ഇ വണ്ടി ആയതു കൊണ്ട് മാത്രം ആണ് ഞാനും മകളും ഇതിത്ര വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്

EDITOR

ഒരുപാട് പേരുടെ ,പ്രത്യേകിച്ച് ,മാതാപിതാക്കളുടെ പ്രാർത്ഥനയും ,പടച്ചോന്റെ കാവലും കൊണ്ട് മാത്രം വീണ്ടും വലിയ ഒരു അപകടത്തിൽ നിന്ന് ഞാനും മോളും രക്ഷപ്പെട്ടിരിക്കുന്നു ( അൽഹംദുലില്ല )എന്റെ ലിവൂട്ടൻ(etios liva)ഷോറൂമിൽ സർവീസിൽ ആയതുകൊണ്ട് ,സുഹൃത്തിന്റെ Tata Hexa എടുത്ത് ഞാനും മോളും മാത്രം കോഴിക്കോടേക്ക് പ്രോഗ്രാമിന് പോയതാണ് . പരിപാടി കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ചേർത്തല വെച്ച് പുലർച്ചെ 4 മണിക്ക് ആണ് അപകടം നടന്നത് .overtake ചെയ്തപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ഒരു ലോറി കൂടെ overtake ചെയ്ത്‌ കേറാൻ തുടങ്ങി. പുലർച്ചെ റോഡ് കാലിയായതുകൊണ്ടും , 70 ന് മുകളിൽ സ്പീഡ് ഉണ്ടായിരുന്നത് കൊണ്ടും , മഴയായതുകൊണ്ടും ,വണ്ടി ചവിട്ടിയപ്പോ നിന്നില്ല .പിന്നെ വണ്ടി തട്ടാതെ ഒതുക്കാനുള്ള ശ്രമമായിരുന്നു .

പവർ സ്റ്റിയറിങ് ആയതുകാരണം ചെറുതായിട്ട് ഒന്ന് ഒടിച്ചപ്പോൾ വണ്ടി മുഴുവനായിട്ടും ഇടത്തേക്കും വലത്തേക്കും പുളഞ്ഞു വലതുവശത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ ചെന്നിടിച്ചു .അവിടുന്ന് വീണ്ടും വണ്ടി മൂന്ന് നാല് പ്രാവിശ്യം കറങ്ങി പോയി രണ്ട് ലോറി അപ്പുറം എത്തി മറ്റൊരു ലോറിയുടെ സൈഡിൽ കാറിന്റെ പുറകുവശം ഇടിച്ചു നിന്നു .കറക്കത്തിനിടയിൽ എന്റെ പ്രിയപ്പെട്ടവരിൽ ചുരുക്കം ചിലരുടെ മുഖം , അവരുടെ സ്നേഹം , അതിലേറെ പുറകിലെ സീറ്റിൽ കിടന്നുറങ്ങുന്ന എന്റെ മോളുടെയും കാര്യം മിന്നിമറഞ്ഞു പോയിക്കൊണ്ടിരുന്നു.

വണ്ടി ഒരിടത്ത് അടങ്ങി നിന്നു കഴിഞ്ഞപ്പോൾ മോളുടെ നേരെ തിരിഞ്ഞു നോക്കാൻ ഞാൻ പേടിച്ചു . അവൾ ഏത് അവസ്ഥയിൽ ആയിരിക്കും കിടക്കുന്നുണ്ടാകുക! എന്ന പേടി.അൽഹംദുലില്ലാഹ് .സീറ്റിൽ നിന്ന് താഴേക്ക് വീണതു പോലുമില്ല അവൾ .മുന്നിലെ ചില്ലു പൊട്ടി കുറച്ച് എന്റെ കയ്യിൽ തെറിച്ച് തൊലി പോയതല്ലാതെ , രണ്ടുപേർക്കും യാതൊന്നും പറ്റിയിട്ടില്ല TATA യുടെ വണ്ടി ആയതുകൊണ്ട് മാത്രം നിങ്ങൾ രക്ഷപ്പെട്ടു , ഇല്ലെങ്കിൽ നോക്കേണ്ടായിരുന്നു എന്നാണ് അവിടെ എത്തിയ പോലീസുകാർ പറഞ്ഞത് .ഞാൻ ഒരു കാർ വാങ്ങാൻ ആലോചിച്ചപോഴെ എന്റെ വാപ്പ പറയുന്നുണ്ടായിരുന്നു ,tata നോക്കാംന്ന്. Safety first ന്ന് . അന്ന് ശ്രദ്ധിച്ചില്ല . വേറൊരു വണ്ടി കിട്ടാത്തതുകൊണ്ട് മാത്രം ഈ വണ്ടിയും എടുത്ത് ഞാൻ പോയത് ഒരു നിയോഗം ആയി തോന്നുന്നു .അതുകൊണ്ട് മാത്രം ഞങ്ങൾ ജീവനോടെ ഉണ്ട്.

 

Thank God പ്രാർത്ഥനകൾ കൊണ്ട് തണൽ വിരിക്കുന്ന ഉമ്മ വാപ്പ Spot l ഓടിയെത്തി സഹായിച്ച രാജേഷേട്ടൻ Rajesh CherthalaThank you so much; Panic ആക്കാതെ വളരെ സ്നേഹത്തോടെ എല്ലാം സുരക്ഷിതമാക്കിയ Cherthala Police Station ലെ പോലീസുകാർ പറയാതെ വയ്യ Thanks alot to Ratan Naval Tata Tata Group.

കടപ്പാട് :ഇമ്തിയാസ്‌ ബീഗം