ശർദ്ധിവന്നപ്പോ എനിക്കൊരു ഡൌട്ട് ഒരു വാവ വരാൻ പോകുന്നു അത് കേട്ടതും ഭർത്താവും അമ്മായിയമ്മയും വഴക്ക് പറയാൻ തുടങ്ങി കാരണം ആണ് എന്നെ ഞെട്ടിച്ചത്

EDITOR

വളരെ ആർഭാടം ആയിരുന്നു അഞ്ചുവിന്റെയും ഗോപന്റെയും വിവാഹം എല്ലാം വളരെ മംഗളമായി നടന്നു അഞ്ചു ഒരുപാടു സന്തോഷത്തിൽ ആയിരുന്നു നല്ല ജോലിയും സൗദര്യം ഉള്ള ഭർത്താവു കൂടാതെ പത്തിൽ പത്തു പൊരുത്തം അമ്മയേക്കാൾ സ്നേഹിക്കുന്ന അമ്മായി അമ്മ എന്തിനും ഏതിനും കൂടെ ഉള്ള ഭർത്താവു പിന്നെ ഒരു കുഞ്ഞനുജത്തി അതായിരുന്നു അവളുടെ ലോകം വന്ന അന്നുമുതൽ അവൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു പഠനം കഴിഞ്ഞപ്പോൾ തന്നെ ആയിരുന്നു കല്യാണം എങ്കിലും അമ്മായി അമ്മയുടെ കൂടെ നിന്ന് അവൾ അടുക്കള പണികൾ ഓരോന്നായി പഠിച്ചെടുത്തു അനിയത്തി കുട്ടി കോളേജിൽ ആയിരുന്നു അവളുടെ സംശയങ്ങൾ പറഞ്ഞു കൊടുത്തിരുന്നതും പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും അഞ്ചു ആയിരുന്നു ഗോപന്റെ എല്ലാ കാര്യങ്ങളും സമയാസമയം അവൾ ചെയ്തു കൊടുത്തിരുന്നു എല്ലാം സ്വന്തമായി ചെയ്തു ശീലിച്ച അവനു അതൊരു പുതിയ അനുഭവം ആയിരുന്നു സന്തോഷകരമായി പോയി കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് പതിയെ പതിയെ വിഷാദത്തിന്റെ കാർമേഘങ്ങൾ പടർന്നു

വിശേഷം ആയില്ലേ എന്ന ചോദ്യങ്ങൾക്കു മുൻപിൽ ആദ്യം പ്രതീക്ഷളുടെ പുഞ്ചിരിയിൽ മറുപടി പറഞ്ഞിരുന്ന അവളുടെ മനസ്സിലേക്ക് ദിവസങ്ങൾ കഴിയുംതോറും നിരാശയുടെ കിളികൾ ചേക്കേറാൻ തുടങ്ങി ഒന്നിനും അവൾക്കു താല്പര്യമില്ലാതെ ആയി സ്നേഹ സമ്പന്നൻ ആയ ഭർത്താവും അമ്മയും കൂടെ ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവൾക്കു പക്ഷെ പതിയെ പതിയെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി തൊടുന്നതിനും പിടിക്കുന്നതിനും അമ്മ ഓരോ കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു അടുത്ത വീട്ടിലെ പെണ്ണുങ്ങൾ മരുമകൾക്ക് വിശേഷം ആയില്ലേ എന്ന് പരിഹാസ ചുവയോടെ ചോദിക്കുമ്പോൾ അതിന്റെ ദേഷ്യം ‘അമ്മ അവളോട് ആയിരുന്നു കാണിച്ചിരുന്നത് ഒരിക്കൽ കറിയിൽ ഉപ്പു കൂടി പോയതിനു കറി അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടു അവൻ പറഞ്ഞത് നിന്നെ പോലെ ഉള്ള മച്ചിയെ കെട്ടിയാൽ പിന്നെ വീട് ഏങ്ങനെ ഗുണം പിടിക്കാൻ എന്നാണ് അത് കൂടി കേട്ടതോടെ അവൾ ആകെ തളർന്നു പലപ്പോഴും അവൾ ഗോപനോട് പറഞ്ഞതാണ് ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാമെന്ന് പക്ഷെ എല്ലാം അവളുടെ കുറ്റമാണ് എന്നും പറഞ്ഞു അവൻ ഒഴിഞ്ഞു മാറി

