വണ്ണം ഇല്ല മുടി കൊഴിച്ചിൽ ഇല്ല അമിതക്ഷീണം ഇല്ല എന്നിട്ടും ഇരുപതാമത്തെ വയസിലാണ് ഇ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് കുറിപ്പ്

EDITOR

ഇരുപതാമത്തെ വയസിലാണ് തൈറോയ്ഡ് രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ഒരിക്കൽ പോലും വണ്ണം വെച്ചിട്ടില്ല, മുടി കൊഴിച്ചിൽ കൂടിയില്ല, അമിതക്ഷീണം വന്നില്ല, ദിനചര്യകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല, പീരിയഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല അതായത് തൈറോയ്ഡ് രോഗം വന്നാൽ ഉണ്ടാകുന്ന ഒരു ലക്ഷണങ്ങളും ഉണ്ടായില്ല.ആ സമയത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയിൽ കഴുത്തിൽ ചെറിയ ഒരു വീക്കം പോലെ ആശുപത്രിയിൽ പോയി വിശദമായി പരിശോധന നടത്തിയ ശേഷം ഡോക്ടർ പറഞ്ഞു തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റ്‌ ഒന്ന് ചെയ്തിട്ട് വരാൻ.ടെസ്റ്റ്‌ റിസൾട്ട്‌ കണ്ട ഞാൻ ഞെട്ടിപ്പോയി. TSH ലെവൽ more than 200mU/lAntithyroglobulin antibodies 253IU/mlDiagnosed as hashimotos thyroiditis
ഒരു ലക്ഷണങ്ങളും ഇല്ലാഞ്ഞതിനാലാണ് അസുഖം കണ്ടുപിടിക്കാൻ താമസിച്ചത് .

Eltroxine 150 ഗുളികയിൽ അങ്ങ് തുടങ്ങി. ദിവസവും വെറുവയറ്റിൽ മുടങ്ങാതെ കഴിക്കാൻ പറഞ്ഞു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തത് കൊണ്ടു പലതവണ ഗുളിക കഴിക്കാൻ മറന്നു. 3 മാസം കൂടുമ്പോൾ ടെസ്റ്റ്‌ ചെയ്യണം. അപ്പോഴേക്കും ഗുളിക തീരാറാകും. പക്ഷെ എന്റെ ഗുളിക കുപ്പിയിൽ പകുതിയിൽ കൂടുതൽ ബാലൻസ് കാണും ഡോക്ടർ ഒരുപാട് വഴക്ക് പറഞ്ഞു, ഒന്നുരണ്ട് തവണ പറഞ്ഞിട്ടും കേൾക്കാതായപ്പോൾ ഡോക്ടർ പറഞ്ഞു “അശ്വതി, ഇങ്ങനെ പോയാൽ you never get pregnant, എന്തായാലും ഒരു ഡോക്ടർ ആകണ്ട ആളല്ലേ കാര്യങ്ങൾ മനസിലാക്കി ഇനിയെങ്കിലും മെഡിസിൻ സ്കിപ്പ് ചെയ്യാതെ നോക്ക് .

ആ ഡയലോഗ് ഏറ്റു പിന്നെ ഒരിക്കലും ഗുളിക മുടങ്ങിയില്ല. ശാന്തിഗിരി ഹോസ്റ്റലിൽ എന്റെ ഷെൽഫിൽ വാരണം ആയിരം സിനിമയിലെ സൂര്യയുടെ ഒരു ഫോട്ടോ ഒട്ടിച്ചു വെച്ചു. എന്നിട്ട് ഗുളിക കഴിക്കാൻ മറക്കല്ലേ എന്ന് സൂര്യ പറയും പോലെ ഭിത്തിയിൽ എഴുതി വെച്ചു അതാകുമ്പോൾ മറക്കില്ല പഠിക്കുന്ന സമയം സൂര്യ ഒരു വീക്നെസ് ആയിരുന്നു രാവിലെ എഴുനേറ്റ് ബ്രഷ് എടുക്കാൻ ഷെൽഫിന്റെ അടുത്ത് ചെല്ലുമ്പോൾ സൂര്യ പറയും ഗുളിക കഴിക്കാൻ മറക്കല്ലെന്നു ഹോ നൊസ്റ്റു പിന്നെ ഗുളിക മുടക്കിയിട്ടില്ല.. ചെക്കപ്പും ഒരുപാട് ഹൈ ലെവലിൽ നിന്നും ഹോർമോൺ പെട്ടെന്ന് തന്നെ കുറഞ്ഞു.കണ്ടിഷൻ നേരെ തിരിഞ്ഞു
പിന്നെ ഒരുമാസം ഗുളിക നിർത്തി അപ്പോൾ പഴയ പോലെ ആയി.

