ഒരു പയ്യൻ നായയെ വാങ്ങാൻ കടയിൽ എത്തി വില കൂടുതൽ കാരണം അവസാനം അവൻ വാങ്ങിയത് ഒരു മുടന്തൻ നായയെ ശേഷം അതിന്റെ കാരണം അറിഞ്ഞു കടക്കാരൻ പൊട്ടിക്കരഞ്ഞു

EDITOR

ഒരു കടയിലെ ബോർഡ് ‘ഇവിടെ പട്ടിക്കുട്ടികൾ വിൽക്കപ്പെടും’. ഒരിക്കൽ ഒരു കുട്ടി ആ കടയിലേക്ക് ചെന്നു. പട്ടിക്കുട്ടികളുടെ വില അന്വേഷിച്ചു. കടയുടമ പറഞ്ഞു 300 രൂപ മുതൽ 500 രൂപ വരെ വിലയാകും. ആ കുട്ടി 50 രൂപ കച്ചവടക്കാരന്റെ കയ്യിൽ കൊടുത്തിട്ട് എനിക്ക് ഒന്ന് കാണാമോ എന്ന് ചോദിച്ചു. അവിടുത്തെ ജോലിക്കാരി അവനെ ഉള്ളിലേക്ക് കൊണ്ടുപോയി. അവിടെയുള്ള നല്ല നായ്ക്കുട്ടികളെ കാണിച്ചു. എന്നാൽ അവയുടെ പിന്നിലായി മുടന്തുള്ള ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു. അവൻ അതിനെ എടുത്ത് കടയുടമയോട് ചോദിച്ചു ഇതിന് എന്ത് വിലയാകും. അയാൾ പറഞ്ഞു നീ എന്തിനാണ് ഇതിനെ വാങ്ങുന്നത് ഇത് ജനിച്ചപ്പോൾ മുതൽ നടക്കാൻ കഴിയാത്തതാണ്. അതിന് ഓടാനും ചാടാനും ഒന്നും കഴിയില്ല. അതിന്റെ ഒരു പിൻകാലിനു ഹിപ്പ് സോക്കറ്റില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ആ കുട്ടി തന്റെ പാൻസിന്റെ കാൽചുരുട്ടി കമ്പിയിട്ട് ഫിറ്റ് ചെയ്ത അവന്റെ കാൽ കാണിച്ചിട്ട് പറഞ്ഞു ഈ പാവം പട്ടിക്കുട്ടിയെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളാണ് അതിനാവശ്യം. അത് എനിക്കേ കഴിയുള്ളൂ. അയാൾ പറഞ്ഞു എങ്കിൽ നീ അതിനെ എടുത്തുകൊള്ളൂ. വിലയൊന്നും തരേണ്ട.

അവൻ പറഞ്ഞു: ഇത് വിലയില്ലാത്തതല്ല, ഞാനിതിനു മുഴുവൻ വിലയും തരും. അങ്ങനെ അവൻ ആ മുടന്തുള്ള പട്ടിക്കുട്ടിയെ സ്വന്തമാക്കി. മുടന്തുള്ളതും കേടു പറ്റിയതും വിലയില്ലാത്തതാണ് എന്നാണ് പൊതു ധാരണ. എന്നാൽ അവയെല്ലാം മൂല്യമുള്ളതാണ്. ബലവാന്മാർ പലപ്പോഴും ബലഹീനരെ പുച്ഛിക്കുന്നുണ്ടാവും. എന്നാൽ ബലഹീനമായതിന്റെ വില അറിയുവാൻ ആ അവസ്ഥയിലേക്ക് താണിറങ്ങുന്നവർക്ക് മാത്രമേ കഴിയുള്ളൂ. യഥാർത്ഥത്തിൽ ജീവനുള്ളതെല്ലാം ഒരുപോലെ വിലയുള്ളതാണ്. വിശക്കുന്നവന് മാത്രമേ വിശക്കുന്നവന്റെ വിശപ്പ് അറിയാനാവൂ. കൊട്ടാരത്തിൽ പാർക്കുന്നവൻ വീടില്ലാത്തവന്റെ പ്രശ്നം എങ്ങനെ അറിയും? പാർക്കുന്ന വീട്ടിലേക്ക് വഴിയില്ലാതെ വിഷമിക്കുന്ന അനേകരുണ്ട്. അവരുടെ വിഷമം ആരറിയുവാൻ? വേദനപ്പെടുന്നവരോടൊത്ത് വേദനപ്പെടുവാൻ കഴിയുന്നതാണ് ജീവിതത്തിന്റെ മഹത്വം. ദൈവത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നത് അവൻ കഷ്ടപ്പെടുന്നവരോടൊപ്പം കഷ്ടപ്പെടുന്നവനാണ് എന്നത്രേ. കഷ്ടപ്പെടുന്നവരുടെ അരികിലേക്ക് മനുഷ്യനായി വന്ന ദൈവമാണ് യേശുക്രിസ്തു. മനുഷ്യരുടെ ബലഹീനതകളും പ്രശ്നങ്ങളും എല്ലാം സഹിച്ച് അവൻ ഈ ലോകത്തിൽ നന്മ ചെയ്ത് ജീവിച്ചു. മനുഷ്യന്റെ തിന്മയുടെ ഫലമായ മരണം ഏറ്റെടുത്തു. തെറ്റുകാരയും , ബലഹീനരെയും ഉപേക്ഷിക്കാതെ, അവരുടെ ആളത്വത്തിന്റെ വില ഉൾക്കൊണ്ടവനാണ് ദൈവപുത്രനായ യേശുക്രിസ്തു.

