ഷാരോൺ ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്ട് പലതരം പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് എല്ലാവരും ഇ പെൺകുട്ടിക്ക് ഇത്ര നീചമായ പ്രവർത്തി എങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്ന് ചോദിക്കുന്നു അതിൽ ചില പ്രതികരണങ്ങൾ ഇങ്ങനെ .മഹേഷ് ഗോപാൽ ന്റെ പ്രതികരണം ഇങ്ങനെ ഇത്തരം വിഷയങ്ങളിൽ കുറേ കാലമായി പ്രതികരിക്കാറില്ലായിരുന്നു പക്ഷേ ഇവിടെ പ്രതികരിക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ എന്റെ ധർമ്മമാണ് എന്ന് കരുതുന്നു ഒക്ടോബർ പതിനാലാം തീയതി വിഷബാധയേറ്റ ഷാരോൺ രാജ് എന്ന ചെറുപ്പക്കാരൻ 25ആം തീയതി മരണപ്പെടുന്നു അവൻ വിഷമയേറ്റ് കിടന്ന നിമിഷങ്ങളിൽ എല്ലാം അവന്റെ വീട്ടുകാർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും, നൽകിയ കഷായത്തിന്റെ പേര് പുറത്തു പറയാതിരുന്ന ഗ്രീഷ്മ എന്ന പ്രതി കുറ്റക്കാരിയാണെന്ന് പൊലീസിനൊഴികെ മറ്റെല്ലാവർക്കും മനസ്സിലായ കാര്യം തന്നെയാണ്.ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് ഒറ്റ ദിവസത്തിനുള്ളിൽ നിഷ്പ്രയാസം തെളിയിച്ച ഈ കുറ്റം പൊലീസിനും അതേ ലാഘവത്തോടെ ചെയ്യാൻ പറ്റുമായിരുന്നു പക്ഷേ ചെയ്തില്ല തെറ്റ് ചെയ്തത് ആര് എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞുപക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് ഇത്തരമൊരു വിഷം നൽകിയാൽ പതിയെ മാത്രം മരണം സംഭവിക്കും എന്ന് അറിയാവുന്ന ഒരു മാസ്റ്റർ മൈൻഡ് ഇതിന്റെ പിന്നിൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ് വിഷബാധയേറ്റ ശേഷം മരണം സംഭവിച്ച് കുറ്റം തെളിയുന്നതിനിടയിലുള്ള നിർണായകമായ സമയമൊക്കെ നഷ്ടപ്പെട്ടു പോയിരിക്കുന്നു.
തെളിവായി മാറേണ്ട തൊണ്ടി മുതലുകൾ ഒക്കെ നശിപ്പിക്കപ്പെട്ടിരിക്കുന്നു
തെളിവുകളുടെ അഭാവത്തിൽ പെൺകുട്ടി കേസിൽ നിന്ന് ഊരി പോരും എന്ന് ആർക്കാണ് മനസ്സിലാവാത്തത് ആ പെൺകുട്ടി മാത്രമാണോ തെറ്റുകാരി പാറശാല പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ അന്വേഷണം നടന്നിട്ടുണ്ടോ എന്നു കൂടി തീർച്ചയായും അന്വേഷിച്ച് ഉറപ്പു വരുത്തേണ്ടതാണ് കാരണം അത്രയും ബ്രൂട്ടലായിട്ടുള്ള ഒരു കൊലപാതകമാണിത്.വിഷം പോയ ഇടം എല്ലാം വെന്തുരുകി ആന്തരിക അവയവങ്ങൾ അടർന്ന് ശർദ്ദിയിലൂടെ പുറത്തുവന്ന അതിഭയാനകമായ ഒരു മരണമാണ് ഷാരോണിന് ലഭിച്ചത് എന്നിട്ട് പോലും അവൻ ആ പെൺകുട്ടിയെ തള്ളിപ്പറയാൻ ശ്രമിച്ചില്ല എന്നത് വേദനയുടെ ആക്കം വർദ്ധിപ്പിക്കുന്നു ആ ചെറുപ്പക്കാരന് ആദരാജ്ഞലികൾ.
