പഴയ വീട് പൊളിഞ്ഞപ്പോൾ ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒന്ന് വെക്കാൻ കഴിയുമെന്ന് ഞാൻ ചെയ്തത്

EDITOR

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ പേടിച്ചു പിന്മാറുന്നവർക്ക് പ്രചോദനം ആണ് നിതിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.പേടിച്ചു ഓടുന്നവർക്ക് അല്ല സ്വപ്നം കാണുന്നവർക്കും അതിനു വേണ്ടി പ്രയത്നിക്കുന്നവർക്കും ഉള്ളത് ആണ് വിജയം എന്ന് നിതിൻ ഓർമിപ്പിക്കുന്നു സ്വപ്നം സാക്ഷാത്കരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.ആദ്യം തന്നെ ദൈവത്തിന് നന്ദി 2018 ഒക്ടോബർ 9 ന് പഴയ വീട് പൊളിച്ചിടുമ്പോൾ, ചെയ്ത് തീർക്കാൻ വളരെ അധികം കടമ്പകൾ താണ്ടണം എന്ന ബോധം മനസ്സിൽ ഉള്ളതുകൊണ്ടാകാം വല്ലാത്ത ഒരു പേടി ഉണ്ടായിരുന്നു, എങ്ങനെ ഇത് പൂർത്തിയാക്കും.ഞങ്ങളെക്കൊണ്ട് സാധിക്കുമോ.എന്നാൽ ഓരോ ഘട്ടങ്ങളും കഴിയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ധൈര്യം എവിടുന്നോ കയറി കൂടുകയായിരുന്നു.

പിന്നീട്, എന്നെകൊണ്ട് ആവുന്ന രീതിയിലെല്ലാം പണം സ്വരൂപിച്ചു എന്നാൽ ഒരു ഘട്ടത്തിൽ അവയെല്ലാം തീർന്നു.അപ്പോഴാണ് മനസിലായത് ഇതുകൊണ്ടൊന്നും തീർക്കാൻ പറ്റുന്നതല്ല എന്റെ സ്വപ്നം എന്ന്.അവസാനം, ഇനി ഒന്നും ചെയ്യണ്ട ചെയ്തത് കൊണ്ട് തൃപ്തിപ്പെടാം, ബാക്കി എപ്പോഴെങ്കിലും ചെയ്യാം എന്ന തീരുമാനത്തിൽ എത്തി.എന്നിരുന്നാലും എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു, നിർത്തിയാൽ അവിടുന്ന് പിന്നെ ഒന്ന് തുടങ്ങണമെങ്കിൽ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ ഒരുപാട് വേണ്ടി വരുമെന്ന്.. വലിയൊരു കട ബാധിതയിലേക്കാണ് പോകുന്നത് എന്ന് അറിയാമെങ്കിലും വീട്ടിലുള്ളവരുടെ മനസ്സ് എനിക്ക് വായിക്കാൻ കഴിയുമായിരുന്നു.. “എങ്ങനെ എങ്കിലും തീർന്നിരുന്നു എങ്കിൽ” എന്ന്.

പിന്നീട് അങ്ങോട്ട് വല്ലാത്ത ഒരു ഊർജം ആയിരുന്നു.ദൈവത്തിന്റെ അനുഗ്രഹം പോലെ ഞാൻ കൈ നീട്ടിയവരെല്ലാം എനിക്ക് പണം തന്ന് സഹായിച്ചു. അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദി ഉണ്ട്.അങ്ങനെ നീണ്ട 11 മാസവും 6 ദിവസത്തേയും പോരാട്ടത്തിനൊടുവിൽ 2019 സെപ്റ്റംബർ 15 ന്, വീട് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിക്കാൻ സാധിച്ചു.ആ ഒരു യാത്രയിൽ വ്യക്തമായ ഒരു കാര്യമുണ്ട്, മനസ്സിൽ ആത്മാർത്ഥമായ ആഗ്രഹവും നേടിയെടുക്കാനുള്ള വാശിയും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാം എന്നുള്ള മനകരുത്തും ഉണ്ടെങ്കിൽ നമ്മുക്ക് ചുറ്റും ഉള്ള സകല ചരാചരങ്ങളും നമ്മുടെ ആ ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി കൂടെ നിൽക്കും എന്ന്.പിന്നെ അന്ന് തൊട്ട് ഇന്ന് വരെ കൂടെപ്പിറപ്പിനെപ്പോലെ കണ്ട് സഹായിച്ചവരോടും, വിഷമതകളിൽ എന്റെ മനസ്സറിഞ്ഞു കൂടെ നിന്നവരോടും, കൂടെ നടന്നിട്ട് എന്റെ നേരെ കണ്ണടച്ച് നടന്നവരോടും ഒരുപാട് നന്ദി