ലേബർ റൂമിൽ കൊണ്ടോയി അവിടെ ചെന്നപ്പോ കണ്ട കാഴ്ച ന്റെ പോന്നോ കൊറേ പേര് കരയണു കൊറേ പേര് പുഷണു ആകെ കരച്ചിലും ഡോക്ടറുടെ പുഷ് വിളിയും മാത്രം പകച്ചു

EDITOR

2019 ഡിസംബർ 11 ആം തിയതി പുലർച്ചെ ഒരു രണ്ടു മണിക്ക് നല്ല വയറു വേദന വേദനന്നൊന്നും പറഞ്ഞാ പോരാ ഒടുക്കത്തെ വേദന എന്തായാലും എന്റെ ഒറക്കം പോയിലോ അപ്പോ പിന്നേ കുട്ടു അങ്ങനെ സുഖായിട്ട് ഒറങ്ങണ്ട(എന്റെ കെട്ട്യോനെ ഞാൻ സ്നേഹം കൊണ്ട് വിളിക്കണ പേരാണെ കുട്ടു ) അതിനേം വിളിച്ച് എണീപ്പിച്ചു. വിളിച്ചപ്പോ തന്നെ പാവം പേടിച്ചിട്ട് ഞെട്ടി എണീറ്റു.. ഹോസ്പിറ്റലിൽ പോണോ എന്താ വേണ്ടേ.അച്ഛനെ വിളിക്കണോ വണ്ടി എടുക്കട്ടെ.. ആകെ ബഹളം അതിന്റെ എടയ്ക്ക് വേദനേടേ കാര്യം പറഞ്ഞാ നല്ല ചേലായി.അപ്പോ പിന്നേ നൈസ് ആയിട്ട് കാര്യം അവതരിപ്പിക്കണം കുറച്ച് വെള്ളം വേണം ന്ന് പറയുമ്പോഴേക്കും വെള്ളം എത്തി കൊണ്ട് തന്നതല്ലേ.കുടിക്കാൻ പറ്റണ്ടേ അടുത്ത വഴി എനിക്കിപ്പോ ബാത്‌റൂമിൽ പോണേ ന്ന് പറഞ്ഞു അപ്പോ തന്നെ കൊണ്ടോയി.. അവിടെ പോയിട്ട് എന്തുട്ട് ചെയ്യാനാ അതേ പോലെ തിരിച്ചു വന്നു വന്നിട്ട് കിടക്കാൻ പറ്റണാ ഒരു രക്ഷേം ഇല്ല എന്തായാലും കുട്ടുനെ പിടിച്ചു കിടത്തി എന്തെങ്കിലും ആവശ്യം ഇണ്ടെങ്കി വിളിക്കാം ന്ന് പറഞ്ഞിട്ട് ഞാനും കിടന്നു..എവടെ.. ഒരു രക്ഷേം ഇല്ല. പിന്നേം എണീറ്റു കുട്ടൂനെ വീണ്ടും വിളിച്ചു. എനിക്ക് വീണ്ടും ബാത്‌റൂമിൽ പോണം.

