ജോലി കഴിഞ്ഞു ബസിൽ വരുന്ന സമയം ഒരു ആൺകുട്ടിയും പെൺകുട്ടിയും കയറി കുറച്ചു കഴിഞ്ഞു അവരുടെ വർത്തമാനം കേട്ടു എഴുന്നേറ്റ് ഓടാൻ തോന്നി

EDITOR

പ്രതികരിക്കണോ വേണ്ടയോ നിങ്ങൾ പറയൂകഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവം വൈകുന്നേരം ജോലി കഴിഞു വീട്ടിലേക്കുള്ള ബസ് യാത്ര സ്കൂൾ വിട്ട സമയം ബസിൽ വലിയ തിരക്ക്. സ്കൂൾ കുട്ടികൾ നിറയെ ഉണ്ട് എങ്ങനെയോ എനിക്ക് സീറ്റ് കിട്ടി. തൊട്ടടുത്ത ഒരു ആൺകുട്ടി വന്നു നിന്നു. അടുത്തായി ഒരു പെൺകുട്ടിയും. സ്കൂൾ കുട്ടികൾ ആണ്. ആദ്യം എനിക്ക് പ്രേത്യേകിച് ഒന്നും തോന്നിയില്ല. പക്ഷെ കുറെ കഴിഞ്ഞപ്പോ രണ്ട് പേരും വർത്തമാനം കേട്ടിട്ടു അവിടുന്ന് എഴുന്നേറ്റ് ഓടാൻ തോന്നി. അത്രക് മോശം സംസാരം കൊച്ചു വാർത്തമാനങ്ങൾ. ബസിൽ അടുത്ത് ആളുകൾ ഉണ്ടെന്ന യാതൊരു ബോധവും ഇല്ലാതെ .. അടുത്ത സീറ്റിൽ അച്ഛന്റെ പ്രായമുള്ള ആളിരിപ്പുണ്ട്.. ഇതേ പ്രായമുള്ള ഒരു മകൾ എനിക്കും ഉണ്ട് എന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചാണ്. ദൈവമേ അവളും ഇങ്ങനെ ആകുമോ..ഇപ്പോളത്തെ കുട്ടികളെ നമുക്ക് എങ്ങനെ മനസിലാക്കാനാകും പ്രിയപ്പെട്ട കുട്ടികളെ എനിക്ക് ന് നിങ്ങളോട് ഒന്നേ പറയാനുള്ളു നിങ്ങൾ പ്രേണയിച്ചോളൂ അത് തെറ്റല്ല.

പക്ഷെ പൊതു സ്ഥലങ്ങളിലും ബസിലും ഇതുപോലെ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ഒരു അമ്മ എന്നാ നിലയിൽ അല്ലെങ്കിൽ ഇത് കാണുന്ന ഒരു അച്ഛൻ എന്നാ നിലയിൽ ഞങ്ങൾ അറിയാതെ പ്രതികരിച്ചു പോകും. കാരണം ഞങ്ങൾക്കും മക്കൾ ഉണ്ട് എന്റെ കൂടെ ബസിൽ ഉണ്ടായിരുന്ന കുട്ടികൾ സംസാരം മാത്രം ആണേൽ എങ്ങനേലും കേട്ടിരിക്കാം ഇത് അവർ ബസിൽ ഞങ്ങളുടെ അടുത്ത് നിന്ന് തന്നെ കെട്ടിപിടിക്കുന്നു എന്തെല്ലാം കാണിക്കുന്നു ചുറ്റും ആളുകൾ ഉണ്ടെന്ന യാതൊരു ബോധം ഇല്ലാതെ. നിങ്ങൾക് നിങ്ങളുടേതായ സ്വകാര്യ ഇടങ്ങളിൽ പോയി പ്രണയിക്കു. കാരണം പൊതു സ്ഥലങ്ങളിൽ എന്നെ പോലുള്ള അമ്മമാർ പ്രതികരിച്ചാൽ ഈ ലോകം ഞങ്ങളെ സദാചാര പോലീസ് ആക്കും.അവർ കൂട്ടുകാർ ആണ് ഇപ്പോളത്തെ കുട്ടികൾ ഇങ്ങനെ യാണ് എന്നൊക്കെ സമൂഹം പറയും. അവസാനം ഉപദേശിക്കാൻ പോയ ഞാൻ തെറ്റുകാരി ആകും. ഇങ്ങനെ ബസിൽ മറ്റുള്ളവർ കാണെ കെട്ടിപ്പിടുക്കുന്നതാണോ ഇപ്പോളത്തെ പ്രണയം .. ഇത് കണ്ട് മിണ്ടാതിരിക്കാൻ പ്ര തികരിക്കാതിരിക്കാൻ എന്നെ പോലുള്ള അമ്മമാർക്ക് നല്ല ക്ഷമ വേണം.എഴുതിയത് : ആശ

