ദിവസവും മൂന്നു തവണ ബാത്‌റൂമിൽ പോകുന്നവർക്ക് പോലും അറിയില്ല ഇ ബട്ടണുകളുടെ ഉപയോഗം കുറിപ്പ്

EDITOR

നാം നിത്യവും ഉപയോഗിക്കുന്ന വെസ്റ്റേൺ ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യുന്നതിന് രണ്ട് ബട്ടണുകൾ നല്‍കിയിരിക്കുന്നത് എന്തിനാണ് എന്നറിയാമോ.ഇന്ന് കാണുന്ന മിക്ക വീടുകളിലെ ടോയ്‌ലറ്റുകളും പാശ്ചാത്യ ടോയ്‌ലറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് കാണാം. ടോയ്‌ലറ്റ്കള്‍ രണ്ട് തരമുണ്ട്. ഇന്ത്യന്‍ ടോയ്‌ലറ്റ്, വെസ്റ്റേൺ ടോയ്‌ലറ്റ്. ഇന്ത്യന്‍ ടോയ്‌ലറ്റ്കളുടെ ഉപയോഗം ഇന്ന് വളരെ കുറഞ്ഞു വരുന്നു. എല്ലാവരും വെസ്റ്റേൺ ടോയ്‌ലറ്റിലേക്ക് മാറികൊണ്ടിരിക്കുന്നു. ഒരു സാധാരണ ടോയ്‌ലറ്റിനെ അപേക്ഷിച്ചു ഇന്ന് പുറത്തിറങ്ങുന്ന വെസ്റ്റേൺ ടോയ്‌ലറ്റ്കള്‍ക്ക് ഫ്ലഷിന് രണ്ട് ബട്ടണുകള്‍ ഉണ്ട്.ഒന്ന് ചെറുതും മറ്റൊന്ന് വലുതും.എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നോക്കാം.ആധുനിക കാലത്തെ ടോയ്‌ലറ്റുകൾ ജലസംരക്ഷണത്തിനു വേണ്ടി രണ്ട് തരം ഫ്ലഷുകൾ അല്ലെങ്കിൽ രണ്ട് വ്യത്യസ്ത തരം ലിവർ ആണ് ഉള്ളത്. ഒന്ന് മറ്റൊന്നിനേക്കാൾ ചെറുതായിരിക്കും. അവയെ ‘ഡ്യുവൽ ഫ്ലഷ്’ ടോയ്‌ലറ്റുകൾ എന്നാണ് വിളിക്കുന്നത്.അമേരിക്കൻ ഇൻഡസ്ട്രിയൽ ഡിസൈനർ വിക്ടർ പപാനെക് ടോയ്‌ലറ്റിൽ ഡ്യുവൽ ഫ്ലഷ് എന്ന ആശയം കൊണ്ടുവന്നു.

1976 ൽ ‘ഡിസൈൻ ഫോർ റിയൽ വേൾഡ്’ എന്ന പുസ്തകത്തിൽ അദ്ദേഹം ഇതിനെ പറ്റി നിർദ്ദേശിച്ചത്. 1980 ൽ ഓസ്‌ട്രേലിയയിലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. തുടക്കത്തിൽ ഇത് ചെറിയ തോതിൽ പരീക്ഷിച്ചു. പിന്നീട് വിജയകരമായപ്പോള്‍ ഇത് ലോകമെമ്പാടും ഉപയോഗിച്ചു തുടങ്ങി. വാസ്തവത്തിൽ ലോകം ഇന്ന് കടുത്ത ജലക്ഷമത്തിലാണ്. വെള്ളം ലാഭിക്കാൻ എല്ലാത്തരം നടപടികളും സ്വീകരിക്കുന്നു. വെസ്റ്റേൺ ടോയ്‌ലറ്റുകളിൽ വെള്ളം സംരക്ഷിക്കാൻ ഇരട്ട ഫ്ലഷുകളും ഉപയോഗിക്കുന്നു. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വെസ്റ്റേൺ ടോയ്‌ലറ്റ് ഫ്ലഷിന് ഒരു വലിയ ബട്ടൺ നല്‍കിയിരിക്കുന്നു.

ഇത് 6 ലിറ്റർ മുതൽ 9 ലിറ്റർ വരെ വെള്ളം പമ്പ് ചെയ്യുന്നു.ചെറിയ ബട്ടൺ അമർത്തിയാൽ മൂന്നോ , നാലോ ലിറ്റർ വെള്ളം മാത്രമേ പമ്പ്‌ ചെയ്യുകയ്യുള്ളൂ.ഒരു കുടുംബം ഡ്യുവൽ ഫ്ലഷിംഗ് സമ്പ്രദായം സ്വീകരിച്ചാൽ, സിംഗിൾ ഫ്ലഷുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വർഷത്തിൽ 20,000 ലിറ്റർ വെള്ളം ലാഭിക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. ഇൻസ്റ്റാളേഷൻ സാധാരണ ഫ്ലഷിനേക്കാൾ അൽപ്പം കൂടുതൽ ചിലവാകുമെങ്കിലും, ഇത് പരിസ്ഥിതി സൗഹൃദമാണ്, മാത്രമല്ല വാട്ടർ ബില്ലുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കടപ്പാട് പോസ്റ്റിന്
#രാജുതോമസ്