ഒരിക്കൽ അമ്മയോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ അവനു ഒരു കുഴപ്പവും ഇല്ല എല്ലാം നിന്റെയാണ് ആദ്യമേ ഇതെല്ലാം ചെക്ക് ചെയ്തിട്ടു കെട്ടിയാൽ മതിയായിരുന്നു ഇനി പറഞ്ഞിട്ട് എന്ത് കാര്യം നീ കാരണം അവന്റെ ജീവിതം കൂടി പാഴായി താങ്ങാകും എന്ന് കരുതിയവർ പോലും തള്ളി പറഞ്ഞിരിക്കുന്നു ആല്മഹത്യ ചെയ്താൽ മതി എന്ന് പോലും തോന്നിയ നിമിഷങ്ങൾ പക്ഷെ ജീവിച്ചിരിക്കുന്ന അമ്മയെയും അച്ഛനെയും വിഷമിപ്പിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല അനിയത്തി കുട്ടിയുടെ വിവാഹം ആയി ഒരുപാടു ദുഃഖങ്ങൾ ഉള്ളിൽ ഉണ്ടെകിലും അവൾ എല്ലാം ഉള്ളിൽ ഒതുക്കി എല്ലാവരുടെയും മുൻപിൽ സന്തോഷത്തോടെ പെരുമാറി അനിയത്തി കുട്ടിയെ അണിയിച്ചൊരുക്കി അവളുടെ കൂടെ മണ്ഡപത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പുറകിൽ നിന്നും വിളിച്ചു എന്താ അമ്മേ
നീ അവളുടെ കൂടെ ഇറങ്ങേണ്ട മച്ചി പെണ്ണുങ്ങൾ അപശകുനം ആണ് ഇനി അവരുടെ ജീവിതം കൂടി നശിപ്പിക്കണ്ട എല്ലാവരുടെയും മുൻപിൽ വച്ച് അത് കൂടി കേട്ടതോടെ അവൾ പൊട്ടി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി തളർന്നിരിക്കുന്നു തന്റെ അടുത്തേക്ക് ഭർത്താവു വരുന്നത് കണ്ടു അവൾ സന്തോഷിച്ചു കാരണം അവൾക്കറിയാമായിരുന്നു ഭർത്താവു തന്നെ കൂട്ടി കൊണ്ട് പോകുമെന്ന്
നീ എന്താ ഇവിടെ ഇരിക്കുന്നത്