മറ്റൊരു ഗുണപാഠ കഥ ഇങ്ങനെ പറയാം ഒരിക്കൽ ഒരു അധ്യാപകൻ തന്റെ ക്ലാസിലെ കുട്ടികളോട് ഒരു മനുഷ്യന്റെ വില എങ്ങനെയാണ് അറിയുന്നത് എന്ന് ചോദിച്ചു. ചില കുട്ടികൾ ചില ഉത്തരങ്ങൾ പറഞ്ഞു. പലർക്കും ഉത്തരം ഇല്ലായിരുന്നു. പിറ്റേദിവസം ഒരു അവധി ദിവസമായിരുന്നു. അന്ന് ഇരുമ്പ് പണി ചെയ്യുന്ന ഒരാളുടെ മകൻ അച്ഛാ, മനുഷ്യന്റെ വില എന്താണ് എന്ന് ചോദിച്ചു: ഇരുമ്പ് ഉലയിൽ വെച്ച് പഴുപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന അയാൾ മകനോട് ചോദിച്ചു ഈ ഇരുമ്പിന് എന്ത് വില വരും. മകൻ പറഞ്ഞു ഏകദേശം 150 രൂപ വന്നേക്കും. അച്ഛൻ പറഞ്ഞു ഞാൻ ഇത് ആണി ആക്കിയാലോ? മകൻ പറഞ്ഞു 500 രൂപയെങ്കിലും കിട്ടും. അച്ഛൻ പറഞ്ഞു ഞാൻ ഇതൊരു എൻജിന്റെ സ്പ്രിങ് ആക്കിയാലോ മകൻ പറഞ്ഞു ആയിരം രൂപയെങ്കിലും കിട്ടും. ആ പിതാവ് പറഞ്ഞു ഇതു പോലെയാണ് മനുഷ്യന്റെയും വില. അവൻ എന്തായി തീരുന്നു എന്നുള്ളതിനെ ആശ്രയിച്ചാണ് അവന്റെ വില. ഇരുമ്പ്, ആണി ആകണമെങ്കിൽ അത് തീയിലിട്ട് പഴുപ്പിക്കണം. അത് സ്പ്രിംഗ് ആകണമെങ്കിൽ അത് തീയിൽ ഉരുക്കി സ്പ്രിംഗ് ആയി വാർത്തെടുക്കണം. അങ്ങനെ തീയിൽ കൂടി എന്നതുപോലെ പ്രതിസന്ധികളെ നേരിട്ട് ജയിച്ചാൽ മനുഷ്യന്റെ മൂല്യം വർദ്ധിക്കും.

തീച്ചൂളയിലൂടെ കടന്നുപോകുവാൻ സന്നദ്ധരല്ലെങ്കിൽ ഒരു പച്ചിരുമ്പിൻ കഷണം പോലെ കാര്യമായ വിലയൊന്നും ഇല്ലാത്തവരായി നാം തുടരും. ഒരു ഇരുമ്പിൻ കക്ഷണം തീയിൽ കൂടെ കടന്നു പോയി എങ്കിൽ മാത്രമേ മനുഷ്യർക്ക് പ്രയോജനമുള്ളതായി തീരുകയുള്ളൂ. ഏതൊരു ജീവിതത്തിന്റെയും ഗുണമേന്മ നാം എത്രമാത്രം മറ്റുള്ളവർക്ക് അനുഗ്രഹകരമായിരിക്കുന്നു എന്നത് മാത്രമാണ്. എന്തെല്ലാം യോഗ്യതകൾ നമുക്കുണ്ടായിരുന്നാലും അവ സമൂഹത്തിന് ഉപകാരപ്രദമാകുന്നില്ലെങ്കിൽ, എന്താണ് അതുകൊണ്ട് പ്രയോജനം ഉള്ളത്? നാം പുതുതായി വാങ്ങിയ ഭവനം തീരെ വാസയോഗ്യം അല്ലെങ്കിൽ എന്താണ് അതുകൊണ്ട് ഒരു പ്രയോജനം? അതുപോലെയാണ് നമ്മുടെ ജീവിതവും. സമൂഹത്തിന് പ്രയോജനപ്പെടാത്ത ഒന്നും തന്നെ യാതൊരു വിലയും ഉള്ളതല്ല. അതിനാൽ നാം സുഖമായി ജീവിക്കുന്നു എന്നുള്ളതല്ല, സമൂഹത്തിന്റെ സുഖത്തിനും അനുഗ്രഹത്തിനും എത്രമാത്രം പ്രയോജനപ്പെടുന്നു എന്നതാണ് ജീവിതത്തിന്റെ മഹത്വവും വിലയും.