ഭിക്ഷക്കാരന്റെ അടുത്തൂടെ പോയ സമയം അയാളുടെ പാത്രത്തിൽ ഒരു രൂപ പോലും ഇല്ല ശേഷം ഞാൻ ഒരു ബോർഡ് അവിടെ വെച്ചു തിരിച്ചു വന്നപ്പോൾ ഞാൻ കണ്ട കാഴ്ച ഞെട്ടിച്ചു

EDITOR

വഴിയരികിലിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു കുരുടൻ തന്റെ മുൻപിൽ ഒരു ബോർഡ് വെച്ചിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു ഈ കുരുടനെ സഹായിക്കണമേ. ഒരു യുവാവ് രാവിലെ അയാളെ കടന്നു പോകുമ്പോൾ ആ ബോർഡ് കണ്ടു. ചില മണിക്കൂറുകൾ കഴിഞ്ഞ് തിരികെ വരുമ്പോൾ വീണ്ടും ആ ഭിക്ഷക്കാരനെ ശ്രദ്ധിച്ചു. അയാളുടെ മുൻപിലുള്ള പാത്രത്തിൽ ഏതാനും ചില്ലി കാശുകൾ മാത്രം. വളരെ തിരക്കുള്ള ഒരു സമയമായിട്ടും ആരും അയാളെ സഹായിച്ചില്ലല്ലോ എന്നോർത്ത് ആ ചെറുപ്പക്കാരൻ അയാളുടെ അടുത്തു ചെന്ന് ആ ബോർഡ് എടുത്ത് അതിന്റെ മറുവശത്ത് ഒരു നല്ല മാർക്കർ പെൻ കൊണ്ട് എന്തോ എഴുതിയിട്ട് ആ എഴുത്ത് എല്ലാവർക്കും കാണത്തക്ക വിധം ബോർഡ് വെച്ചിട്ട് യാത്രയായി. ഏതാണ്ട് ഒരു മണിക്കൂറിനകം അയാളുടെ ഭിക്ഷാപാത്രം നിറഞ്ഞു. ആരോ തന്റെ ബോർഡെടുത്ത് എന്തോ എഴുതിയെന്ന് കുരുടനു മനസ്സിലായിരുന്നു.ആ എഴുത്താണ് തനിക്ക് സഹായം ആയതെന്ന് മനസ്സിലാക്കി അവിടെ വന്ന ഒരാളിനോട് കുരുടൻ ചോദിച്ചു എന്താണ് ഈ ബോർഡിൽ എഴുതിയിരിക്കുന്നത്? അയാൾ ബോർഡിലെ എഴുത്ത് വായിച്ചു കേൾപ്പിച്ചു: “ഇന്ന് ഒരു നല്ല ദിവസം, നിങ്ങൾക്കത് കാണുവാൻ കഴിയുമല്ലോ, എനിക്ക് കഴിയില്ല”. ബോർഡിലെ വാക്കുകൾ ഒന്നു മാറിയപ്പോൾ അവ ആളുകളുടെ മനസ്സിനെ രൂപാന്തരപ്പെടുത്തി.

വാക്കുകളുടെ മായാജാലം വാക്കുകളുടെ സ്വാധീനശക്തി വലുതാണ്, അവയ്ക്ക് ഒരു മനുഷ്യനെ മുറിവേൽപ്പിക്കുവാനും സാന്ത്വനപ്പെടുത്തുവാനും കഴിയും. മറ്റുള്ളവരെ ആകർഷിക്കത്തക്ക വാക്കുകൾ കണ്ടെത്തുവാൻ കഴിയാത്ത ഈ കുരുടനെ പോലെയുള്ള ധാരാളം ആളുകൾ ഉണ്ട്. ആ യുവാവിന്റെ പാണ്ഡിത്യം ആ കുരുടന് വലിയ സഹായമായി. പണം കൊടുത്തു മാത്രമല്ല ഒരാളിനെ നമുക്ക് സഹായിക്കാൻ കഴിയുന്നത്. നമ്മുടെ സാന്നിധ്യം, വാക്കുകൾ ഇടപാടുകൾ, പാണ്ഡിത്യം, ബുദ്ധി സാമർത്ഥ്യം എല്ലാം മറ്റുള്ളവർക്ക് അനുഗ്രഹമാക്കി തീർക്കുവാൻ കഴിയും. എന്നാൽ അതിന് ഒരു ആർദ്രഭാവം നമ്മിൽ ഉണ്ടായിരിക്കണം. ആവശ്യങ്ങളിലിരിക്കുന്നവരും എളിയവരും ബലഹീനരുമായവരെ നികൃഷ്ടരായി കാണുവാൻ ശ്രമിക്കാതെ സ്നേഹപൂർവ്വം കാണുവാൻ ഇടയാവണം . ദുരിതങ്ങൾ പേറുന്നവരോട് മനസ്സലിവ് ഉണ്ടാകണം. നാം ഇന്ന് അനുഭവിക്കുന്ന നന്മകൾ നമ്മുടെ യോഗ്യതയോ സാമർത്ഥ്യമോ കൊണ്ട് ലഭ്യമായതല്ല എന്ന് ഓർക്കണം. ദൈവം നൽകിയ നന്മകൾ പങ്കുവയ്ക്കുന്നതിനു സാധിക്കണം. നമ്മുടെ ജ്ഞാനവും അറിവും അഹങ്കരിപ്പാൻ കാരണമാകാതെ, മറ്റുള്ളവർക്ക് ഒരു സമ്പത്തായി ഭവിക്കണം, അല്ല, നാം തന്നെ സമൂഹത്തിന് ഒരു സമ്പത്ത് ആയിത്തീരട്ടെ.

