

ആ തമിഴ് സ്ത്രീ എന്ത് വ്യക്തമായാണ് ഇത്തരം കളിയാക്കലിനെ ചോദ്യം ചെയ്യുന്നത്.ഇവിടെ അതിനു സാധ്യമാണോ?ഒരു സ്ത്രീ അത്തരമൊരു ചോദ്യമെറിഞ്ഞാൽ അവരെ ഇവിടെ വെച്ചു പൊറുപ്പിക്കുമോ എന്തായാലും ഞാൻ മിണ്ടാതിരിക്കാൻ ഉദ്ദേശിക്കുന്നില്ല.ചിരിയുണ്ടാക്കേണ്ടതും ചിരിപ്പിക്കേണ്ടതും മറ്റു മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ടല്ല.അതുപോലെ തന്നെ ബോഡി ഷെയ് മിംഗ് നടത്തിയല്ല.
അഡ്വ കുക്കു ദേവകി