യുദ്ധ ശേഷം ഒരു സൈനികൻ വീട്ടിൽ വിളിച്ചു പറഞ്ഞു തന്റെ കൂടെ ഇനി വീട്ടിൽ കാലുകൾ പോയ ഒരാൾ കൂടെ ഉണ്ടാകും എന്ന് വീട്ടുകാരുടെ മറുപിടി

EDITOR

വിയറ്റ്നാം യുദ്ധം കഴിഞ്ഞ് നാട്ടിലേക്ക് വരുന്ന ഒരു സൈനികൻ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മാതാപിതാക്കളെ വിളിച്ചു. അമ്മേ, അച്ഛാ ഞാൻ വീട്ടിലേക്ക് വരികയാണ്. അവർ പറഞ്ഞു സന്തോഷം വേഗം വരൂ മോനെ. അവൻ പറഞ്ഞു എന്റെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരിക്കും. തീർച്ചയായും അവർ മറുപടി പറഞ്ഞു, “ഞങ്ങൾ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു”. മകൻ തുടർന്നു, “അവൻ യുദ്ധത്തിൽ ഒരു കൈയും കാലും നഷ്ടപ്പെട്ടവനാണ്, അവന് പോകാൻ മറ്റൊരിടമില്ല, അവൻ നമ്മളോടൊപ്പം താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു അവർ പറഞ്ഞു: “അതുവേണ്ട മകനേ, അവന് താമസിക്കാൻ മറ്റൊരിടം കണ്ടെത്താൻ നമുക്ക് അവനെ സഹായിക്കാം”. “ഇല്ല, അമ്മേ അച്ഛാ അവൻ നമ്മോടൊപ്പം താമസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” അച്ഛൻ പറഞ്ഞു, “ മോനെ നീ എന്താണ് പറയുന്നത്? അത്തരം വൈകല്യമുള്ള ഒരാൾ നമുക്ക് എന്നും ഒരു ഭാരമായിരിക്കും. നീ അവനെ മറന്നിട്ട് വീട്ടിലേക്കു വരിക. അവൻ ജീവിക്കാൻ സ്വന്തമായി ഒരു വഴി കണ്ടെത്തിക്കൊള്ളും.

അപ്പോഴേക്കും മകൻ ഫോൺ കട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർക്ക് സാൻ ഫ്രാൻസിസ്കോ പോലീസിൽ നിന്ന് ഒരു കോൾ ലഭിച്ചു. “അവരുടെ മകൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു, ആത്മഹത്യയാണെന്ന് കരുതുന്നു” എന്ന്. ദുഃഖിതരായ മാതാപിതാക്കൾ സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്നു, മകന്റെ മൃതദേഹം തിരിച്ചറിയാൻ അവരെ മോർച്ചറിയിലേക്ക് കൊണ്ടുപോയി. അവർ അവനെ തിരിച്ചറിഞ്ഞു, പക്ഷേ അപ്പോഴാണ് അവർ അറിയുന്നത് അവരുടെ മകന് ഒരു കൈയും ഒരു കാലും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്.ഈ കഥയിലെ മാതാപിതാക്കളെ പോലെയല്ലേ നമ്മിൽ പലരും? സൗന്ദര്യവും ആരോഗ്യവും ഉള്ളവരെ സ്നേഹിക്കുന്നതും കരുതുന്നതും എളുപ്പമാണ്. എന്നാൽ നമുക്ക് എന്തെങ്കിലും അസൗകര്യമോ അസ്വസ്ഥതയോ ഉണ്ടാക്കുന്നവരെ സാധാരണയായി നാം ഇഷ്ടപ്പെടുന്നില്ല. അങ്ങനെയുള്ളവരെ ഒഴിവാക്കാനാണ് നമുക്കെല്ലാം ഇഷ്ടം. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയുള്ളവർക്കല്ലേ നമ്മുടെ സഹായം ആവശ്യമുള്ളത്? ക്ഷീണിതരെ സഹായിക്കുവാൻ മനസ്സില്ലാതെ, യാതൊരു ക്ഷീണവും പ്രയാസവുമില്ലാത്തവരെ എന്തിനാണ് സഹായിക്കുക?

