ബാങ്കിലെ ക്ളീനിങ് ജോലി ചെയ്തപ്പോ കുറച്ചു നാണയം കിട്ടി അത് അയാൾ വീട്ടിൽ കൊണ്ട് പോയി പക്ഷെ ഒരു ദിവസം കഴിഞ്ഞു കുറ്റബോധം കൊണ്ട് അത് മാനേജരെ തിരികെ ഏല്പിച്ചു ശേഷം

EDITOR

ഒരു ബാങ്കിൽ ക്ലീനിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു യുവാവ്, ഓഫീസ് ടൈമിനു ശേഷം ക്ലീനിങ് ചെയ്തു ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു കൗണ്ടറിന്റെ മേശയുടെ കീഴിൽ നിന്നും ഒരു കെട്ട് കറൻസി അയാൾക്ക് ലഭിച്ചു. അയാൾ അത് എടുത്ത് ഭവനത്തിൽ കൊണ്ടുപോയി. എന്നാൽ വലിയ സമ്മർദ്ദം അയാളുടെ മനസ്സിൽ ഉണ്ടായി. പിറ്റേ ദിവസം രാവിലെ അയാൾ അത് ബാങ്ക് മാനേജരെ ഏൽപ്പിച്ചു. മാനേജർ ചോദിച്ചു ഇത് തിരികെ തരുവാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? യുവാവ് പറഞ്ഞു, ഒന്നാമത് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം എന്നെ കാണുന്നു എന്നെ അറിയുന്നു. രണ്ടാമത് ഒരു കള്ളന്റെ കൂടെ ആയുസ്സ് മുഴുവൻ ചിലവഴിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മാനേജർ അദ്ദേഹത്തിന് പാരിതോഷികങ്ങൾ നൽകി. ഈ യുവാവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. ഇന്ന് ദൈവവിശ്വാസികളായ പലരും ദൈവത്തെ മറന്നു ദൈവഹിതം ത്യജിച്ചും ജീവിക്കുന്നു എന്നത് എത്ര വേദനാജനകമാണ്.

ദൈവം നമ്മെ കാണുകയും അറിയുകയും ചെയ്യുന്നു എന്നത് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. ആ ബോധ്യം പല തെറ്റുകളും ചെയ്യാതിരിക്കുവാൻ നമുക്ക് സഹായകരമാണ്. മറ്റുള്ളവരുടെ മുൻപാകെ ചെയ്യുവാൻ മടിക്കുന്ന പല കാര്യങ്ങളും ദൈവം നമ്മെ കാണുന്നു എന്ന് ബോധ്യത്തോടെ ജീവിക്കുമ്പോൾ രഹസ്യമായും ചെയ്യാതിരിക്കാൻ നാം പ്രേരിതരാവില്ലേ? എന്നാൽ ദൈവത്തിന്റെ സാന്നിധ്യം പലപ്പോഴും നാം വിസ്മരിക്കുന്നു എന്നുള്ളതത്രെ ജീവിതത്തിലെ വലിയ പരാജയം! അതേപ്രകാരം ഒരു കള്ളന്റെ കൂടെ ആയുഷ്കാല മുഴുവൻ ജീവിക്കുക, എത്ര പ്രയാസം എന്ന് ആ യുവാവ് പറഞ്ഞത് ശരിയല്ലേ? ആരാണ് ആ കള്ളൻ? മറ്റാരുമല്ലല്ലോ താൻ തന്നെയല്ലേ? അനേക കാര്യങ്ങളിലും നാം അവിശ്വസസ്തരാകുമ്പോൾ നമ്മുടെ ആയുഷ്കാലം മുഴുവൻ കള്ളന്റെ കൂടെയോ കള്ളനായോ ജീവിക്കുന്ന അനുഭവത്തിലേക്കല്ലേ നാം പ്രവേശിക്കുന്നത്? പല ആളുകളും ചുറ്റുപാടും പാർക്കുന്നവർ മോശമാകയാൽ ജീവിക്കാൻ പ്രയാസമാണെന്ന് പറയാറുണ്ട്. ചിലർ വേറെ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുവാനും ശ്രമിക്കാറുണ്ട്. അപ്പോൾ നാം തന്നെ അവിശ്വസ്തരായാലോ? അപ്പോൾ കള്ളന്റെ കൂടെ താമസിക്കുവാൻ പ്രയാസമില്ല അല്ലേ? ഇവിടെ ഓരോരുത്തരുടെയും ജീവിത വിശുദ്ധിയും വിശ്വസ്തതയും പ്രാധാന്യമർഹിക്കുന്നു. മറ്റുള്ളവർ ചെയ്യരുതെന്ന് നാം ആഗ്രഹിക്കുന്ന തെറ്റുകൾ, നാം തന്നെ ചെയ്യുന്നുവെങ്കിൽ അതിനേക്കാൾ വലിയ പരാജയം എന്താണുള്ളത്?