അങ്ങനെ ഒരു മൂന്ന് നാല് പ്രാവശ്യം കിടക്ക എണീക്കാ വെള്ളം കുടിക്ക ബാത്‌റൂമിൽ പോവാ ഇതന്നെ അവസാനം എനിക്ക് തന്നെ മടുത്തു ഹല്ല പിന്നേ ഇതിന് ഒരു പരിധി ഇല്ലേ. കുട്ടു ആണെങ്കി ആകെ പേടിച്ച് ഇരിക്ക ഒരു വിധം സമാധാനിപ്പിച്ചു കിടത്തി ഞാനും കിടന്നു ഉറങ്ങി.ഉറങ്ങിന്ന് പറയാൻ പറ്റില്ല. എണീറ്റ് ഇരിക്ക കിടക്ക അങ്ങനെ നേരം എങ്ങനെയോ വെളുപ്പിച്ചു അന്ന് ചെക്കപ്പിന് ചെല്ലാൻ പറഞ്ഞിണ്ട് ആ ധൈര്യത്തിലാണ് നേരം വെളുപ്പിച്ചത് പിന്നേ ഡെലിവറി date ആവാൻ ഇനീം 22 ദിവസം കൂടി ഇണ്ടല്ലോ പിന്നേ ഞാൻ എന്തിനാ പേടിക്കണേ പേടി ഒന്നും ഇണ്ടായില്ലെങ്കിലും വേദന നല്ലോണം ഇണ്ടാർന്നു.. ഹോഅങ്ങനെ രാവിലെ എണീറ്റ് കുളിച്ചു പൊട്ടും കുറീം ഒക്കെ തൊട്ട് ഞങ്ങൾ ആസ്പത്രീ പോയ വീട്ടിൽ ആരോടും പറഞ്ഞില്ല വേദനേടേ കാര്യം.. ഒരു കാര്യം അവര് അങ്ങോട്ട്‌ അറിയാണ്ടാ പോട്ടെ ഹല്ലാലേ എവടെ പറഞ്ഞ് നിർത്തിത് ആ അങ്ങനെ സുന്ദര കുട്ടപ്പനും കുട്ടപ്പി ഒക്കെ ആയി ആസ്പത്രിൽ എത്തി ഒരു സൈഡീകൂടെ വേദന ഇണ്ട് ട്ടാ ആരോടും മിണ്ടീല്ല. അങ്ങനെ ഡോക്ടറെ കാണാൻ ചീട്ടൊക്കെ എടുത്ത് നിക്കാ.. അപ്പോ വേദന ലേശം കൂടിയോന്നു ഒരു സംശയം ഏയ് അല്ല കൂടി.

അവിടെ നിക്കാൻ പറ്റണില്ല കുട്ടുനോട് പറഞ്ഞപ്പോ വേഗം casualty യിൽ പോയി കാണിക്കാം ന്ന് പറഞ്ഞു അവിടുന്നു നടന്നും ഇരുന്നും ഒരു വിധത്തിൽ എത്തി വേഗം ഉള്ളിൽ കൊണ്ടോയി പാവം കൂട്ടൂനെ പുറത്ത് നിർത്തി അതിന്റെ ഉള്ളിൽ പോയപ്പോ ഇത്തിരി പേടി ഒക്കെ തോന്നി പുറത്ത് കാണിച്ചില്ല ട്ടാ വെല പോവില്ലേ അങ്ങനെ അവിടെ ഡോക്ടറ് വയറുമ്മേ തൊടുന്നു ഞെക്കുന്നു.. എന്തൊക്കെയോ വയറുമ്മേ വെച്ച് പിടിപ്പിക്കണൂ ഹോ.ഒരു ബല്ലാത്ത സമയാർന്നു ഇത്തിരി നേരം കഴിഞ്ഞപ്പോ ഏട്ടനോട് വെള്ള ഷർട്ടും മുണ്ടും ഒകെ കൊണ്ടരാൻ പറഞ്ഞു ചെക്കപ്പിന് വരുമ്പോ ഇതൊക്കെ ആരെങ്കിലും കൊണ്ടരോ മിഷ്ടർ അവിടെ നോക്കിട്ട് എവിടേം ഇത് കിട്ടണ കടയും ഇല്ല അപ്പോ തന്നെ അച്ഛനെ വിളിച് പാക്ക് ചെയ്ത ബാഗ് കൊണ്ടാരാൻ പറഞ്ഞ പിന്നേ ഡ്രസ്സ്‌ മാറൽ ആയി സ്വർണം ഓക്കേ ഊരൽ ആയി ഇതിന്റെ ഇടക്ക് അമ്മ വന്നു നോക്കിട്ട് പോണ്ട് അതിന്റെ ഉള്ളിൽ ആരും നിക്കാൻ പാടില്ല അതാണ് നോക്കിട്ട് പോണേ..അങ്ങനെ ഡ്രസ്സ്‌ ഒക്കെ മാറ്റി ലേബർ റൂമിൽ കൊണ്ടോവാന്നു പറഞ്ഞ് അപ്പോ എനിക്ക് ഏതോ പടത്തിൽ സലീമേട്ടൻ ചോയ്ച്ച പോലെ “എന്തിന് ” അങ്ങനെ ചോയ്ക്കാനാ തോന്നിയെ.

