സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇ ഫോട്ടോ കണ്ടു സത്യം അറിയാൻ ഞാൻ അച്ഛനെ വിളിച്ചു ശേഷം അറിഞ്ഞത് കുറിപ്പ്

EDITOR

ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്ന ഈ പിതാവിന്റെ സത്യാവസ്ഥ അറിയാൻ ഞാൻ കുറെ പേരെ സമീപിച്ചു ഈ വൃദ്ധസദനത്തിലെ ഫാദറിനെയും വിളിച്ചു അദ്ദേഹം പറയുന്നത് കേട്ടപ്പോൾ വല്ലതെ സങ്കടം വന്നു അച്ഛൻ പറഞ്ഞു കാര്യത്തിന്റെ നിജസ്ഥിതി അങ്ങിനെയല്ല നവാസ് ആ മകനും അച്ഛനും മാത്രമാണ് വീട്ടിൽ അടുത് നോക്കാൻ ആരുമില്ല മകൻ ജോലിക്ക് പോകുന്ന സ്ഥലത്തേക്ക് അച്ഛനെ കൊണ്ട് പോകാൻ പറ്റാത്ത കൊണ്ട് മാത്രമാണ് ഇവിടെ ആക്കുന്നത് മകന് അച്ഛനെ നോക്കാനുള്ള സാഹചര്യം ഉണ്ടായാൽ തീർച്ചയായും തിരികെ കൊണ്ട് പോകും .

പത്തനംതിട്ട ഭാഗത്തെ സഹോദരങ്ങൾ ഈ പിതാവിന്റെയും നന്മയുള്ള മകന്റെയും സാഹചര്യങ്ങളും അത് വരുത്തിയ വിന കുറിച്ച് പറഞ്ഞു തന്നു ഞാനും പല വൃദ്ധസദങ്ങൾ പോയി കാണാറുള്ളതാണ് അതിനെ വിമർശിക്കാരും ഉണ്ട്!സത്യം അറിയാതെ ആ മകനെ ആരും ശപിക്കരുത് ഞാൻ ആ ഫാദറിന് വിളിച്ചു കാര്യങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത ദുഃഖം തോന്നി നന്മയുള്ള ഒരു മകൻ ആ മകൻ പിതാവിനെ അത്രയും സ്നേഹിക്കുന്നു കരുതൽ നൽകുന്നു എന്നാ ഇതിന്റെ സത്യം എന്തെന്ന് നാം അറിയണം അതിന്റെ നടത്തിപ്പ് അച്ഛൻ:santhosh തന്നെ നമ്മോടു പറഞ്ഞു തരും എന്തിനാണീ നുണപ്രചരണങ്ങൾ പറഞ്ഞു ആളാകുന്നത് അതും സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോൾലോ ഉള്ളവർ അതോ ആളാകാനാണോ ഈ പിതാവിനെ വലിച്ചിഴച്ചത് അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ.

എന്ന കുറിപ്പിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രമാണിത്. പക്ഷേ ചിത്രത്തിന്റെ സാഹചര്യമെന്തെന്നോ അതു പോസ്റ്റ് ചെയ്തതിന്റെ ഉദ്ദേശ്യശുദ്ധി എന്തെന്നോ മനസ്സിലാക്കാതെ സ്വന്തം മനോധർമമനുസരിച്ച് പലരും അതു പോസ്റ്റ് ചെയ്തതിന്റെ ഉദ്ദേശ്യശുദ്ധി എന്തെന്നോ മനസ്സിലാക്കാതെ സ്വന്തം മനോധർമമനുസരിച്ച് പലരും അതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ മകൻ വില്ലനും ചിത്രമെടുത്തു പോസ്റ്റ് ചെയ്തയാൾ കുറ്റക്കാരനുമായി എന്നാൽ ഈ ചിത്രം ദുർവ്യാഖ്യാനിക്കപ്പെടുകയാണെന്ന് അത് പോസ്റ്റ് ചെയ്ത ബത് സേഥായുടെ നടത്തിപ്പുകാരൻ ഫാ. സന്തോഷ് പറയുന്നു. അനാഥർക്കും നിർധനരായ രോഗികൾക്കുമുള്ള ആശ്രയകേന്ദ്രമായ ബത് സേഥാ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് പ്രവർത്തിക്കുന്നത്.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ വയോധികനാണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്റെ മകന് തൃശൂർ ജില്ലയുടെ ഉൾപ്രദേശത്തെവിടെയോ വനമേഖലയ്ക്കടുത്ത് ടാപ്പിങ് ജോലിയാണ്. ഭാര്യ കുറച്ചു കാലമായി പിണങ്ങി വേറേ താമസിക്കു കയാണ്. കാട്ടിലേക്കു പിതാവിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു കാരണം വീട്ടിൽ ഒറ്റയ്ക്കാക്കിയാണ് മുൻപ് മകൻ ജോലിക്കു പോയത്. എന്നാൽ ഇദ്ദേഹം തനിച്ചാണെന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസ് മകനെ ബന്ധപ്പെട്ട് പിതാവിനെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണമെന്നു നിർദേശിച്ചു. ജോലിക്കു പോകാതെ പറ്റില്ലെന്നതിനാലാണ് തന്നെ വിളിച്ചു ചോദിച്ച് അദ്ദേഹത്തെ ബത് സേഥായിൽ എത്തിച്ചതെന്ന് നടത്തിപ്പുകാരായ ഫാ. സന്തോഷ് പറയുന്നു അവനവനിലേക്ക് വേഗം വേഗം ചുരുങ്ങുന്ന ലോകം. വല്ലതും മിച്ചം പിടിച്ചു ഭാവികാലം ഭാസുരമാക്കുക.

കടപ്പാട് : നവാസ്