പതുക്കെ ഗുളികയുടെ ഡോസ് കുറച്ചു 25mg ആക്കി. ആകെ 2 വർഷം ഗുളിക കഴിച്ചുള്ളൂ… ഓരോ ചെക്കപ്പിലും നോർമൽ വാല്യൂ കാണിച്ചു.ഇമ്മ്യൂണിറ്റി റിലേറ്റഡ് ആയ പ്രശ്നം ആയത് കൊണ്ടുതന്നെ പിന്നീട് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആയ സിദ്ധമരുന്നുകൾ കഴിച്ചു..പതുക്കെ ഹോർമോൺ ഗുളിക പൂർണമായും നിർത്തി… പിന്നെ 4 വർഷം കഴിഞ്ഞാണ് കല്യാണം വന്നത്.സത്യം പറഞ്ഞാൽ അപ്പോഴാണ് പണ്ട് ഡോക്ടർ പറഞ്ഞത് ഓർത്തത്.ഗുളിക കൃത്യമായി കഴിച്ചില്ലെങ്കിൽ അമ്മയാകാൻ കഴിയില്ലല്ലോ എന്ന്.ടെസ്റ്റ്‌ ചെയുമ്പോൾ നോർമൽ ആയത് കൊണ്ടു ഗുളികയും ഏകദേശം 3 വർഷത്തോളം കഴിച്ചിട്ടില്ല കല്യാണത്തിന് മുന്നേ ഇക്കാര്യം ഞാൻ ചേട്ടനോട് പറഞ്ഞു.കുഞ്ഞിനെ ഉണ്ടാക്കാൻ മാത്രമാണോ കല്യാണം കഴിക്കുന്നതെന്നാണ് അന്ന് എന്നോട് ചോദിച്ചത്

അതൊരു കോൺഫിഡൻസ് ആയിരുന്നു. കല്യാണം കഴിഞ്ഞു ഇങ്ങനെ ഒരു പ്രശ്നം ഉള്ളത്കൊണ്ട് വേഗം കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചു.തൈറോയ്ഡ് ന്റെ ഒരു ഹിസ്റ്ററി തന്നെയായിരുന്നു പേടി Pcod ഉണ്ടായിട്ടും അമ്മയായ കൂട്ടുകാരികൾ എന്നെ കളിയാക്കി, ഇതൊന്നും ഒരു പ്രശ്നമല്ലെന്ന് പറഞ്ഞു അങ്ങനെ ഇരിക്കെ കൃത്യം പറഞ്ഞാൽ ഒരു മാസം കഴിഞ്ഞപ്പോൾ പ്രെഗ്നൻസി കാർഡിൽ ചുവന്ന രണ്ടുവര വന്നു അങ്ങനെ പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു ഇണക്കവും പിണക്കവും വഴക്കുകൂടലും സ്നേഹവുമൊക്കെയായി എട്ടൊൻപത് മാസം കഴിച്ചു കൂട്ടി സന്തോഷത്തോടെയുള്ള ആദ്യ മൂന്നുമാസം ഒറ്റയ്ക്കായതുപോലെയുള്ള രണ്ടാമത്തെ ട്രൈമെസ്റ്റർ വീണ്ടും സന്തോഷം തോന്നിയ ലാസ്റ്റ് ട്രൈമെസ്റ്റർ അങ്ങനെ രണ്ടു വർഷങ്ങൾക്ക് മുന്നേ ഇതേ ദിവസം (28/05/2019) ൽ ഞങ്ങളുടെ ജീവിത്തിലേക്കൊരു കുഞ്ഞ് മാലാഖ വന്നു.ഞങ്ങളുടെ പാറൂട്ടി ഇന്നെന്റെ പൊന്നിന്റെ രണ്ടാമത്തെ ബർത്ത്ഡേയ് ആണ്.സെലിബ്രേഷൻ ഒന്നുമില്ല, സ്നേഹം മാത്രം.പിറന്നാൾ ഉമ്മകളോടെ അച്ഛനും അമ്മയും.

ഡോക്ടർ : അശ്വതി