അത് മറ്റുള്ളവരുടെ അംഗീകാരം നേടുവാനുള്ള സ്വാർത്ഥ ഭാവമല്ലേ? നാം അങ്ങനെയാണെങ്കിൽ, മറ്റുള്ളവരിൽ നിന്ന് നമുക്ക് ലഭിക്കുന്ന പ്രതികരണവും അങ്ങനെ തന്നെയായിരിക്കില്ലേ? നാം രോഗികളും ക്ഷീണിതരും ആവുമ്പോൾ ആർക്കാണ് നമ്മെ ഉൾക്കൊള്ളുവാൻ മനസ്സുണ്ടാവുക?ഭാഗ്യവശാൽ, നമ്മോട് അങ്ങനെ പെരുമാറാത്ത ഒരാളുണ്ട്. നമ്മൾ എത്രമാത്രം കുഴപ്പത്തിലായാലും, നിരുപാധികമായ സ്നേഹത്തോടെ നമ്മെ എന്നെന്നേക്കുമായി തന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരാൾ. നമ്മുടെ സൃഷ്ടാവായ ദൈവം. എന്നാൽ നാമും മറ്റുള്ളവരെ അങ്ങനെ കരുതുന്നവർ ആയിരിക്കണം എന്ന് ഈ ദൈവം ആഗ്രഹിക്കുന്നു. മറ്റുള്ളവരെ അവർ ആയിരിക്കുന്ന പ്രകാരം അംഗീകരിപ്പാനും സ്വീകരിക്കാനും നമ്മിൽ നിന്നും വ്യത്യസ്തരായവരെ അവരുടെ ആവശ്യം മനസ്സിലാക്കി ശുശ്രൂഷിക്കുവാനും ദൈവമേ ഞങ്ങളെ ഒരുക്കണമേ,

അതുപോലെ മറ്റൊരു കഥ കൂടെ പറയാം ജീവിതത്തിൽ വളരെ പ്രതിസന്ധി ഉണ്ടായപ്പോൾ, Herbert Vander Lught എന്നയാളിന്റെ പിതാവ് ഒരു ഫാം വാടകയ്ക്ക് എടുത്ത് ജോലി ചെയ്യുവാൻ തീരുമാനിച്ചു. ഫാമിന്റെ ഉടമസ്ഥനുമായി ഒരു വാടക കരാർ എഴുതി തയ്യാറാക്കി ഒപ്പിട്ടു. അതിൻ പ്രകാരം അതിലെ വരുമാനത്തിന്റെ പകുതി വാടകക്കാരനും പകുതി ഉടമസ്ഥനുമാണ്. എന്നാൽ ഉടമസ്ഥൻ അല്പം പോലും വാടകക്കാരന് കൊടുക്കാതെ അയാളെ വഞ്ചിച്ചു. അപ്പോൾ Vander Lught ഒരു വക്കീലിനെ കണ്ടുകാര്യങ്ങൾ അവതരിപ്പിച്ചു. വക്കീൽ കരാർ വായിച്ചു നോക്കിയതിനു ശേഷം പറഞ്ഞു: ഇതിൽ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. നിങ്ങൾ വളരെ വിദഗ്ധമായി ചതിക്കപ്പെട്ടിരിക്കുന്നു. ഈ ഉടമ തനിക്ക് കുഴപ്പം വരാത്ത വിധത്തിൽ വേണ്ടുന്നത് എല്ലാം കരാറിൽ എഴുതി ചേർത്തിട്ടുണ്ട്”. തുടർന്ന് ഒരു തമാശ എന്നവണ്ണം വക്കീൽ പറഞ്ഞു. ഞാൻ മൂന്നു കാര്യങ്ങൾ പറയാം അതിൽ ഒന്ന് നിങ്ങൾക്ക് ചെയ്യാം. 1). ആ ഉടമയെ കൊന്നിട്ട് നിങ്ങൾക്ക് ജയിലിൽ പോകാം. 2). ആ ചതിയൻ നിങ്ങളോട് ചെയ്ത പോലെ നിങ്ങൾക്ക് അയാളെയും ചതിക്കാം.

