സമയം വൈകിയും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒക്കെ ഇരിക്കുന്നത് കാണാം ഏതെങ്കിലും രക്ഷിതാവ് തന്റെ പെൺമക്കൾക്കാണ് ഈ ഗതി വരുന്നത് എന്നോർത്ത് ചോദിച്ചാൽ പിന്നെ സദാചാര ഗുണ്ടയായി

EDITOR

വിനോദ് പണിക്കർ എഴുതുന്നു വഴിയിലും ബസ് സ്റ്റാൻഡിലും ജ്യൂസ് ഷോപ്പിന് മുന്നിലും കോളേജ് പരിസരത്തും ഒക്കെ ഇപ്പോൾ കാണാം ആൺകുട്ടികളുമായി കൈകോർത്തും തൊട്ടുരുമ്മിയും നടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, ഇതിന് ഫ്രണ്ട്ഷിപ്പ് എന്ന ഓമനപ്പേരും. ഇത് ഇപ്പോൾ മിക്കയിടങ്ങളിലും ഒരു സ്ഥിരം കാഴ്ചയാണ്. സമയം വൈകിയും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒക്കെ ഇരിക്കുന്നത് കാണാം, ഏതെങ്കിലും രക്ഷിതാവ് തന്റെ പെൺമക്കൾക്കാണ് ഈ ഗതി വരുന്നത് എന്നോർത്ത് എന്താ മക്കളെ നിങ്ങൾ വീട്ടിൽ പോകാത്തത് എന്ന് ചോദിച്ചാൽ പിന്നെ സദാചാര ഗുണ്ടയായി കേസ് ആയി പുലിവാലായി. ഇപ്പോഴത്തെ മിക്ക കുട്ടികൾക്കും രക്ഷിതാക്കളുമായി ഒരു കമ്മിറ്റ്മെന്റും ഇല്ല. വളർത്തി വലുതാക്കിയ രക്ഷിതാക്കളെ തള്ളിപ്പറഞ്ഞ ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകുന്നത് ഇന്നൊരു ഫാഷനാണ്. എല്ലാ കാമുകിയും കാമുകന്മാരും സൂക്ഷിക്കുക പഴയ കാലമല്ല, പണികൾ ഏതൊക്കെ വഴിക്കാണ് വരുന്നതെന്ന് പ്രവചനാതീതമാണ്.

ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ സ്നേഹത്തിന്റെ അലിവിന്റെ ഒരു കണിക പോലുമില്ലാതെ ഇല്ലാതാക്കാൻ കഴിയുന്ന മനോധൈര്യം ഇപ്പോഴത്തെ കുട്ടികൾ കൈവരിച്ചിരിക്കുന്നു. പ്രണയം എന്ന് കേൾക്കുമ്പോൾ വീണു മരിക്കുന്ന പൊന്നു സഹോദരങ്ങളേ, കവിതയിലും നോവലിലും സിനിമയിലും കാണുന്ന പ്രണയമൊക്കെ മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു. സ്വന്തം തടി നോക്കാൻ അറിയാമെങ്കിൽ മാത്രം ഇനിയുള്ള കാലം പ്രേമിക്കുക.സ്ത്രീ എന്നുള്ള നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങളും നിയമസുരക്ഷയും വളരെയധികം ദുരുപയോഗം ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. പുതുതലമുറയ്ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വകതിരിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ ജയിലുകൾ ഒക്കെ വല്ലാണ്ട് അങ്ങ് പരിഷ്കരിച്ചതോടെ അങ്ങോട്ടു പോകുന്നത് ആർക്കും പേടിയില്ലാതായി.