പിന്നേ അവർടെ വായേല് ഇരിക്കണത് കേക്കണ്ടല്ലോ ന്ന് വിചാരിച്ചു ഞാൻ അത് ആത്മഗതാഗതം ആക്കി.. അങ്ങനെ ഇരുന്ന് പോണ വണ്ടിൽ (വീൽ ചെയർ ആണ് മേൻ ) ലേബർ റൂമിൽ കൊണ്ടോയി അവിടെ ചെന്നപ്പോ കണ്ട കാഴ്ച.. ന്റെ പോന്നോ.കൊറേ പേര് കരയണു കൊറേ പേര് പുഷണു ആകെ കരച്ചിലും ഡോക്ടറുടെ പുഷ് വിളിയും മാത്രം പകച്ചു പോയെന്റെ ബാല്യം.അങ്ങനെ അവിടെ ഒരു ബെഡിൽ കൊണ്ടോയി കിടത്തി ഇതാണോ ഇപ്പോ കൊണ്ടന്ന പേഷ്യന്റ് ന്നും ചോയ്ച്ചോണ്ട് ദേ വരണു കൊറേ ഡോക്ടർമാര്.. വയറൊക്കെ പിടിച്ചു നോക്കി പേടിച്ചു പേടിച്ചു ഇരുന്ന കാര്യം ആണ് ഇനി അടുത്തത്.. ഓഹ് മൈ ഗാഡ്.. pv ചെയ്യണം നേരെ കിടക്കാൻ ഈ pv ന്ന് പറഞ്ഞാ മനസിലായിലോ ല്ലേ അതന്നെ ഉള്ളതും ഇല്ലാത്തതും ആയ എല്ലാ ദൈവത്തിനേം വിളിച്ചു… അവരെ വിളിച്ചു ബുദ്ധിമുട്ടിച്ചിട്ട് എന്താ കാര്യം ചെയ്തല്ലേ പറ്റു ഡോക്ടറുടെ കയ്യീന്ന് കുറച്ച് ചീത്ത ഒക്കെ കേട്ടു ആ പരിവാടി കഴിഞ്ഞു.. വേദന എന്താന്ന് നോക്കാം.. ഇവിടെ കിടക്കട്ടെന്ന് ഡോക്ടർമാരും ഹ്മ്മ് ഭയങ്കര ബോറടി ആണ്.ഇടക്കിടക്ക് വന്നു pv ചെയ്യലും പൊസിഷൻ നോക്കലും അവസാനം പറഞ്ഞു ചെലപ്പോ പ്രസവിക്കും ന്ന് വേദന ആവാൻ ചാൻസ് ഉണ്ട് ന്ന് അപ്പോ ഇത്ര നേരം അനുഭവിച്ചത് പിന്നേ എന്ത് തേങ്ങയാ അതാണ് വായിൽ വന്നതെങ്കിലും മിണ്ടാണ്ട് കിടന്നു പിന്നേ വയറു കഴുകൽ ആയി മരുന്ന് വെക്കൽ ആയി ആകെ ബഹളം..ഇടക്കിടക്ക് വന്നു നോക്കും പിന്നേം പോവുംഏറ്റവും കൂടുതൽ സങ്കടം വന്നത് കൂടെ ആരും ഇല്ലാത്തോണ്ടാ വേദന കൂടി വരുമ്പോ കൈ ഒന്ന് പിടിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽന്ന് ശെരിക്കും വിചാരിച്ചു.