അഞ്ചു പാർവതി എഴുതുന്നു കാണാൻ ഭംഗിയുള്ള ഒരു പ്രണയ ചിത്രം. ഇവരിൽ ഇന്ന് ഒരാൾ മാത്രമേ ബാക്കിയുള്ളൂ. ആൺകുട്ടി അവൾ നീട്ടിയ പാനപാത്രം ഹൃദയം കൊണ്ട് സ്വീകരിച്ച് മരണത്തിലേയ്ക്ക് പോയി. മടങ്ങിപ്പോയത് ആൺകുട്ടിയായതിനാൽ പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. എഴുത്തിടങ്ങളിൽ അവനായി ആരും അക്ഷരങ്ങളാൽ ജ്വാല പടർത്തിയില്ല. കാരണം പൊതുബോധത്തിന് ഇന്നും പീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.പ്രണയത്തിനു മേൽ ജാതകദോഷവും ജാതി വേർതിരിവും അതിരുകൾ തീർത്തപ്പോൾ അവൾ കൊടുംപാതകിയായി എന്ന നരേഷനോട് ഒട്ടുമില്ല യോജിപ്പ്. അവൾക്ക് അവനോട് തരിമ്പുമുണ്ടായില്ല പ്രണയം. പ്രണയമത്രയും ഉണ്ടായിരുന്നത് അവനായിരുന്നു. അവൾ ക്രിമിനൽ മൈൻഡ് ഉള്ള ഒരു സ്ത്രീ മാത്രമായിരുന്നു. പ്രണയിക്കാൻ ഒരുവൻ, കെട്ടാൻ വേറൊരുവൻ എന്ന ഫോർമുല ശീലമാക്കിയ പെണ്ണ്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരിലെ ഒടുവിലത്തെ പേരാണ് ഷാരോൺ. കൂടത്തായിയിലെ ജോളിയുടെ ഭർത്താവും ആസ്ത്രേലിയയിൽ കൊല്ലപ്പെട്ട സാം എബ്രഹാമും ഒക്കെ ഉൾപ്പെടുന്ന ലിസ്റ്റിലെ ഒടുവിലത്തെ പേര്.
എന്നാൽ ആ പേര് അവസാനത്തേത് ആവില്ലെന്നുറപ്പാണ്.
കുറ്റം സമ്മതിച്ചപ്പോൾ പേരും മുഖവും ഒക്കെ തെളിഞ്ഞു. ഇന്നലെ വരെ ആ യക്ഷിയുടെ പേരും മുഖവും ഇടാൻ മടിയായിരുന്നു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ! ശബരിമലയിൽ കയറാനും വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കാനും ഒക്കെ ജെൻഡർ പൊളിറ്റിക്സ് നോക്കുന്ന മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ കാര്യം റിപ്പോർട്ടിങ്ങ് ചെയ്യുമ്പോൾ ജെൻഡർ ഇക്വാളിറ്റി വേണ്ടേ വേണ്ട എന്നാണ്.ഒരു പാവം പയ്യനെ പ്രണയം നടിച്ച് , വീട്ടിൽ വിളിച്ചുവരുത്തി കൊല്ലുന്ന പാതകത്തെ എത് പാട്രിയാർക്കി കൊണ്ട് അളന്നെടുക്കും? സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചാണ് ആ മോൻ കൊല്ലപ്പെട്ടിരിക്കുന്നത്.ചാപല്യമേ നിന്റെ പേരോ സ്ത്രീ” ? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്സ്പിയർ എഴുതിയ ഉദ്ധരണിയാണിത് ! എന്നാൽ ഗ്രീഷ്മയെന്ന പേര് ചാപല്യത്തിൻ്റെ മാത്രം പേരല്ല. അവളെന്ന സ്ത്രീ ക്രൂരതയുടേയും വഞ്ചനയുടേയും കാപട്യത്തിന്റെയും പേരുകൾ കൂടിയാണ്.