പ്ലെയിൻ യാത്രയിൽ എയർഹോസ്റ്റസ് പല തവണ കുടിക്കാനായി കൊണ്ട് വന്നപ്പോഴും ചെറുപ്പക്കാരൻ കുടിച്ചില്ല അവസാനം പൈലറ്റ് കുടിച്ചാൽ താൻ കുടിക്കാം എന്ന് ശേഷം

EDITOR

ഒരു കഥ ഇപ്രകാരം പ്ലെയിനിന്റെ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്തിരുന്ന ഒരു യുവാവിന് വിമാന കമ്പനിയുടെ നിർദ്ദേശപ്രകാരമുള്ള മ- ദ്യവും ആയി എയർഹോസ്റ്റസ് ചെന്നപ്പോൾ ആ യുവാവ് അത് നിരസിച്ചു.അല്പം കഴിഞ്ഞ് കുറച്ചുകൂടെ മുന്തിയ ഇനം മ- ദ്യവുമായി അവൾ അയാളെ സമീപിച്ചു. അപ്പോഴും ആ യുവാവ് അത് നിരസിച്ചു.വീണ്ടും കൂടുതൽ ശ്രേഷ്ഠമായ നിലയിൽ അലങ്കരിച്ച കപ്പിൽ മുന്തിയ ഇനം മ– ദ്യവുമായി അവൾ ചെന്നു. അപ്പോഴും യുവാവ് നിരസിച്ചു.അവർ ചോദിച്ചു: “സാർ എന്റെ സർവീസിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ”? അയാൾ പറഞ്ഞു ഇല്ല, ഞാൻ കുടിക്കാറില്ല. എന്നാൽ വിമാന കമ്പനിയുടെ നിർദ്ദേശം ആകയാൽ അവൾ അയാളെ കുടി ക്കാൻ നിർബന്ധിച്ചു. അപ്പോൾ അയാൾ പറഞ്ഞു ശരി ഞാൻ ഇത് കുടിക്കാം, എന്നാൽ ആദ്യം നിങ്ങളുടെ പൈലറ്റിന് ഇത് കൊടുക്കണം, അയാൾ കുടിക്കുകയാണെങ്കിൽ ഞാനും കുടിക്കാം”. എയർഹോസ്റ്റസ് മടിയോടെ പറഞ്ഞു അദ്ദേഹം ഡ്യൂട്ടിയിലാണ് ഇപ്പോൾ കുടിച്ചാൽ പ്ലെയിനിന് ചിലപ്പോൾ അപകടം ഉണ്ടാകാം. യുവാവ് പറഞ്ഞു: “ഞാനും ഡ്യൂട്ടിയിലാണ്, എന്റെ ജീവനെയും ജീവിതത്തെയും സംരക്ഷിക്കേണ്ടത് എന്റെ തന്നെ ഡ്യൂട്ടിയാണ്.

ഈ കുടി എന്റെയും തദ്വാര എന്റെ കുടുംബത്തിന്റെയും ജീവൻ അപകടപ്പെടുത്തുന്നതാണ്”. മ  ദ്യത്തിനും മറ്റു പലവിധ ലഹരികൾക്കും അടിമകളായി തീർന്നിരിക്കുന്ന ഇന്നത്തെ തലമുറ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവനും ജീവിതവും നഷ്ടപ്പെടുത്തുകയാണ് എന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഒരിക്കൽ മ  ദ്യപാനിയായ ഒരു യുവാവ് കുടി കഴിഞ്ഞ് രാത്രിയിൽ എത്തിയപ്പോൾ തൊഴുത്തിൽ ചെന്ന് പശുവിനോട് ഒപ്പമാണ് കിടന്നത്.ഭാര്യ രാവിലെ എഴുന്നേറ്റപ്പോൾ പശുവിന് ഒപ്പം ഭർത്താവ് കിടക്കുന്നതു കണ്ട് ഒരു ഫോട്ടോയെടുത്ത് പിന്നീട് അയാളെ കാണിച്ചു.എത്ര സങ്കടകരമായ അവസ്ഥയിലേക്കാണ് മ  ദ്യവും ലഹരിയും നമ്മെ എത്തിക്കുന്നത്! സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനു വേണ്ടി മ    ദ്യ- ല ഹരി ലോബികൾ ഒരു ജനതയെ മുഴുവൻ നശിപ്പിക്കുകയാണ്. അവരെ നിയന്ത്രിക്കുവാൻ അധികാരികൾക്ക് സാധ്യമാകണം. എന്നാൽ അതിലുപരി ലഹരിക്കടിമ ആകാതിരിപ്പാൻ നമ്മെയും തലമുറയെയും സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ലഹരി ജീവിതത്തിൽ ഉളവാക്കുന്ന വിനാശത്തെക്കുറിച്ച് തലമുറയെ ബോധ്യപ്പെടുത്തുവാൻ ഏവരും പരിശ്രമിക്കേണ്ടതാണ്. മനുഷ്യനെ മനുഷ്യൻ അല്ലാതെ ആക്കി തീർക്കുന്ന ലഹരിക്കെതിരെ ദൈവാശ്രയത്തോടും നിശ്ചയദാർഢ്യത്തോടും കൂടെ ജീവിപ്പാൻ നമുക്ക് സാദ്ധ്യമാകണം. നമ്മെ കീഴ്പ്പെടുത്തുന്ന എല്ലാ പാപ സ്വഭാവങ്ങളെയും കീഴ്പ്പെടുത്തി ജയ ജീവിതം.