നിറഞ്ഞ കണ്ണുകളോടെ അത് പിന്നെ ‘അമ്മ പറഞ്ഞു അവിടേക്കു ചെല്ലണ്ട എന്ന് അത് പറയാൻ ആണ് ഞാനും വന്നത് നീ അങ്ങോട്ട് വരണ്ട തകർന്ന ഹൃദയത്തോടെ അവൾ തളർന്നിരുന്നു അന്ന് രാത്രി ബന്ധുക്കളുടെ ഇടയിലും കുട്ടികൾ ഇല്ലാത്തതു അവളുടെ കുഴപ്പം കൊണ്ടാണ് എന്നും പറഞ്ഞു അമ്മയും ഭർത്താവും ഒരുപാടു കളിയാക്കി ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ ശർദിക്കാൻ വേണ്ടി വാഷ് ബേസിന്റെ അടുത്തേക്ക് ഓടി ശർദിച്ചു അവൾ തളർന്നിരുന്നു ഉള്ളത് മുഴുവൻ വാരി കയറ്റും വയറ്റിൽ പിടിച്ചു കാണില്ല അതിന്റെ ആകും എന്നും പറഞ്ഞു ഗോപൻ എഴുനേറ്റു പോയി അമ്മയും അവളെ നോക്കി കളിയാക്കി ചിരിച്ചു , നല്ല ഫുഡ് കഴിച്ചു ശീലം ഇല്ലാത്തതിന്റെ ആകും ചേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ എന്താ
എന്റെപിരീഡ്‌സ് മിസ് ആയിട്ടു കുറച്ചു ദിവസങ്ങൾ ആയി ഇപ്പോൾ ശർധിക്കുക കൂടി ചെയ്തു എനിക്കൊരു ഡൌട്ട് നമുക്ക് ഒരു കുഞ്ഞു വാവ വരാൻ പോകുകയാണോ എന്ന് അത് കേട്ട് അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി അവരുടെ സംഭാഷണം കേട്ട് കൊണ്ട് വന്ന അമ്മയുടെ മുഖത്തും ഒരു അവശ്വനീയ ഭാവം അവൾ പറഞ്ഞതനുസരിച്ചു അവൻ പ്രെഗ്നൻസി കിറ്റ് വാങ്ങി അതിൽ ടെസ്റ്റ് നടത്തി അവൾ വളരെ സന്തോഷത്തോടെ പറഞ്ഞു ദൈവം നമ്മളെ അനുഗ്രഹിച്ചു ഒരു കുഞ്ഞി കാൽ കാണാൻ പോകുന്നു ഇല്ല ഞാൻ ഏതു വിശ്വസിക്കില്ല ഭർത്താവു ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി അതെന്താ ചേട്ടാ അത് പിന്നെ നിനക്ക് ട്രീറ്റ്മെന്റ് നടത്താതെ എങ്ങനെയാ ഇതു സംഭവിച്ചത് ദൈവത്തിന്റെ അനുഗ്രഹം ആയിരിക്കും ചേട്ടാ

എത്രയോ പേർക്ക് ഒരുപാടു വർഷങ്ങൾക്ക് ശേഷം കുട്ടികൾ ഉണ്ടാകുന്നുഏതായാലും നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു എടി കുലദ്രോഹി കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാൻ വേണ്ടി നീ ഇറങ്ങിയിരിക്കുകയാണോ അതെന്താ അമ്മെ അങ്ങനെ പറഞ്ഞത് നീ ഇത് കണ്ടോ എന്റെ മകന് കുട്ടികൾ ഉണ്ടാകില്ല എന്നും പറഞ്ഞു ഡോകട്ർ തന്ന റിപ്പോർട്ട് പിന്നെ എങനെ ആടി നിനക്ക് കുട്ടികൾ ഉണ്ടായതു
ആരുടെ പിഴ്ച്ച സന്തതി ആണ് നിന്റെ വയറ്റിൽ അവൾ ഒന്നും മിണ്ടാതെ പതിയെ ചിരിച്ചു എന്നിട്ടു പറഞ്ഞു ഇത്രയും നാൾ എന്റെ കുഴപ്പം ആയിരുന്നല്ലോ അതിന്റെ പേരിൽ അമ്മയും മോനും നാട്ടുകാരുടെ മുൻപിൽ ഒരുപാടു വേദനിപ്പിച്ചു ഈ റിപ്പോർട്ട് ഞാൻ ദിവസങ്ങൾക്കു മുൻപ് കണ്ടതാണ് പക്ഷെ ഇതിന്റെ സത്യം നിങളുടെ വായിൽ നിന്നും കേൾക്കാൻ വേണ്ടി ഞാൻ ഉണ്ടാക്കിയ നാടകം ആണ്ഇനി ഞാൻ എവിടെ നിൽക്കുന്നില്ല നാട്ടുകാർ എല്ലാവരും അറിയട്ടെ ആരുടെ കുറ്റം കൊണ്ടാണ് കുട്ടികൾ ഉണ്ടാകാത്തതാണെന്നു പെട്ടിയുമായി പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയ അവളുടെ കയ്യിൽ ഭർത്താവും അമ്മയും യാചന ഭാവത്തിൽ ചേർത്ത് പിടിച്ചു അതൊന്നും കേൾക്കാതെ അവൾ പുറത്തേക്കു നടന്നു നഷ്ടമാകാൻ പോകുന്ന അഭിമാനത്തെ ഓർത്തു അമ്മയും മകനും പരസ്പരം നോക്കി.
എഴുതിയത് : സ്നേഹ മഴ