3). ഈ അനീതി സഹിച്ച് ദൈവത്തിന്റെ കരുതലിനു വേണ്ടി കാത്തിരിക്കാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ നാം എത്തിച്ചേരുകയാണെങ്കിൽ എങ്ങനെയായിരിക്കും നമ്മുടെ പ്രതികരണം? ചിലർ അയാളെ കൊല്ലാൻ തയ്യാറായേക്കാം.അതിന്റെ ഭവിഷ്യത്ഫലം അറിയാവുന്ന പലരും കൊലയ്ക്ക് തയ്യാറാകാതെ, ആ ചതിയനെ ഒരു പാഠം പഠിപ്പിക്കാൻ ശ്രമിച്ചേക്കും.ഉരുളയ്ക്ക് ഉപ്പേരി എന്നതുപോലെ ചതിക്ക് ചതി എന്ന് മാർഗ്ഗം സ്വീകരിച്ചേക്കാം. എന്നാൽ ദൈവത്തിൽ ആശ്രയിച്ച് അനീതി സഹിക്കുവാൻ തയ്യാറാകുന്നവർ വളരെ വിരളമായിരിക്കും. അനീതി സഹിക്കേണ്ടി വരിക വളരെ ദുസ്സഹനീയമാകയാൽ ചതിക്ക് ചതി എന്ന് മാർഗ്ഗമായിരിക്കും പൊതുവേ അനേകർക്കും സ്വീകാര്യം. അപ്പോൾ നാമും ആ ചതിയനും തമ്മിൽ എന്താണ് വ്യത്യാസം? തത്വചിന്തകനായ പ്ലേറ്റോ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “അനീതി സഹിക്കുന്നതിനേക്കാൾ എത്രയോ നിന്ദ്യമാണ് അനീതി പ്രവർത്തിക്കുന്നത്”.

എന്നാൽ നാം പലപ്പോഴും കരുതുന്നത്, ‘അനീതി പ്രവർത്തിക്കുന്നത്, അത് സഹിക്കുന്നതിനേക്കാൾ എത്രയോ ശ്രേഷ്ഠം’ എന്നാണ്. അനീതിയോടുള്ള വെറുപ്പല്ല, നമുക്കുണ്ടായ നഷ്ടമാണ് പ്രധാനം. അതിനാൽ ചതിക്ക് ചതിവ് എന്നതും സ്വാർത്ഥതയിൽ നിന്ന് ഉളവാകുന്ന പ്രവർത്തന ശൈലിയാണ്.അനീതി സഹിക്കുവാൻ തയ്യാറാക്കുന്നത്, അനീതി പ്രവർത്തിക്കുവാൻ പാടില്ലാത്ത വിധം ഉന്നതമായ ദർശനം പുലർത്തുന്നതിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ സ്വയം പരിശോധിക്കുവാൻ ഇടയാക്കും. ആ ചതിയനെ ഒരു പാഠം പഠിപ്പിക്കും എന്നല്ലാതെ, അനീതി സഹിക്കുന്നതാണ് നന്ന് എന്ന് നമുക്ക് തോന്നാറുണ്ടോ? ദൈവമേ എത്ര അനീതി സഹിക്കേണ്ടി വന്നാലും, ഒരിക്കലും അനീതിയോ, ചതിവോ പ്രവർത്തി ക്കുവാൻ ഇടയാകരുതേ എന്ന് പ്രാർത്ഥിക്കാം.”പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