വേറെ ഒരു ഗുണപാഠ കഥ ഇങ്ങനെ ഒരു ദിവസം, ഒരു അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു സർപ്രൈസ് ടെസ്റ്റ് നടത്തി. അധ്യാപകൻ ചോദ്യപേപ്പർ കമഴ്ത്തി വെച്ച നിലയിൽ ആയിരുന്നു വിതരണം ചെയ്തത്. എല്ലാ വിദ്യാർത്ഥികൾക്കും പേപ്പറുകൾ നൽകിയ ശേഷം ആ പേപ്പറിൽ കാണുന്നവയെക്കുറിച്ച് ഓരോ കുറിപ്പ് എഴുതുവാൻ ആവശ്യപ്പെട്ടു. ആ ടെസ്റ്റ് പേപ്പറിന്റെ മദ്ധ്യഭാഗത്ത് ഒരു കറുത്ത പുള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തെഴുതണം എന്നറിയാതെ എല്ലാവരും കുഴങ്ങി. എങ്കിലും എല്ലാവരും ഏതാനും വരികൾ എഴുതി. എല്ലാവരും പരീക്ഷ പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ അധ്യാപകൻ എല്ലാ ഉത്തരക്കടലാസുകളും ശേഖരിച്ച് ഓരോ ഉത്തരവും ഉറക്കെ വായിക്കാൻ തുടങ്ങി. എല്ലാവരും ആ കറുത്ത ഡോട്ടിനെക്കുറിച്ച്, അതിന്റെ സ്ഥാനം, വലുപ്പം മുതലായവ പരാമർശിച്ചു. എല്ലാ ഉത്തരങ്ങളും വായിച്ചതിനുശേഷം അദ്ധ്യാപകൻ വിദ്യാർത്ഥികളോട് പറഞ്ഞു: “ഈ ടെസ്റ്റിൽ ആരും വിജയിച്ചിട്ടില്ല”. നിങ്ങൾ എല്ലാവരും കറുത്ത പുള്ളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആ കറുത്ത പുള്ളിയെക്കാൾ ഏറെ വിസ്താരമുള്ള പേപ്പറിന്റെ വെളുത്ത ഭാഗം ആരും കണ്ടില്ലേ? അതെക്കുറിച്ച് ആരും എഴുതിയില്ലല്ലോ”.

നമ്മുടെ ജീവിതത്തിലും ഇതുതന്നെ സംഭവിക്കുന്നു. ജീവിതത്തിൽ നമുക്കെല്ലാവർക്കും നിരീക്ഷിക്കാനും പഠിക്കാനും ഒരു വെള്ള പേപ്പർ ഉണ്ട്, എന്നിട്ടും നാം എല്ലായ്പ്പോഴും ഇരുണ്ട പാടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സന്തോഷിക്കാൻ നമുക്ക് നിരവധി കാരണങ്ങളുണ്ട്, നമ്മുടെ മാതാപിതാക്കൾ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, നല്ല ആരോഗ്യം, തൃപ്തികരമായ ജോലി, കുഞ്ഞുങ്ങളുടെ പുഞ്ചിരി, തുടങ്ങിയവ സന്തോഷദായകമാണ്, എന്നിരുന്നാലും, ദുഃഖകരമായ സാഹചര്യങ്ങളെ കുറിച്ചാണ് നാം കൂടുതൽ ചിന്തിക്കുന്നത്. ഇരുണ്ട പാടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ ജീവിത ചക്രവാളങ്ങളെ നാം പരിമിതപ്പെടുത്തുന്നു. നമ്മുടെ നിരാശകൾ, ഭയം, ഉത്കണ്ഠകൾ, നമ്മെ അലട്ടുന്ന കാര്യങ്ങൾ, നമ്മോട് തെറ്റ് ചെയ്ത ആളുകൾ ഇവയിൽ മാത്രം നമ്മുടെ മനസ്സ് കുടുങ്ങിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ, ഒട്ടനവധി നല്ല കാര്യങ്ങൾ നിസ്സാരമായി തള്ളിക്കളഞ്ഞ് അപ്രധാനമായ ഡോട്ട് പോലുള്ള പരാജയങ്ങളിലും നിരാശകളിലും കുടുങ്ങി നമ്മുടെ ഊർജ്ജം ചോർത്തി കളയുന്നു. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കറുത്ത പാടുകളെ അവഗണിക്കുവാനല്ലേ ഉള്ളൂ. എന്നാൽ വളരെ ചെറുതെങ്കിലും, അവ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുകയും പോസിറ്റീവായി ചിന്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ കറുത്ത കുത്തുകളിൽ നിന്ന് നമുക്ക് നമ്മുടെ കണ്ണുകളെ മാറ്റാം. ജീവിതത്തിന്റെ തിളക്കമാർന്ന വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കാം. പോസിറ്റിവിറ്റി നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ അനുവദിക്കാം.