ഒരു ഗുണപാഠ കഥ കൂടെ പറയാം വർഷങ്ങൾക്കു മുൻപ് ഒരു ദിവസം ഒരു അമ്മ തന്റെ കൈ കുഞ്ഞുമായി അമേരിക്കയിലെ വളരെ വിശാലമായ ഒരു പുൽ മൈതാനിയുടെ എതിർവശത്തേക്ക് പോവുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ദൂരെ നിന്ന് ഒരു പുകത്തൂൺ വളരെ വേഗത്തിൽ തന്റെ അരികിലേക്ക് വരുന്നത് ആ അമ്മ കണ്ടു. ആപുൽ മൈതാനിയിലെ ഉണങ്ങിയ പുല്ലെല്ലാം തീപിടിച്ചതായിരുന്നു. ശക്തമായി കാറ്റ് വീശിയതിനാൽ വളരെ വേഗത്തിൽ ആ മൈതാനി മുഴുവൻ അഗ്നി വ്യാപിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ആ അമ്മ കയ്യിൽ കിട്ടിയ കമ്പുകൊണ്ട് നിലത്തൊരു കുഴി ഉണ്ടാക്കി തന്റെ കുഞ്ഞിനെ അതിനുള്ളിൽ കടത്തി. അഗ്നി അടുത്തു വന്നപ്പോഴേക്കും ആ അമ്മ കുഞ്ഞിന്റെ മുകളിലായി കിടന്നു. നിമിഷങ്ങൾക്കുള്ളിൽ അവിടം എല്ലാം അഗ്നിവ്യാപിച്ചു, ആ അമ്മ കത്തിക്ക -രിഞ്ഞ് ഒരു കരിക്കട്ട പോലെയായി. അഗ്നിബാധയ്ക്കുശേഷം ആളുകൾ ഈ അമ്മയുടെ കത്തിക്ക –രിഞ്ഞ ശരീരം എടുത്തപ്പോഴാണ്, അവരുടെ കുഞ്ഞ് സുരക്ഷിതമായി ആ കുഴിയിൽ കാണപ്പെട്ടത്. തന്റെ പൈതലിനു വേണ്ടി ആ അമ്മ ജീവനെ അർപ്പിച്ചു. ഈ അമ്മയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്ന സ്നേഹം ഇവിടെ വളരെ വ്യക്തമായി കാണുവാൻ കഴിയും.

ഒരു അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹം ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ എല്ലാവരെയും ഇങ്ങനെ സ്നേഹിക്കുവാൻ കഴിയുമോ? കടിച്ചു കീറുന്ന വന്യമൃഗങ്ങൾക്കും അവയുടെ കുഞ്ഞുങ്ങളോട് സ്നേഹം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാൽ മനുഷ്യത്വത്തിന്റെ മഹത്വം എല്ലാവരെയും സ്നേഹിക്കുന്നതാണ്. പ്രത്യേകിച്ച് നമ്മെ എതിർക്കുന്നവരെയും ഉപദ്രവിക്കുന്നവരെയും കൂടെ സ്നേഹിക്കാൻ കഴിയുന്നതാണ് യഥാർത്ഥ സ്നേഹം. എന്നാൽ അങ്ങനെയുള്ള എല്ലാവരെയും വെറുക്കുവാനാണ് നമുക്ക് ഇഷ്ടം. യേശു കർത്താവ് പഠിപ്പിച്ചു, “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ. ഇങ്ങനെ പഠിപ്പിക്കുക മാത്രമല്ല തന്റെ ജീവിതത്തിൽ അത് പ്രായോഗികമാക്കി തീർക്കുകയും ചെയ്തു. പാപത്തിന്റെ ഫലമായ മരണത്തിൽ നിന്ന്, സകല മനുഷ്യരെയും രക്ഷിക്കുന്നതിനു വേണ്ടിയാണ് അവൻ ക്രൂശിൽ യാഗമായി തീർന്നത്. എല്ലാവരോടും വിശേഷാൽ പാപികളോടും കുറ്റക്കാരോടും ദൈവത്തിനുള്ള സ്നേഹമാണ് യേശുക്രിസ്തുവിന്റെ ക്രൂശിലൂടെ വെളിപ്പെട്ടത്. ആ സ്നേഹമാണ് തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കണമേ എന്ന് പ്രാർത്ഥിപ്പാൻ യേശുവിനെ ശക്തികരിച്ചത്. ആ സ്നേഹം നമ്മിൽ വസിക്കുമ്പോഴാണ് നാം യഥാർത്ഥ മനുഷ്യരായി തീരുന്നത്