ഞാൻ എപ്പോഴും എന്റെ വീട് വൃത്തി ആക്കിയിടും.വൃത്തിആക്കുന്ന വട്ട് ഉണ്ടെന്നു വരെ എന്നെ എന്റെ വീട്ടുകാർ കളിയാക്കി പറയാറുണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ശനിയാഴ്ച്ച ഇതേപോലെ വീട് ക്ലീൻ ചെയ്തു തുടച്ചു വൃത്തി ആക്കിയിട്ടു ഞാൻ ഡ്രെസ് കഴുകാൻ പോയി ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു എന്നാലും ഞാൻ ചവിട്ടിയെല്ലാം മാറ്റി കഴുകാൻ എടുത്തു കുറച്ചു കഴിഞ്ഞു വീട്ടിൽ ഫ്രന്റിൽ ഒരു ചേട്ടൻ വന്നു വിളിച്ചു പോയി നോക്കിയപ്പോൾ സത്യം പറയാലോ എനിക്കാ ചേട്ടനെ ഒരു കല്ലെടുത്തു വീക്കാൻ തോന്നി ഞാൻ കുറച്ചു മുൻപേ വൃത്തി ആക്കിയിട്ടു ചവിട്ടിയൊക്കെ മാറ്റി ഇട്ടിടത്തു ഒരു കൂസലും ഇല്ലാതെ ആ മഴയത്തു നിന്നു വന്നു ചെളിയോട് കൂടിയ ആ ചെരുപ്പും ഇട്ടു നിൽക്കുന്നു വേറെ ഏതോ വീട് അന്വേഷിച്ചു വന്നതാ.എനിക്ക് അതു കണ്ടപ്പോൾ ദേഷ്യംവും കരച്ചിലും ഒരുമിച്ചു വന്നേ എത്ര പാടുപെട്ടിട്ട ഞാൻ അവിടെ വൃത്തി ആക്കിയിട്ടു കുറച്ചു മുൻപ് പോയത് അതാണ് ആ മനുഷ്യൻ ഒരു സെക്കന്റ് കൊണ്ട് നശിപ്പിച്ചു വച്ചേക്കുന്നത് ഞാൻ പറഞ്ഞെ ചേട്ടാ ഈ ചവിട്ടിമേ ചെളിയിൽചവിട്ടി വന്നു കയറി നിന്നപ്പോൾ ഒന്നും തോന്നിയില്ലേ അതും വൃത്തി ഇല്ലാത്തിടത് ആണെങ്കിൽ ശരിയാണ് ഇത് ഞാൻ അത്രയും വൃത്തി ആക്കിയിടത്തു.

ദേഷ്യത്തോടെ അയാൾ പറഞ്ഞു ഓ അതാണോ ഇത്രയും വല്യ കാര്യം എന്ന് പറഞ്ഞു ഒറ്റ പോവൽ ഞാൻ ഒന്നും പറയാൻ പോയില്ല ചവിട്ടി വീണ്ടും മാറ്റി വീണ്ടും അവിടെ തുടച്ചു ക്ലീൻ ചെയ്തു ഇട്ടു എന്നാൽ രണ്ടു ദിവസം മുൻപ് കേബിൾ പൈസ വാങ്ങാൻ ഒരു ചേട്ടൻ വന്നു അദ്ദേഹം ഇട്ട ചെരുപ്പ് നിലത്തു ഊരി ഇട്ടട്ടു അദ്ദേഹം ചവിട്ടിയിൽ കയറി നിന്നു പൈസയുടെ റെസിപ്റ്റ് എഴുതാൻ നിന്നു ചിലപ്പോൾ അദ്ദേഹത്തിന് അവരുടെ വീട്ടിൽ വൃത്തി ആക്കുന്ന ബുദ്ധിമുട്ട് അറിയുമായിരിക്കും അതായിരിക്കും മറ്റേയാൾക്ക് ചിലപ്പോൾ വൃത്തിയും ഉണ്ടാവില്ല ഒന്നും ഉണ്ടാവില്ല.നിങ്ങൾ ആയാലും മറ്റുള്ള വീടുകളിൽ പോവുമ്പോൾ ചെറിയ വീടോ വലിയ വീടോ ആയികൊള്ളട്ടെ വൃത്തി ആക്കിയിട്ടിരിക്കുന്ന സ്ഥലം വൃത്തി കേടാക്കാതിരിക്കാൻ നോക്കണം.നമ്മുടെ വീട്ടിൽ ആയാലും ആരെങ്കിലും ഒതുക്കിയും വൃത്തിയിലും ഇട്ടിരിക്കുന്ന സ്ഥലം അവർ എത്ര ബുദ്ധിമുട്ടി സമയം എടുത്തിട്ട് ചിലപ്പോൾ പല വയ്യായ്ക ഉള്ളപ്പോൾ ഒക്കെ ആയിരിക്കും വൃത്തി ആക്കിയിട്ടിരിക്കുന്നതാവുക.നമ്മളും അപ്പോൾ ഇരിക്കുന്ന സ്ഥലവും ചെല്ലുന്ന സ്ഥലവും വൃത്തിയിൽ ഉള്ളതാണെങ്കിൽ വൃത്തികേടാക്കാതിരിക്കാൻ ശ്രദ്ധിക്കുക നിങ്ങൾ ആരും അങ്ങനെ ചെയ്യില്ലായിരിക്കും എന്നിരുന്നാലും ഞാൻ പറഞ്ഞുവെന്നു മാത്രം. നിജി നിജി