ഓണക്കാലം ആണ് അവധിക്കാലം ആണ് വിരുന്നു പോകുന്ന കാലം ആണ് അവരൊക്കെ അറിയാൻ ചില കാര്യങ്ങൾ കൂടെ പറഞ്ഞു അവസാനിപ്പിക്കാം പണ്ടൊക്കെ അഥിതികൾ നമ്മുടെ വീടുകളിൽ ഏതു സമയത്തും ഒരറിയിപ്പുമില്ലാതെ എത്താറുണ്ടായിരുന്നു. ചെല്ലുന്നവർക്കോ സ്വീകരിക്കുന്നവർക്കോ അത് യാതൊരുവിധ അസൗകര്യവും ഉണ്ടാക്കിയിരുന്നില്ലെന്ന് മാത്രമല്ല മറിച്ച് സന്തോഷപ്രദമായിരുന്നു. ഇന്ന് കാലം ആകെ മാറി. ഇപ്പോൾ ഒരറിയിപ്പുമില്ലാതെ നമ്മൾ ചെന്നാൽ ചിലപ്പോൾ കാണാനുദ്ദേശിക്കുന്നവർ കണ്ടെന്നു വരില്ല. അഥവാ കണ്ടാൽ തന്നെ നമ്മളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാം. ഇക്കാലത്ത് എങ്ങനെയാണ് ഒരു നല്ല അതിഥിയും ആതിഥേയനും ആകാൻ കഴിയുക എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഒരു നല്ല അതിഥി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ . നേരത്തെ കൃത്യമായി അറിയിച്ചു ആതിഥേയനും കൂടി തികച്ചും സൗകര്യപ്രദമായ സമയത്തു മാത്രമേ ഒരു വീട്ടിലേക്ക് കയറി ചെല്ലാവൂ .ചെല്ലാമെന്ന് പറയുന്ന സമയത്തു തന്നെ കൃത്യമായി അവിടെ എത്തുകയും വേണം . ആതിഥേയന്റെ വീട്ടിൽ താമസിക്കാനാണ് ഉദ്ദേശമെങ്കിൽ ചെന്നപാടേ കുളിച്ചു വൃത്തിയായി യാത്രയിൽ മുഷിഞ്ഞു വിയർത്തു നാറിയ വസ്ത്രങ്ങൾ മാറ്റി കഴുകിയുണങ്ങിയ വസ്ത്രങ്ങൾ ധരിച്ചു വന്നിരുന്നിട്ട് വേണം ചായയും കാപ്പിയും കുടിച്ചു വിശ്രമിക്കാൻ .

സുഹൃത്തിന്റെ വീട്ടിൽ കുട്ടികളൊക്കെയുണ്ടെങ്കിൽ ഒരു കോലുമുട്ടായിയെങ്കിലും വാങ്ങിക്കോണ്ട് വേണം അങ്ങോട്ട് കയറിച്ചെല്ലാൻ .ഒരു വീട്ടിൽ കുറച്ചു ദിവസം തങ്ങാൻ തീരുമാനിച്ചാൽ പഴങ്ങളോ കഴിക്കാനെന്തെങ്കിലുമോ ഒക്കെ മേടിക്കാനും പണം ചിലവാക്കാനും അതിഥി തയ്യാറാവണം .അല്ലാതെ സുഹൃത്തിന്റെ വീട്ടിൽ കാശുണ്ടല്ലോ എന്ന് കരുതി എല്ലാ ചിലവുകളും അവന്റെ പിടലിയിലിട്ട് ഒന്നും ചെലവാക്കാതെ കയ്യും കെട്ടി നോക്കി നിക്കരുത് .മഹാ ദരിദ്രവാസികളെ ആർക്കും ഇഷ്ട്ടമല്ല .വീട്ടിൽ ചെന്നാൽ അവിടുത്തെ വീട്ടമ്മയുടെ അടുത്ത് ചെന്നിരുന്ന് അവരോട് വിശേഷങ്ങൾ ഒക്കെ ചോദിക്കണം .അവരെ ബഹുമാനിക്കണം .ആ സ്ത്രീയാണ് നിങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരുന്നതെന്ന് ഓർമ്മവേണം .സാധിച്ചാൽ ഭക്ഷണം കഴിച്ച ശേഷം അവശിഷ്ട്ടങ്ങൾ വേസ്റ്റ് ഇടുന്ന പാത്രത്തിൽ കൊണ്ടുപോയി കളഞ്ഞു ആ പാത്രം ചെറുതായൊന്നു കഴുകി വെക്കണം ആ വീട്ടമ്മയ്ക്കും ഭർത്താവിന്റെ കൂട്ടുകാരൻ കഴിച്ചു അവശിഷ്ടങ്ങളും വാരിവലിച്ചു ഇട്ടിട്ട് പോകുന്ന പാത്രങ്ങളെല്ലാം കഴുകി വെക്കാൻ അത്ര ഇഷ്ടമൊന്നും ഉണ്ടാവുകയില്ല .അവരാരും നിങ്ങളുടെ വേലക്കാരല്ല.