ഈ പെണ്ണുങ്ങൾക് ഒരു മയോം ഇല്ലാന്ന് പറയണത് ശെരിയാ ഞാൻ വേദന സഹിക്കാണ്ട് അവരുടെ കയ്യിൽ ഒന്ന് തൊട്ടപോ തൊടല്ലേന്നും പറഞ്ഞ് കൈ തട്ടി മാറ്റിട്ടുണ്ട്.. അതിൽ ഒരാള് മാത്രം എന്റെ കൈ ഒക്കെ പിടിച്ചു വർത്താനം ഒക്കെ പറഞ്ഞ് നിന്നു.. അതുപോലെ തന്നെ male ഡോക്ടർമാരും നല്ല സ്നേഹത്തോടെ തന്നെയാണ് പെരുമാറിയത്.പിന്നെയൊക്കെ വേദന കൂടി വന്നു കരചിലിന്റെ ശബ്ദം കൂടി. ഇതിന്റെ ഇടക്ക് അപ്പുറത്ത്‌ ആരൊക്കെയോ പ്രസവിക്കിണ്ട് അതിൽ മറക്കാൻ പറ്റാത്ത ഒരു പേരാണ് ഭവ്യ.രണ്ടാമത്തെ അല്ലേ ഭവ്യ..you can..try..push. എന്നൊക്കെ ഡോക്ടർമാര് വിളിച്ചു പറയിണ്ട് അങ്ങനെ കേട്ടതാ ഇവിടെ വേദന ആണെങ്കിലും അവിടെ എന്താ സംഭവിക്കണെന്ന് അറിഞ്ഞില്ലെങ്കി ഒരു സമാധാനോം ഇല്ലന്നെഎന്റെ വേദനേം കൂടി നേരത്തെ പറഞ്ഞ ഡയലോഗ് ഒക്കെ ആയിട്ട് ഡോക്ടർമാര് എന്റടുത്തെക്ക് കരച്ചിലിന്റെ ശബ്‌ദം കൂടിഅയ്യോ അമ്മേ വേദനിക്കണേ.ഡോക്ടർ ഇടക്ക് തൊട്ടു നോക്കിണ്ട്.

പുഷാൻ പറയിണ്ട്.ചെക്കന്റെ ഫസ്റ്റ് സോളോ ട്രിപ്പ്‌ അല്ലേ അങ്ങനെ അങ്ങു വരാൻ പറ്റോ രണ്ടു മണിക്ക് തൊടങ്ങിയ ഒരുക്കം ആണ് അവന്റെ അങ്ങനെ ബാക്ക് ബാഗ് ഒക്കെ പാക്ക് ചെയ്ത് ചെക്കൻ റെഡി ആയി ഡോക്ടർ പറഞ്ഞു ദാ കുഞ്ഞ് വരുന്നുണ്ട് ന്ന് ചെക്കൻ ഫുൾ ഓൺ എനർജില് ചാടി ഇങ്ങു പോന്നു..അത് മാത്രം എഴുതി പിടിപ്പിക്കാൻ പറ്റില്ല അതൊരു വേറെ ഫീൽ ആണ് അങ്ങനെ 11/12/2019 രാത്രി 8.18 ന് മുത്തു മണി അവന്റെ ഫസ്റ്റ് സോളോ ട്രിപ്പ്‌ കംപ്ലീറ്റ് ചെയ്തു അതൊരു തുടക്കം മാത്രം ഇത് ഇത്ര സൂപ്പർ ആയി ചെയ്ത ആൾക്ക് ഇനി എന്ത് പേടിക്കാൻ അല്ലേ അവൻ തുടങ്ങട്ട അവൻ പറക്കട്ടെ ആദ്യ ട്രിപ്പ്‌ ഒറ്റക്ക് ചെയ്ത പൊന്നുമോന് ഇനിയുള്ള യാത്രകളിൽ അമ്മേടേം അച്ഛന്റേം ഫുൾ സപ്പോർട്ട് അവൻ അവന്റെ ഉയരങ്ങൾ എത്തി പിടിക്കട്ടെ ഇടവും വലവും താങ്ങായി തണലായി അമ്മേം അച്ഛനും ഉണ്ടാവും.God bless you our little prince
RANJIMA JIJIN