ഗുരുമന്ദിരത്തിനു സമീപം പോലീസ് ചെക്കിങ് വണ്ടി നന്നായി വെട്ടുവാൻ തുടങ്ങി ശേഷം സംഭവിച്ചത് കുറിപ്പ്

EDITOR

ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ സാധാരണ ഞാനും ഹസ്ബൻഡും ഒരുമിച്ചാണ് അദ്ദേഹത്തിന്റെ വാഹനത്തിൽ ജോലിസ്ഥലത്തേക്ക് പോകുന്നത്, എന്നാൽ ഇന്ന് അദ്ദേഹം തിരക്കുമൂലം നേരത്തെ ഇറങ്ങി. എനിക്കിന്ന് ജോലിക്കായി കുടയത്തൂർ PHC യിലേക്കാണ് പോകേണ്ടിയിരുന്നത്. സമയം പോയതുകൊണ്ട് എന്റെ സ്കൂട്ടറിൽ പോകാമെന്ന് വച്ചു.വീട്ടിൽ നിന്നും അറക്കുളം അശോകയിൽ വരുമ്പോളേക്കും വണ്ടി നന്നായി വെട്ടുവാൻ തുടങ്ങി .ഇനി മുന്നോട്ടു പോയാൽ വീഴുമെന്ന് തോന്നി എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല.

അപ്പോളാണ് ഗുരുമന്ദിരത്തിനു സമീപം പോലീസ് ചെക്കിങ് കണ്ടത്. ഞാനിങ്ങനെ വെട്ടി വെട്ടി വരുന്നത് കണ്ടപ്പോളെ അവർ ചോദിച്ചു വണ്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്‌. ഞാൻ പറഞ്ഞു എന്തു പറ്റിയെന്നു മനസിലാകുന്നില്ല എന്ന് . അവർ നോക്കിയപ്പോൾ മുൻപിലത്തെ ടയർ ആണി കയറി പഞ്ചർ ആയത് കണ്ടു.
ഞാൻ എങ്ങനെ ഡ്യൂട്ടിക്ക് പോകും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ കൊണ്ടുപോയി PHC യിൽ ആക്കാം എന്നു പറഞ്ഞു.ഞാൻ വിഷമിച്ചു നിന്നപ്പോൾ സബ് ഇൻസ്‌പെക്ടർ നസീർ സാർ സ്വന്തം സ്കൂട്ടറിന്റ താക്കോൽ തന്നിട്ട് വണ്ടി കൊണ്ടുപൊക്കൊളാൻ പറഞ്ഞു. എന്റെ വണ്ടി ഞാൻ അവിടെ ഒതുക്കി വച്ചു. അദ്ദേഹത്തിന്റെ വണ്ടി കൊണ്ടു ജോലിക്ക് പോയി സമാധാനമായി തിരിച്ചു വന്നു.വളരെ സൗഹൃദപരമായ സമീപനമായിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാ പൊലീസുകാരിൽ നിന്നും എനിക്ക്‌ ലഭിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാഞ്ഞാർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീ നസീർ സർ, അഫ്‌സൽ സർ, നിഷാദ് സർ, ജോബി സർ.എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.
#keralapolice #police