എപ്പോഴും ആതിഥേയരുടെ പിറകേ നടക്കാതെ സ്വന്തമായി ഒരു സ്പേസ് ഉണ്ടാക്കണം .രാവിലെ അൽപ്പനേരം തനിച്ചു നടക്കാൻ പോകുകയോ,തനിച്ചിരുന്ന് വായിക്കുകയോ ചെയ്ത് അവർക്കൊരു ഭാരമാകാതെ നോക്കണം .അവർക്ക് അല്പം സ്വാതന്ത്ര്യം കൊടുക്കണം സർവ്വോപരി നല്ല സമാധാനത്തോടെ ഒരിടത്തിരുന്നു വിശ്രമിക്കണം നിങ്ങളുടെ അസ്വസ്ഥതയും ടെൻഷനും അവർക്ക് പകർന്നു കൊടുക്കരുത് രാത്രിയിൽ മദ്യമൊക്കെയുണ്ടെങ്കിൽ ഏത് സ്കോച്ചു വിസ്കിയാണെങ്കിലും രണ്ടോ മൂന്നോ ഡ്രിങ്കിൽ കൂടുതൽ ഒരിക്കലും കഴിക്കരുത്.കഴിച്ചാലും വളവളാന്ന് വർത്തമാനം പറയാതെ മാന്യമായിരിക്കണം .നിങ്ങൾ ഇരിക്കുന്നത് ബാറിലല്ല ഒരു വീട്ടിലാണ് എന്ന ബോധം വേണം .ഓരോ വീടും പവിത്രമായ ഒരിടമാണ് .ആ ഒരു ബഹുമാനം മനസ്സിലുണ്ടായിരിക്കണം കിടന്നിട്ട് എണീറ്റ് പോകുമ്പോൾ ബെഡ് ഷീറ്റൊക്കെ നന്നായി വിരിച്ചിടണം .ബാത്ത് റൂമും വൃത്തിയായി സൂക്ഷിക്കണം .

ഒരു നല്ല ആതിഥേയൻ .ആതിഥേയൻ അഥിതിയെ സന്തോഷപൂർവ്വം കൈകൊടുത്തോ, ചേർത്തുനിർത്തി കെട്ടിപിടിച്ചോ, കൈ കൂപ്പിയോ ഊഷ്മളമായി സ്വാഗതം ചെയ്യുക.അതിഥിക്ക് കിടക്കാൻ കഴുകിയുണങ്ങിയ ഒരു ബെഡ് ഷീറ്റും ,തലയിണ കവറും ,ഒരു ടൗവലും ചെറിയ ഒരു സോപ്പും കരുതണം .അധികം ഭക്ഷണമുണ്ടാക്കരുത് .നമുക്ക് വേണ്ടി ഒരാൾ അടുക്കളയിൽ കിടന്ന് മറിയുന്നത് അതിഥിക്ക് ബുദ്ധിമുട്ടുണ്ടാക്കും .കുറച്ചു ഭക്ഷണം മാത്രമുണ്ടാക്കി വീട്ടമ്മയും വർത്തമാനം പറയാൻ അതിഥിയോട് കൂടിയാൽ ആ സായാഹ്നങ്ങൾ കൂടുതൽ ഊഷ്മളമാകും .അഥിതിയുമായി വിശേഷങ്ങൾ പങ്കിടുന്ന സമയത്ത് ഫോണിൽ നോക്കി സമയം ചിലവിടാതിരിക്കുക. നമ്മുടെ മുഴുവൻ ശ്രദ്ധയും നമ്മുടെ കൂടിച്ചേരലിൽ കേന്ദ്രീകരിക്കണം. എങ്കിലേ അഥിതിക്ക് തങ്ങളുടെ വരവ് ആതിഥേയൻ വിലമതിക്കുന്ന ഒന്നാണെന്നു തോന്നുകയുള്ളൂ. ഇത്രയുമൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് അത്യാവശ്യം നല്ല ഒരു അതിഥിയും ആതിഥേയനും ആകാൻ കഴിഞ്ഞേക്കും എന്നാണ് തോന്നുന്നത് . അവസാനമായി ആതിഥേയൻ എത്ര വലിയ ചങ്ങാതിയായാലും അതിഥി രണ്ടോ മൂന്നോ ദിവസം നിന്നിട്ട് സ്ഥലം വിടണം .കാരണം അതിഥി വരുമ്പോഴും പോകുമ്പോഴും സന്തോഷം എന്നാണല്ലോ